ഇടതടവില്ലാതൊഴുകും ഹരിതോര്‍ജം
കെ. കൃഷ്‌ണൻകുട്ടി
വൈദ്യുതി വകുപ്പ് മന്ത്രി
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അപ്പര്‍ കല്ലാര്‍ (2 മെ.വാ) പെരിങ്ങൽ കുത്ത് (24 മെ.വാ) സ്വകാര്യ സംരംഭകര്‍ മുഖേനയുള്ള ആനക്കാംപൊയില്‍ (8 മെ.വാ) അരിപ്പാറ (4.5മെ.വാ) ചെറുകിട ജല വൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കി. 50.16 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഉത്‌പാദിപ്പിച്ചു. മാങ്കുളം ജല വൈദ്യുത പദ്ധതി തുടങ്ങി. ഓലിക്കല്‍ ചെറുകിട ജല വൈദ്യുത പദ്ധതി, പൂവാരം തോട് ചെറുകിട ജല വൈദ്യുത പദ്ധതി എന്നിവയുടെ നിർമ്മാണം തുടങ്ങി. ചിന്നാര്‍ ജല വൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ടം മരിപ്പുഴ ചെറുകിട ജല വൈദ്യുത പദ്ധതി എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.
പുനരുപയോഗ ഊര്‍ജ പദ്ധതികള്‍
കുറഞ്ഞ ചെലവില്‍ ഇടതടവില്ലാതെ വൈദ്യുതി എല്ലാവരിലും എത്തിക്കുന്നു എന്നതാണ് പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രാധാന്യം. ഇത്തരം ഊര്‍ജ സ്രോതസ്സുകള്‍ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതുമാണ്.
സൗര പദ്ധതി
സൗര പദ്ധതിയുടെ ഭാഗമായി 500 മെഗാവാട്ട് പുരപ്പുറ സൗര നിലയങ്ങളില്‍ നിന്നും ശേഷിക്കുന്ന 500 മെഗാവാട്ട് സോളാര്‍ പാര്‍ക്ക്, സ്വകാര്യ സംരംഭകര്‍, ഫ്ളോട്ടിങ്ങ് സോളാര്‍ എന്നിങ്ങനെ 1000 മെഗാവാട്ട് സൗരോര്‍ജം വൈദ്യുതി ശ്യംഖലയില്‍ കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യം.
സൗരോര്‍ജ നിലയങ്ങളില്‍ നിന്നും ആകെ 443 മെഗാവാട്ട് ശേഷിയാണ് കൂട്ടിച്ചേര്‍ത്തത്. 108.45 മെഗാവാട്ട് ശേഷിയുടെ 25240 നിലയങ്ങള്‍ പൂര്‍ത്തീകരിച്ചു. 162 ദശലക്ഷം യുണിറ്റ് വൈദ്യുതി അധികമായി ഉല്‍പാദിപ്പിച്ചു. ഈ വര്‍ഷം സൗരോര്‍ജ പദ്ധതികളില്‍ നിന്നായി 495 മെഗാവാട്ട് കൂടിച്ചേര്‍ക്കാനാണ് ലക്ഷ്യം.
പ്രസരണ നഷ്‌ടം കുറച്ചു വ്യവസായങ്ങള്‍ക്കും മെച്ചം
എല്ലാ ഭാഗങ്ങളിലും പ്രസരണ നഷ്‌ടം കുറച്ചും ഗുണമേന്മ ഉറപ്പു വരുത്തിയും വൈദ്യുതി എത്തിക്കുന്നു. ട്രാൻസ്ഗ്രിഡ് പദ്ധതി, മറ്റു പ്രസരണ ശൃംഖല വികസന/നവീകരണ പദ്ധതികള്‍ വഴിയും 2025 ഓടു കൂടി പ്രസരണ ശൃംഖലയുടെ ലഭ്യത 99 ശതമാനമായി ഉയര്‍ത്താനാകും. ട്രാൻസ്ഗ്രിഡ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിന് പൂര്‍ണ്ണമായ രീതിയില്‍ 400 കെ.വി. യുടെയും 220 കെ.വി. യുടെയും പവര്‍ ഹൈവേ നിലവില്‍ വരും.വ്യവസായ മേഖലയിലും വൈദ്യുതി ശൃംഖലയുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ട്രാന്‍സ്ഗ്രിഡില്‍ 220 കെ.വിയുടെ അഞ്ച് സബ്സ്റ്റേഷനുകളും തനതു പദ്ധതിയായി 110 കെവിയുടെ മൂന്നും 33 കെവി ഒന്നും 66 കെവി 110 കെവിയായി ശേഷി വര്‍ധിപ്പിച്ച് ഒന്നും സബ്സ്റ്റേഷനുകള്‍ പൂര്‍ത്തീകരിച്ചു.
- 6.52 ലക്ഷം കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിച്ചു.
- 568198 സര്‍വീസ് കണക്ഷനുകള്‍ നല്‍കി.
- വിവിധ ജില്ലകളിലായി കോളനികളിലെ വൈദ്യുതീകരണം പൂര്‍ത്തീകരിച്ചു.
ദ്യുതി 2.0.
