മാറു കേരളത്തിന്റെ വ്യവസായ സാക്ഷ്യം
മാറു കേരളത്തിന്റെ വ്യവസായ സാക്ഷ്യം
പി. രാജീവ്
വ്യവസായ വകുപ്പ് മന്ത്രി
വ്യവസായവുമായി ബന്ധപ്പെ’് കേരളം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഒരു പദ്ധതിക്ക് ചരിത്രത്തിലാദ്യമായി ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചു. സംരംഭക വര്‍ഷം പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് ആയി തെരഞ്ഞെടുക്കപ്പെ’ത്. പദ്ധതിയിലൂടെ 3,40,605 സംരംഭങ്ങള്‍ ആരംഭിച്ചു. 21859.13 കോടി രൂപയുടെ നിക്ഷേപവും 7,22,444 തൊഴിലും കേരളത്തിലുണ്ടായി. 1,08,480 വനിതാ സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എത് ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുതിന് പുതിയ ലാന്‍ഡ് അലോ’്മെന്റ് റൂള്‍ കൊണ്ടു വു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമി കൈമാറ്റം, ഘടനാ മാറ്റം, ആക്ടിവിറ്റി മാറ്റം, പ’യം എിയുടെ നടപടിക്രമം ലളിതമാക്കി.
വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ 28ല്‍ നി് 15-ാം സ്ഥാനത്തേക്കും ഇപ്പോള്‍ ഓം സ്ഥാനത്തേക്കും കേരളം കുതിച്ചു. ലോകത്തിന് മുില്‍ കേരളം ഒരു ബ്രാന്‍ഡായി മാറിയ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 5000 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു. 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു. ലോകോത്തര കമ്പനികള്‍ പങ്കെടുത്തു. വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മിറ്റിലും ഇത്തവണ കേരളം പങ്കെടുത്തു. ഇന്ത്യയിലെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ.ഐ കോക്ലേവ് സംഘടിപ്പിച്ചു. കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോ’ിക്സ് റൗണ്ട് ടേബിള്‍ കോഫറന്‍സ് സംഘടിപ്പിച്ചു വ്യവസായനയം 2023 കൊണ്ടുവു. കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്ക് അനുമതി നേടിയെടുത്തു.
ടാസ്‌ക്ഫോഴ്‌സ് രൂപവല്‍ക്കരിച്ച് നിര്‍മ്മാണം അതിവേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടുവരുു. 10,000 കോടിയിലധികം രൂപയുടെ നിക്ഷേപവും ലക്ഷത്തിലധികം തൊഴിലും ഇതുവഴി സൃഷ്ടിക്കപ്പെടും. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുതിനും വ്യവസായ പുരസ്‌കാരങ്ങള്‍ സംഘടിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍
ഇക്കാലയളവില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. കേന്ദ്രസര്‍ക്കാരില്‍നി് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ്(കെ പി പി എല്‍) കേരളത്തിന്റെ അഭിമാനമായി മാറി. റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുതിന് 1050 കോടിയുടെ കേരള റബ്ബര്‍ ലിമിറ്റഡ് എ പുതിയ സ്ഥാപനം ആരംഭിച്ചു. കയറുല്‍പങ്ങളുടെ വിപണനത്തിന് വാള്‍മാര്‍’ുമായി കേരള കയര്‍ കോര്‍പ്പറേഷന്‍ ധാരണയിലെത്തി. ഇന്ത്യയില്‍ ഒരു പൊതുമേഖലാ സ്ഥാപനം വാള്‍മാര്‍’ുമായി കരാറിലെത്തുത് ആദ്യമായാണ്. ആദ്യമായി മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. കയര്‍ഫെഡ് അമൃത്സര്‍ സുവര്‍ണക്ഷേത്രത്തിലേക്ക് നൂല്‍ കയറ്റി അയച്ചു. കേരള സ്റ്റേറ്റ് പ’ിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂ’്മെന്റ് ബോര്‍ഡ് (ഗജഋടഞആ) രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
കെ.സി.സി.പി ലിമിറ്റഡ് : 2015-16 മുതല്‍ നഷ്ടത്തിലായിരു സ്ഥാപനം ഈ സര്‍ക്കാര്‍ വതിന് ശേഷം വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭത്തിലാണ്.
