കേരളത്തിലെ പ്രധാന സര്‍വകലാശാലകളും കോഴ്‌സുകളും
കേരള സര്‍വകലാശാല
കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയായ കേരള സര്‍വകലാശാല തിരുവനന്തപുരത്ത് 1937ല്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ കാലത്താണ് രൂപീകൃതമായത്. തിരുവിതാംകൂര്‍ സര്‍വകലാശാല എന്നായിരുന്നു ആദ്യത്തെ പേര്.
1957 ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല കേരള സര്‍വകലാശാലയായി പരിണമിച്ചു. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ പ്രൊഡക്ഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മലയാളം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്ങ് സയന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, മൈക്രോബയോളജി, ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് തുടങ്ങിയ അനവധി കോഴ്‌സുകൾ ഇവിടെയുണ്ട്.
പ്രധാന കോഴ്‌സുകള്‍
ബിരുദം :- ബയോ-കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബയോ ടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എണ്‍വയോണ്‍മെന്റല്‍ സയന്‍സ്, എണ്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ്, ജിയോഗ്രഫി, ജിയോളജി, ഹോം സയന്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്ങ് സയന്‍സ്, മൈക്രോബയോളജി, ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഫിസിക്‌സ് വിത്ത് മാത്തമാറ്റിക്‌സ് ആന്‍ഡ് മെഷീന്‍ ലേണിങ്ങ്, പോളിമര്‍ കെമിസ്ട്രി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫുഡ് പ്രോസ്സസിങ്ങ്, ഫുഡ് പ്രോസ്സസിങ്ങ് ആന്‍ഡ് മാനേജ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ടൂറിസം ആന്‍ഡ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്, അറബിക്, ഇക്കണോമിക്‌സ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, ഇംഗ്ലീഷ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ആന്‍ഡ് മലയാളം ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ പ്രൊഡക്ഷന്‍, മലയാളം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, മലയാളം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സംസ്‌കൃതം ജനറല്‍, ജ്യോതിഷ, ന്യായ, വേദാന്തം, സംസ്‌കൃതം വ്യാകരണ, സോഷ്യോളജി, തമിഴ്, ബി.ബി.എ, ലോജിസ്റ്റിക്‌സ്, ബിസിഎ, ബികോം അക്കൗണ്ട്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്ങ്, ടാക്‌സ് പ്രൊസീജിയര്‍ ആന്‍ഡ് പ്രാക്ടീസ്, ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്, കൊമേഴ്‌സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍.
ബിരുദാനന്തര ബിരുദം :- അറബിക്, ആര്‍ക്കിയോളജി, ബിസിനസ് ഇക്കണോമിക്‌സ്, നൃത്തം (കേരള നടനം), ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ജര്‍മ്മന്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്‌മെന്റ്, ഇസ്ലാമിക് ഹിസ്റ്ററി, ഭാഷാ ശാസ്ത്രം, മലയാളം മീഡിയ സ്റ്റഡീസ്, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, സംഗീതം, മൃദംഗം, വീണ, വയലിന്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സൈക്കോളജി, പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ, റഷ്യന്‍, സംസ്‌കൃതം സ്‌പെഷ്യല്‍, ജ്യോതിഷ, ന്യായ, വേദാന്തം, വ്യാകരണം, സോഷ്യോളജി, തമിഴ്, എംകോം, ബ്ലൂ ഇക്കണോമി ആന്‍ഡ് മാരി ടൈം ലോ, ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍, അപ്ലൈഡ് അക്വാ കള്‍ച്ചര്‍, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനാലിസിസ്, അക്വാറ്റിക് ബയോളജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ബയോ-ടെക്‌നോളജി, ബയോകെമിസ്ട്രി, ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, കൗണ്‍സിലിങ്ങ് സൈക്കോളജി, ഡാറ്റ സയന്‍സ് -സി എസ് എസ്, ഡെമോഗ്രഫി ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ് സിഎസ്എസ്, ഇലക്ട്രോണിക്‌സ്, എണ്‍വയോണ്‍മെന്റല്‍ സയന്‍സ്, ഇന്റഗ്രേറ്റീവ് ബയോളജി, മെഡിസിനല്‍ കെമിസ്ട്രി, മൈക്രോ ബയോളജി, നാനോ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ അനലിറ്റിക്‌സ്.
ബിഎഡ് :- അറബിക്, കൊമേഴ്‌സ്, ഇംഗ്ലീഷ്, ജിയോഗ്രഫി, ഹിന്ദി, ഹോം സയന്‍സ്, മലയാളം, മാത്തമറ്റിക്‌സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സംസ്‌കൃതം, സോഷ്യല്‍ സയന്‍സ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, തമിഴ്.
