ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തം
ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തം
ജെ ചിഞ്ചുറാണി
മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി
വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സമാനതകളില്ലാത്ത മുറ്റേമുണ്ടായ കാലമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷം. കേരളത്തിന്റെ സര്‍വതോന്മുഖമായ വികസനം ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ കാലയളവാണിത്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമം ഉറപ്പാക്കാന്‍ കഴിയു നിരവധി പദ്ധതികള്‍ക്ക് ഇക്കാലയളവില്‍ രൂപം നല്‍കാന്‍ സര്‍ക്കാരിനായി. മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പിലും സമാനതകളില്ലാത്ത വികസനപദ്ധതികള്‍ നടപ്പാക്കിയ കാലഘ’മാണിത്. ക്ഷീരോല്‍പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനും ക്ഷീരകര്‍ഷകര്‍ക്ക് നിരവധിയായ ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും ലക്ഷ്യമി’ുള്ള നിരവധി നൂതനമായ പദ്ധതികള്‍ ഇക്കാലയളവില്‍ പ്രഖ്യാപിക്കാനായി. ഈ പദ്ധതികള്‍ ക്ഷീരോല്‍പാദന മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും ക്ഷീര കര്‍ഷകരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കും സഹായകമായി.
ചികിത്സാസേവനങ്ങള്‍
വ്യാപിപ്പിച്ചു
മൃഗങ്ങള്‍ക്ക് സമഗ്രമായ ചികിത്സാസേവനങ്ങള്‍ നല്‍കുതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി. സംസ്ഥാനത്തെ 29 ‘ോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ആരംഭിച്ചു. അടുത്ത ഘ’ത്തില്‍ 47 ‘ോക്കുകളിലേക്കുകൂടി ഈ സേവനം വ്യാപിപ്പിക്കും. 12 കേന്ദ്രങ്ങളില്‍ മൊബൈല്‍ സര്‍ജറി യുണിറ്റുകള്‍ സ്ഥാപിക്കുതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘ’ത്തിലാണ്. കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ മൊബൈല്‍ എക്സ്റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ്, സര്‍ജറി
സൗകര്യങ്ങളോടുകൂടിയ ടെലി വെറ്ററിനറി യൂണിറ്റുകള്‍ സ്ഥാപിച്ചു. 31 കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കി. വെറ്ററിനറി ബിരുദം നേടിയ പുതുമുഖ ഡോക്ടര്‍മാരെ തിരഞ്ഞെടുക്കപ്പെ’ 60 മൃഗചികിത്സാകേന്ദ്രങ്ങളില്‍ ജൂനിയര്‍ റസിഡന്റ് വെറ്ററിനറി ഡോക്ടര്‍മാരായി നിയോഗിച്ചു
ജീവനോപാധി സഹായം
റീബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 77 കോടി രൂപയുടെ ജീവനോപാധി സഹായങ്ങള്‍ വിതരണം ചെയ്തു. പശു, ആട്, കിടാരി, കോഴി, പി, താറാവ് വളര്‍ത്തല്‍, ശാസ്ത്രീയ തൊഴുത്ത് വിതരണം, കാലിത്തീറ്റ സബ്സിഡി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കി. 10 ജില്ലകളില്‍ ലിംഗനിര്‍ണ്ണയം ചെയ്ത ബീജമാത്രകള്‍ ഉപയോഗിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. കുര്യോ’ുമലയില്‍ ഹൈടെക് ഡയറി ഫാം, ആയൂര്‍ തോ’ത്തറയില്‍ നവീന ഹാച്ചറി, പാറശ്ശാലയില്‍ ആടുവളര്‍ത്തല്‍ മികവിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു. തിരുവനന്തപുരം കുടപ്പനക്കുില്‍ മള്‍’ി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കി.
പേവിഷ പ്രതിരോധത്തിനായി തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് സമഗ്ര വാക്സിനേഷന്‍ യജ്ഞം നടപ്പിലാക്കി. സംസ്ഥാനത്ത് ആദ്യമായി ടകഅഉ ല്‍ (ടമേലേ കിേെശൗേലേ ളീൃ അിശാമഹ ഉശലെമലെ)െ പേവിഷ പ്രതിരോധ ആന്റിബോഡി നിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്തി. എറണാകുളം, തിരുവനന്തപുരം, പാലക്കാട് എിവിടങ്ങളിലുള്ള ലബോറ’റികള്‍ക്ക് ചഅആഘ അംഗീകാരം ലഭിച്ചു.
കുകാലി ഇന്‍ഷുറന്‍സ്
പരിരക്ഷ
2012-ലെ കേരള പഞ്ചായത്തിരാജ് നിയമപ്രകാരമുള്ള ഫാം ലൈസന്‍സിന്റെ ച’ങ്ങള്‍ കര്‍ഷക സൗഹൃദപരമായി പരിഷ്‌കരിച്ചു. കുകാലി ഇന്‍ഷുറന്‍സ് പദ്ധതി (ഗോസമൃദ്ധി) 2016 മുതല്‍ നടപ്പിലാക്കി. 2.5 ലക്ഷം കുകാലികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുു. 2020-21 പദ്ധതിയില്‍ ഉള്‍പ്പെ’ കര്‍ഷകന്‍ മരണമടഞ്ഞതിന് 5 ലക്ഷം രൂപ ധനസഹായം നല്‍കി.
മൃഗസംരക്ഷണ വകുപ്പില്‍ സമഗ്ര ഇ-ഹെല്‍ത്ത് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുതിനുള്ള പൈലറ്റ് പദ്ധതി ആരംഭിച്ചു. മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനായി അഒഋഘജ (അരരൃലറശലേറ അഴലി േളീൃ ഒലമഹവേ മിറ ഋഃലേിശെീി ീള ഘശ്‌ലേെീരസ ജൃീറൗരശേീി) എ കര്‍മ്മസേന രൂപീകരിച്ചു.