സിഡ്കോ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് വര്‍ഷവും 200 കോടി രൂപ വിറ്റുവരവും പ്രവര്‍ത്തനലാഭവും കൈവരിച്ചു.
ചരിത്രത്തില്‍ ത െകേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൈവരിച്ച ഏറ്റവും മികച്ച ലാഭം കെ.എം.എം.എല്‍ കൈവരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഒരു സാമ്പത്തിക വര്‍ഷം 1000 കോടിയിലധികം രൂപയുടെ വിറ്റുവരവെ നേ’വും കെഎംഎംഎല്‍ നേടിയെടുത്തു. സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയ ഓക്സൈഡില്‍ നി് ഇരുമ്പ് വേര്‍തിരിച്ചെടുക്കാന്‍ ഈ സാമ്പത്തികവര്‍ഷം കെ.എം.എം.എലിന് സാധിച്ചു.
18 വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരു ഫോം മാറ്റിംഗ്‌സ് ലിമിറ്റഡ് കമ്പനി ലാഭം രേഖപെടുത്തി.
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് പഠിക്കുതിനായി മിസോറാമില്‍ നിത്തെിയ എം എല്‍ എമാരുടെ സംഘം ഒക്ടോബര്‍ 23ന് വ്യവസായ മന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചു.
തരംഗമായി
വ്യവസായ പാര്‍ക്കുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു ഫ്ളാഗ്ഷിപ്പ് പദ്ധതിയായ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ കേരളത്തില്‍ പുതിയ തരംഗം സൃഷ്ടിക്കുു. 31 പാര്‍ക്കുകള്‍ക്ക് നിര്‍മ്മാണ അനുമതി ലഭിച്ചു. രണ്ട് പാര്‍ക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെ വിവിധ ഘ’ങ്ങളിലാണ്. കേരളത്തിലെ ഉത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ചേര്‍ുള്ള ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ പദ്ധതിയില്‍ 80ലധികം കോളേജുകള്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ആലപ്പുഴ പുപ്ര, തൃശൂര്‍ പുഴയ്ക്കല്‍പാടം ഫേസ് – 2 എീ ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ ഉദ്ഘാടനം നടത്തി. തൃശൂര്‍ വരവൂര്‍ വ്യവസായ വികസന പ്ലോ’ില്‍ 28 സംരംഭകര്‍ക്ക് അലോ’്മെന്റ് നടത്തി. രാമനാ’ുകര അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്കില്‍ 1.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു റെഡി-ടു മൂവ് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി പൂര്‍ത്തീകരിച്ച് ഐടി/ഐടിഇഎസ് വ്യവസായങ്ങള്‍ക്കായി ഉദ്ഘാടനം ചെയ്തു. അലോ’്മെന്റിന്റെ 90% പൂര്‍ത്തിയായി. കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് ഓം ഘ’ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി, 2023 ഒക്ടോബര്‍ 14-ന് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കവെന്‍ഷന്‍ സെന്ററിന്റെ ആദ്യഘ’ നിര്‍മ്മാണം പൂര്‍ത്തിയായി. ഐടി/ഐടിഇഎസ് വ്യവസായത്തിനായി തിരുവനന്തപുരത്ത് സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറി നിര്‍മ്മിക്കുു. 600 കോടി നിക്ഷേപം പ്രതീക്ഷിക്കു പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാകും.
കിന്‍ഫ്ര
ഗ്രഫീന്‍ പാര്‍ക്കിനായി 10 ഏക്കറോളം സ്ഥലവും 60,000 ചതുരശ്ര അടി ബില്‍റ്റ് അപ്പ് സ്ഥലവും ഒറ്റപ്പാലം കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്കില്‍ നീക്കിവച്ചു. അലോ’്‌മെന്റിനുള്ള നിര്‍ദ്ദേശവും അപേക്ഷയും സമര്‍പ്പിച്ചു. 94.85 കോടി രൂപയുടെ ഗ്രഫീന്‍ അറോറ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മുഖേന ഗ്രഫീന്‍ ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കു വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുതിനാണ് പദ്ധതി. ഗ്രഫീന്‍ പ്രൊഡക്ഷന്‍ ഫെസിലിറ്റി സെന്റര്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനുള്ളില്‍, നാല് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച അത്യാധുനിക കെ’ിടം പദ്ധതി നിര്‍വഹണ ഏജന്‍സിയായ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് കൈമാറി.