ബിടെക്:- എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങ്, ബയോ-ടെക്‌നോളജി ആന്‍ഡ് ബയോ-കെമിക്കല്‍ എഞ്ചിനീയറിങ്ങ്, കെമിക്കല്‍ എഞ്ചിനീയറിങ്ങ്, സിവില്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്ങ്, ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ്ങ്, പ്രൊഡക്ഷന്‍ എഞ്ചിനീയറിങ്ങ്.
മറ്റു കോഴ്‌സുകള്‍ :- എം.ബി.എ, ഇന്റഗ്രേറ്റഡ് ബി.എം, എം.എ.എം, ട്രാവല്‍ ആന്‍ഡ് ടൂറിസം, എം.സി.എ, എം.സി.ജെ, ഇന്റര്‍നാഷണല്‍ ട്രെയിഡ്, റൂറല്‍ മാനേജ്‌മെന്റ്, എം.എസ്.ഡബ്ലിയു, സോഷ്യല്‍ വര്‍ക്ക്, എം.റ്റി.എ, എം.ടെക്.
കേരള കേന്ദ്ര സര്‍വകലാശാല, കാസര്‍ഗോഡ്
കാസര്‍ഗോഡ് കേന്ദ്രമാക്കി 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വകലാശാലയാണ് കേരള കേന്ദ്ര സര്‍വകലാശാല. അന്താരാഷ്ട്ര ബന്ധങ്ങളുടെയും ആഗോള രാഷ്ട്രീയത്തിന്റെയും പ്രധാന തീമുകള്‍ വിശകലനം ചെയ്യാനും ശാസ്ത്രീയമായി മനസിലാക്കാനുമുള്ള ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ ആന്‍ഡ് പോളിസി സ്റ്റഡീസ്, ജിയോളജി, യോഗ, ബയോ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ കോഴ്സുകള്‍ പഠിക്കാന്‍ ഇവിടെ അവസരമുണ്ട്. പൊതു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടത്തെ പ്രവേശനം.
പ്രധാന കോഴ്‌സുകള്‍
ബിരുദം :- ഇന്റര്‍നാഷണല്‍ റിലേഷന്‍സ്
ബിരുദാനന്തര ബിരുദം :- ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വസ്റ്റിക്സ് ആന്‍ഡ് ലാംഗ്വേജ് ടെക്‌നോളജി, ഹിന്ദി, കന്നട, മലയാളം, പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ ആന്‍ഡ് പോളിസി സ്റ്റഡീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ, സുവോളജി, ബയോ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എണ്‍വയോണ്‍മെന്റ് സയന്‍സ്, ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ജെനോമിക് സയന്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, യോഗ തെറാപ്പി.
മറ്റു കോഴ്‌സുകള്‍ :- എല്‍.എല്‍.എം, എം.എസ്.ഡബ്ല്യു, എം.എഡ്, എം.പി.എച്ച്, എം.ബി.എ, ടൂറിസം ട്രാവല്‍ മാനേജ്മെന്റ്, എം.കോം, ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍, യോഗ, എന്‍.ആര്‍.ഐ ലാ, ഹിന്ദി ട്രാന്‍സ്ലേഷന്‍.
കണ്ണൂര്‍ സര്‍വകലാശാല
കേരളത്തിലെ ഏഴാമത്തെ പൊതു സര്‍വകലാശാലയാണ് കണ്ണൂര്‍ സര്‍വകലാശാല. 1995 നവംബര്‍ 9-ന് ആരംഭിച്ച കോഴിക്കോട് സര്‍വകലാശാല വിഭജിച്ചാണ് ഈ ഉന്നത വിദ്യാകേന്ദ്രം സ്ഥാപിച്ചത്. തലശ്ശേരി, പയ്യൂര്‍, മാങ്ങാട്ടുപറമ്പ്, നീലേശ്വരം, കാസര്‍ഗോഡ്, മാനന്തവാടി എന്നിവിടങ്ങളിലാണ് സര്‍വകലാശാലയുടെ ക്യാമ്പസുകള്‍. ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുതല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് വരെ പഠിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ള സംസ്ഥാനത്തെ മികച്ച പഠന കേന്ദ്രമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി. ഹിസ്റ്റോറിക്കല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, പെഡഗോഗിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ്, സോഷ്യല്‍ സയന്‍സ്, ലൈഫ് സയന്‍സ്, കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, ലീഗല്‍ സ്റ്റഡീസ്, ഹെല്‍ത്ത് സയന്‍സ്, പ്യൂര്‍ ആന്‍ഡ് അപ്പളൈഡ് ഫിസിക്‌സ്, കെമിക്കല്‍ സയന്‍സസ്, വിഷ്വല്‍ ആന്‍ഡ് ഫൈന്‍ ആര്‍ട്ട്‌സ് എന്നിവയും വിദൂര വിദ്യാഭ്യാസ ക്യാമ്പസും അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകളും ചേര്‍ന്നതാണ് സര്‍വകലാശാലയിലെ പഠന വിഭാഗം.