പാല്‍വില നവീകരിച്ചു
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വതിനുശഷം സംസ്ഥാന ബജറ്റ് വിഹിതമായി 2021-22 വര്‍ഷം 103.71 കോടി രൂപയുടേയും 2022-23 വര്‍ഷം 106.81 കോടി രൂപയുടേയും വികസന പ്രവര്‍ത്തനങ്ങളാണ് ക്ഷീരമേഖലയില്‍ നടപ്പിലാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 94.18 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചു. രാജ്യത്ത് ക്ഷീരസഹകരണ മേഖലയിലെ പാല്‍ സംഭരണ, വിപണനത്തിലൂടെ ഏറ്റവും കൂടുതല്‍ പാല്‍വില ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുതിനും കേരളത്തിന് സാധിക്കുു. ക്ഷീരകര്‍ഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുതിനായി 2022 ഡിസംബറില്‍ പാല്‍വില നവീകരിച്ചു. പാല്‍ വില്‍പനവില വര്‍ധിപ്പിച്ചപ്പോള്‍, അതിന്റെ 83.75 %, അതായത് 5.08 രൂപ കര്‍ഷകര്‍ക്ക് പാല്‍വിലയായി ലഭിക്കു രീതിയില്‍ പാല്‍വില ചാര്‍ജ് ശാസ്ത്രീയമായി നവീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പ്രയോജനപ്പെടുത്തി ക്ഷീര മേഖലയില്‍ മികച്ച പദ്ധതികള്‍ നടപ്പിലാക്കുു. 2021-22 വര്‍ഷം 121 കോടി രൂപയുടേയും 2022-23 വര്‍ഷം 140 കോടി രൂപയുടേയും 2023-24 വര്‍ഷം 132 കോടി രൂപയുടേയും ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്.
പുതിയ ക്ഷീരസംഘങ്ങള്‍
2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 170 ഓളം പുതിയ ക്ഷീരസഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുതിനും 121 നിര്‍ജീവമായ ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുതിനും സഹായം നല്‍കി. 400 സാമ്പത്തികമായി പിാക്കം നില്‍ക്കു ക്ഷീരസംഘങ്ങള്‍ക്ക് മാനേജീരിയല്‍ സബ്സിഡി അനുവദിച്ചു. കു’നാ’ിലെ പ്രളയദുരിതത്തില്‍ നിും ശാശ്വത പരിഹാരം നല്‍കാന്‍ ‘എലവേറ്റഡ് & കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡ്’ പദ്ധതി നടപ്പാക്കി. ചെമ്പുംപുറം പദ്ധതി 2022-ല്‍ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം പദ്ധതിയുടെ പൂര്‍ത്തീകരണം അടുത്ത ഘ’ത്തില്‍ നടക്കും.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് 2023 ല്‍ കേരള കുകാലിത്തീറ്റ, കോഴിവര്‍ഗത്തീറ്റ, ധാതുലവണമിശ്രിതം (നിര്‍മ്മാണവും സംഭരണവും വിതരണവും വില്‍പനയും നിയന്ത്രിക്കലും ഗുണനിലവാരം ഉറപ്പാക്കലും) ആക്ട് നിയമം പാസ്സാക്കിയത് ക്ഷീരമേഖലയിലെ നാഴികക്കല്ലാണ്. 2018-19 മുതല്‍ കിടാരി പാര്‍ക്ക് പദ്ധതിയും കുകു’ി ദത്തെടുക്കല്‍ പദ്ധതിയും നടപ്പിലാക്കി. ശാസ്ത്രീയ രീതിയില്‍ പരിപാലിച്ച് മികച്ച പശുക്കളായി വളര്‍ത്തു പദ്ധതി വഴി ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ ഉല്‍പാദനസാധ്യതയും വരുമാനവും ലഭ്യമാവുു.
പ്രളയദുരിത സമയത്തും കോവിഡ്-19 മഹാമാരിയുടെ സമയത്തും കര്‍ഷകര്‍ക്ക് കാലിത്തീറ്റ ലഭ്യമാകുുവെ് സര്‍ക്കാര്‍ ഉറപ്പുവരുത്തി. 11.83 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി അനുവദിച്ച് കാലിത്തീറ്റ ധനസഹായ പദ്ധതി നടപ്പിലാക്കി. 2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ഏകദേശം രണ്ട് ലക്ഷം കര്‍ഷകര്‍ക്ക് സബ്സിഡിയുള്ള തീറ്റ ലഭ്യമാക്കാന്‍ സാധിച്ചു. 2023-24 മുതല്‍ ക്ഷീരസംഘങ്ങളില്‍ പാലളക്കു കര്‍ഷകര്‍ക്ക് പ്രകൃതിദത്ത തീറ്റവസ്തുക്കളും സബ്സിഡി നിരക്കില്‍ ലഭ്യമാക്കുു. ക്ഷീരവികസനത്തിന് അനുകൂല സാഹചര്യമുള്ള ‘ോക്കുകളില്‍ സമഗ്ര ക്ഷീരവികസന പദ്ധതികള്‍ നടപ്പിലാക്കി. ഡെയറി സോ രൂപീകരണവും ക്ഷീരഗ്രാമ പദ്ധതിയും ശാസ്ത്രീയ മുറ്റേങ്ങള്‍ക്കും കര്‍ഷകരുടെ ആത്മവിശ്വാസ വര്‍ധനവിനും കാരണമായി.