481 ഏക്കറില്‍ 1200 ഓളം കോടി മുതല്‍ മുടക്കില്‍ കിന്‍ഫ്ര പെട്രോകെമിക്കല്‍ പാര്‍ക്ക് പദ്ധതി ഏറ്റെടുത്തു. 230 ഓളം ഏക്കര്‍ ഭൂമി ഇതിനോടകം ത െ35 കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കി. ഉദ്ഘാടനത്തിന് മുന്‍പ് ത െപ്രവര്‍ത്തനം ആരംഭിച്ചു. 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുതാണ് പദ്ധതി. ബിപിസിഎലിന്റെ നിര്‍ദിഷ്ട പോളി
പ്രൊപ്പിലീന്‍ യൂണിറ്റും ഉടന്‍ ആരംഭിക്കും. കണ്ണൂരില്‍ ലാന്‍ഡ് ബാങ്ക് രൂപീകരിക്കുതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ 1054 ഏക്കര്‍ ഭൂമി കണ്ടെത്തി, അവ ഏറ്റെടുക്കുതിനുള്ള നടപടികള്‍ പുരോഗമിക്കുു. മ’ൂരിലെ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് വിപുലീകരിക്കുതിന്റെ ഭാഗമായി കീഴല്ലൂര്‍ വില്ലേജുകളില്‍ 45.96 ഏക്കര്‍ ഭൂമി കിന്‍ഫ്ര ഏറ്റെടുത്തു. പ’ാനൂര്‍, കിഴല്ലൂര്‍-വെള്ളാപറമ്പ് വില്ലേജുകളിലായി 500 ഏക്കര്‍ ഭൂമി കിന്‍ഫ്രയ്ക്ക് കൈമാറുതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘ’ത്തിലാണ്. അഞ്ചരക്കണ്ടി-പനയത്താംപറമ്പ്, പടുവിലായി, കീഴല്ലൂര്‍ വില്ലേജുകളിലായി 500 ഏക്കര്‍ ഏറ്റെടുക്കുതിനുള്ള നടപടികളും അന്തിമഘ’ത്തിലാണ്.
66 ഏക്കറില്‍ കാക്കനാട് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്റര്‍ നിര്‍മ്മിക്കുു. ഇതിനോടകംത െഏഴ് യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചു. 11230 ഓളം തൊഴിലവസരങ്ങളും 820 കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കുു. കേരളത്തിലെ ആദ്യത്തെ ആധുനിക സ്പൈസസ് പാര്‍ക്കായ കിന്‍ഫ്ര സ്പൈസസ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
കെല്‍ട്രോ
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കെല്‍ട്രോ റെക്കോര്‍ഡ് വിറ്റുവരവായ 643.66 കോടി രൂപയും 42.52 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും നേടി. ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഗങങഘ, ഠഇഇ, ടകഎഘ, ഗഋഘഠഞഛച, ടകഉഇഛ എീ സ്ഥാപനങ്ങള്‍ പങ്കാളികളായി. ആദിത്യ ഘ1 മിഷനിലും ഭാഗമായി. പുതിയ മൂ് ഓര്‍ഡറുകള്‍ കൂടി കെല്‍ട്രോണിന് ലഭിച്ചു. വിശാഖപ’ണം നേവല്‍ സയന്‍സ് & ടെക്നോളജിക്കല്‍ ലബോറ’റിയില്‍ നിും ഫ്ളൈറ്റ് ഇന്‍ എയര്‍ മെക്കാനിസം മൊഡ്യൂള്‍ നിര്‍മ്മിക്കുതിനും ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിക്കു, ചജഛഘ രൂപകല്‍പ്പന നിര്‍വഹിച്ച ടോര്‍പ്പിഡോ പവര്‍ ആംപ്ലിഫയര്‍ നിര്‍മ്മിക്കുതിനും ഇന്ത്യയില്‍ അൗീേിീാീൗ െഡിറലൃംമലേൃ ഢലലൈഹ നിര്‍മ്മിക്കുതില്‍ പങ്കാളിയാകുതിനായി റെക്സി മറൈന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിും, ബോ ആന്‍ഡ് ഫ്ളാങ്ക് അറേ നിര്‍മ്മിക്കുതിനും ഉള്ള ഓര്‍ഡറുകളാണ് ലഭിച്ചത്. കെല്‍ട്രോ കംപോണന്റ് കോംപ്ലക്സ്
ലിമിറ്റഡില്‍ ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍
കപ്പാസിറ്റര്‍ നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചു.
നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കു ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ എല്‍ടോര്‍ക്ക് ഇലക്ട്രിക്, ഹൈഡ്രോളിക്, ആക്ചുവേറ്ററുകളുടെ രൂപകല്‍പ്പനയ്ക്കും ഇലക്ട്രോ-ഹൈഡ്രോളിക് നിര്‍മ്മാണത്തിനുമായി സംയുക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുതിന് കെല്‍ട്രോണുമായി കരാര്‍ ഒപ്പി’ു. ഘ&ഠയെ മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പരാജയപ്പെടുത്തി നാഗ്പൂര്‍ കോര്‍പ്പറേഷന്റെ 197 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോ നേടിയെടുത്തു.
ഇന്ത്യയിലുടനീളം എഫ്.സി.ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സി.സി.ടി.വി ക്യാമറകളുടെ സപ്ലൈ, ഇന്‍സ്റ്റലേഷന്‍, ടെസ്റ്റിങ്ങ്, കമ്മിഷനിങ്ങ്& ഓപ്പറേഷന്‍സ് എീ പ്രവര്‍ത്തനങ്ങള്‍ക്കായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിുള്ള 168 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോ കരസ്ഥമാക്കി.
കേരളത്തില്‍ വ നിക്ഷേപങ്ങളില്‍ ചിലത്
ഓ’ോമേഷന്‍ രംഗത്തെ പ്രധാനികളായ ജര്‍മ്മന്‍ കമ്പനി ഡി സ്പേസ് പ്രവര്‍ത്തനം ആരംഭിച്ചു.
മാരിടൈം മേഖലയില്‍ ലോകോത്തര കമ്പനിയായ കോങ്ങ്‌സ്ബെര്‍ഗ് കേരളത്തില്‍ ഓഫീസ് തുറു.
300 കോടി രൂപ മുതല്‍മുടക്കില്‍ കേരളത്തിലെ ആദ്യ ക്രെയിന്‍ നിര്‍മ്മാണ യൂണിറ്റ് ലീവേജ് ഗ്രൂപ്പ് തൃശൂരില്‍
ആരംഭിച്ചു.
ഐബിഎം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 2000 പേര്‍ക്ക് തൊഴില്‍ നല്‍കു വലിയ സ്ഥാപനമായി വളര്‍ു.
ലോകത്തിലെ മുന്‍നിര വാഹന സോഫ്റ്റ്വെയര്‍
നിര്‍മ്മാണ കമ്പനിയായ ആക്ലിയ ടെക്നോളജീസ് തിരുവനന്തപുരത്ത് ആഗോള ഹെഡ്ക്വാര്‍’േഴ്‌സും ഞ&ഉ കേന്ദ്രവും ആരംഭിച്ചു.
രാജ്യത്തെ ടെലികോം, നെറ്റ് വര്‍ക്കിങ് ഉത്പ മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ സിസ്ട്രോം ടെക്നോളജീസ് 100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി അവരുടെ ഇലക്ട്രോണിക്സ് ഇക്വിപ്മെന്റ്സ് നിര്‍മ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറു
ലോകത്തിലെ ത െഎയറോസ്പേസ്/ഡിഫന്‍സ് മേഖലയിലെ പ്രധാനികളായ സഫ്രാന്‍ കേരളത്തില്‍ അവരുടെ ആദ്യ യൂണിറ്റ് ആരംഭിച്ചു.
200 കോടി രൂപയുടെ നിക്ഷേപമുള്ള ക്രേസ് ബിസ്‌കറ്റ്സ് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിച്ചു.