നവീകരിച്ചതും സാങ്കേതികമായി സജ്ജീകരിച്ചതും സ്‌മാർട്ടുമായ ശൃംഖല, ഇലക്ട്രിക് മൊബിലിറ്റിയുടെ വളര്‍ച്ച, എല്ലാ വൈദ്യുത പ്രതിഷ്‌ഠാപനങ്ങളുടെയും ജിയോ-മാപ്പിംഗ് തുടങ്ങിയവയാണ് ലക്ഷ്യം. ഗ്രിഡ് വൈദ്യുതീകരണം സാധ്യമാകുന്ന എസ് ടി കോളനികളില്‍ വൈദ്യുതി എത്തിക്കുന്ന പ്രവൃത്തികള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുന്നു. 37.75 കോടി രൂപ ചെലവഴിച്ച് 34218 ബി.പി.എല്‍ വൈദ്യുതി കണക്ഷനുകള്‍ നല്‍കി. മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ഉറപ്പു വരുത്തുന്നതിനായി, ഓഫീസില്‍ എത്താതെ സേവനങ്ങള്‍ നല്‍കുന്നതിന് ‘സേവനങ്ങള്‍ വാതില്‍ പടിയില്‍’ തുടങ്ങി ഈ പദ്ധതി മുഖാന്തരം ലഭിച്ച 1,72,427 അപേക്ഷകള്‍ തീര്‍പ്പാക്കി.
ദ്യുതി 2.0-ല്‍ 4016.10 കോടി രൂപയുടെ പ്രവൃത്തികളാണ് 2022-23 മുതല്‍ 2026-27 വരെ നടപ്പിലാക്കുന്നത്. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും മൂന്നു ലക്ഷത്തോളം കിലോ മീറ്റര്‍ ലോ ടെന്‍ഷന്‍ വിതരണ ലൈനുകളില്‍ സ്പേസറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്നു. 86.95 ലക്ഷം സ്പേസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
8205.71 കോടി രൂപയുടെ പ്രീ പെയ്‌ഡ് സ്‌മാർട്ട് മീറ്ററിങ്ങിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വ്യാവസായിക വാണിജ്യ ഉപഭോക്താക്കള്‍ കൂടുതലുള്ള 14 ഇലക്ട്രിക്കല്‍ ഡിവിഷനുകളിലെ എല്ലാ ഉപഭോക്താക്കള്‍ക്കും (തിരുവനന്തപുരം, കഴക്കൂട്ടം, പള്ളം, എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, മുവാറ്റുപുഴ, പെരുമ്പാവൂര്‍, പാലക്കാട് , ഫറൂക്ക്, തിരുരങ്ങാടി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ) സിസ്റ്റം മീറ്ററുകള്‍, എച്ച്ടി, ഗവണ്‍മെന്റ് എന്നിവ ഉള്‍പ്പെടുന്ന ഏകദേശം 37 ലക്ഷം മീറ്ററുകള്‍ സ്ഥാപിക്കും.
ഇ-മൊബിലിറ്റി ചാര്‍ജിങ്ങ് സ്റ്റേഷന്‍
ഫോര്‍ വീലറുകള്‍ക്കുള്ള 63 ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകളും ടൂ വീലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ആയി 1166 പോള്‍ മൗണ്ട് ചാര്‍ജിങ്ങ് സ്റ്റേഷനുകളും ചേര്‍ന്ന ശൃംഖല സ്ഥാപിച്ചു.
നിലാവ്
കേരളത്തിലുടനീളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരമ്പരാഗത തെരുവു വിളക്കുകള്‍ പൂര്‍ണ്ണമായും മാറ്റി കൂടുതല്‍ കാര്യക്ഷമതയും ഊര്‍ജക്ഷമതയും ഏഴു വര്‍ഷം വാറണ്ടി ഉള്ളതുമായ പരിസ്ഥിതി സൗഹൃദ എല്‍.ഇ.ഡി തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ളതാണ് നിലാവ് പദ്ധതി. സംസ്ഥാനത്തുട നീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 3.72 ലക്ഷം എല്‍.ഇ.ഡി തെരുവു വിളക്കുകള്‍ സ്ഥാപിച്ചു.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
- പെരിങ്ങല്‍ കുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്‌തു.
- മാങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
- 108.45 സ്ഥാപിത ശേഷിയുള്ള സൗരോര്‍ജ പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിഞ്ഞു.
- ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിന് പൂര്‍ണ്ണമായ രീതിയില്‍ 400 കെ.വി. യുടെയും 220 കെ.വി. യുടെയും പവര്‍ ഹൈവേ നിലവില്‍ വരും.
- ഇതുവരെ 568198 സര്‍വീസ് കണക്ഷനുകള്‍ നല്‍കി.
- 8205.71 കോടി രൂപയുടെ പ്രീപെയ്‌ഡ് സ്‌മാർട്ട് മീറ്ററിങ്ങിനുള്ള അനുമതി നല്‍കി
- സ്വയം ഭരണ സ്ഥാപനങ്ങളില്‍ 10.5 ലക്ഷം തെരുവ് വിളക്കുകള്‍ LED യിലേക്ക് മാറ്റുന്നതിനുള്ള നിലാവ് പദ്ധതി രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കി വരുന്നു.
- 37.75 കോടി രൂപ ചെലവഴിച്ച് 34218 ബി പി എല്‍ വൈദ്യുതി കണക്ഷനുകള്‍ നല്‍കി.