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 145 കോടി രൂപയുടെ വെല്‍നെസ് പദ്ധതി കേരളത്തില്‍ ആരംഭിച്ചു.
അമേരിക്ക ആസ്ഥാനമായി പേറോള്‍, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കു ആഗോള കമ്പനിയായ സ്ട്രാഡ ഗ്ലോബല്‍ കേരളത്തില്‍ അവരുടെ പ്രവര്‍ത്തനം വിപുലീകരിച്ചു.
ലോകപ്രശസ്ത കമ്പനിയായ ഒഇഘഠലരവ കേരളത്തില്‍ അവരുടെ ആദ്യ യൂണിറ്റ് ആരംഭിച്ചു. രണ്ടാമത്തെ യൂണിറ്റ് ആരംഭിക്കുമെ് പ്രഖ്യാപിച്ചു.
വന്ദേഭാരത് കോച്ചുകളിലെ തറ, ബെര്‍ത്ത്, ഉള്ളിലെ ഡോറുകള്‍ എിവ നിര്‍മ്മിക്കുതിനുള്ള പ്ലൈവുഡ് ബോര്‍ഡുകള്‍ നിര്‍മ്മിക്കു മാഗ്നസ് പ്ലൈവുഡ്‌സ് കമ്പനി കാസര്‍ഗോഡ് ആരംഭിച്ചു.
അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ് മേഖലയില്‍ പ്രവര്‍ത്തിക്കു അയര്‍ലന്‍ഡ് ആസ്ഥാനമായുള്ള ട്രാസ്റ്റ സൊല്യൂഷന്‍സ് ടെക്നോളജി ലിമിറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ആഗോളതലത്തില്‍ ത െഏറ്റവും പ്രമുഖ അക്കൗണ്ടിങ്ങ് ആന്റ് പേറോള്‍ ഗ്രൂപ്പുകളിലൊായ ബേക്കര്‍ ടില്ലിയും ഇന്ത്യയിലെ പിയേറിയന്‍ സര്‍വീസസും സംയുക്തമായി ആരംഭിച്ചിരിക്കു ആഠപിയേറിയന്‍ കേരളത്തിലെ ആദ്യ ഓഫീസ് തുറു.
പ്രഖ്യാപിച്ച് ആറ് മാസത്തിനുള്ളില്‍ കേരളത്തില്‍ ഐബിഎം അവരുടെ ഏറ്റവും വലിയ ജെനറേറ്റീവ് എ.ഐ ഇാെവേഷന്‍ സെന്റര്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് സെന്ററുകള്‍ ഐബിഎം തുറ ലോകത്തിലെ ഏക സ്ഥലമായി കേരളം മാറി.
അമേരിക്ക ആസ്ഥാനമായി ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കു ഏറ്റവും വലിയ ടെക്നോളജി
ദാതാക്കളായ ചഛഢ കിര (നാഷണല്‍ ഓയില്‍ വെല്‍) കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ക്യാപ്പബിലിറ്റി സെന്റര്‍ കേരളത്തില്‍ ആരംഭിച്ചു.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വലിയ ഓഫീസുമായി ആഗോള ഐടി സര്‍വീസ് പ്രൊവൈഡറായ ജര്‍മ്മന്‍ കമ്പനി അഡെസ്റ്റോ പ്രവര്‍ത്തനം വിപുലീകരിച്ചു.
ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കു
കസല്‍’ന്‍സി രംഗത്തെ ബഹുരാഷ്ട്ര കമ്പനിയായ
ടി എന്‍ പി കസല്‍’ന്റ്സ് കേരളത്തില്‍ ത െപുതുതായി മറ്റൊരു ഓഫീസ് കൂടി ആരംഭിച്ചു
ലോകോത്തര കമ്പനിയായ ഏസ്റ്റ് ആന്‍ഡ് യങ് കേരളത്തില്‍ പുതിയ ഓഫീസ് കൂടി ആരംഭിച്ചു.
പദ്ധതി ആരംഭിച്ച് ഒര വര്‍ഷത്തിനുള്ളില്‍ മീറ്റ് ദി ഇന്‍വെസ്റ്റര്‍ വഴി 11,000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ച നാടായി കേരളം മാറി.