പ്രധാനപ്പെട്ട കോഴ്‌സുകള്‍
ബി.എ :- കന്നഡ, അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഹിന്ദി, ഫങ്ഷണല്‍ ഇംഗ്ലീഷ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഉറുദു&ഇസ്ലാമിക് ഹിസ്റ്ററി, അറബിക്&ഇസ്ലാമിക് ഹിസ്റ്ററി, സംസ്‌കൃതം, സാമ്പത്തിക ശാസ്ത്രവും ചരിത്രവും പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് (ഹിസ്റ്ററി ഓപ്ഷണല്‍), സോഷ്യല്‍ സയന്‍സ് – ഇക്കണോമിക്‌സ് (ഹിസ്റ്ററി& പൊളിറ്റിക്കല്‍ സയന്‍സ് കോംപ്ലിമെന്ററി), ഇംഗ്ലീഷ് (ജേര്‍ണലിസവും ബ്രോഡ് കാസ്റ്റിങ്ങ്), ഹിസ്റ്ററി (ഇക്കണോമിക്‌സ്& പൊളിറ്റിക്കല്‍ സയന്‍സ് കോംപ്ലിമെന്ററി വിഷയങ്ങളായി), ഇംഗ്ലീഷ് (ഇന്ത്യന്‍ ചരിത്രവും ജേണലിസവും കോംപ്ലിമെന്ററി വിഷയങ്ങളായി), ഇക്കണോമിക്‌സ് (മാത്തമെറ്റിക്കല്‍ ഇക്കണോമിക്‌സ് & മാത്തമെറ്റിക്‌സ് ഫോര്‍ ഇക്കണോമിക് അനാലിസിസ്), ബി.കോം. (സഹകരണം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്), ബിഎസ്‌സി (സ്റ്റാറ്റിസ്റ്റിക്‌സ്, ബോട്ടണി, ബോട്ടണി (കെമിസ്ട്രി&സുവോളജി – കോംപ്ലിമെന്ററി), കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി, ഫിസിക്‌സ്, ഗണിതം, സുവോളജി, സൈക്കോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, പോളിമര്‍ കെമിസ്ട്രി, മൈക്രോബയോളജി, പ്ലാന്റ് സയന്‍സ്, ഹോം സയന്‍സ് (സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം), ഫോറസ്ട്രി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് ഇലക്‌ട്രോണിക്‌സ്, ലൈഫ് സയന്‍സ് (സുവോളജി) & കമ്പ്യൂട്ടേഷണല്‍ ബയോളജി വിത്ത് മൈക്രോബയോളജി കമ്പ്യൂട്ടര്‍ സയന്‍സ് കോംപ്ലിമെന്ററി) കെമിസ്ട്രി (ഫിസിക്‌സ് & മാത്തമാറ്റിക്‌സ് കോംപ്ലിമെന്ററി), ഹോം സയന്‍സ് (കെമിസ്ട്രിയും സുവോളജിയും കോംപ്ലിമെന്ററി വിഷയങ്ങളായി), ഫിസിക്‌സ് (ഗണിതവും രസതന്ത്രവും കോംപ്ലിമെന്ററി വിഷയങ്ങളായി), മാത്തമാറ്റിക്‌സ് (സ്റ്റാറ്റിസ്റ്റിക്‌സും കമ്പ്യൂട്ടര്‍ സയന്‍സും കോംപ്ലിമെന്ററി വിഷയങ്ങളായി), സൈക്കോളജി (ഫിസിയോളജി & സ്റ്റാറ്റിസ്റ്റിക്‌സ് കോംപ്ലിമെന്ററി വിഷയങ്ങളായി), ജിയോഗ്രഫി, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്ങ് സയന്‍സ്, കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ്) ബി.ബി.എ കോഴ്‌സുകള്‍ ബി.ബി.എ, ബി.ബി.എ(ടി.ടി.എം), ബി.ടി.ടി.എം, ബി.സി.എ. (എയ്ഡഡ്), ബി.എസ്.ഡബ്ലിയു, ബാച്ചിലര്‍ ഓഫ് മള്‍ട്ടിമീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍
പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ :- എം.കോം (ധനകാര്യം, മാര്‍ക്കറ്റിങ്ങ്, അക്കൗണ്ടന്‍സി & ടാക്‌സേഷന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്) എം.എസ്.സി (സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, മാത്തമാറ്റിക്‌സ് കെമിസ്ട്രി, ഫിസിക്‌സ്, ഫിസിക്‌സ് വിത്ത് കമ്പ്യൂട്ടേഷണല്‍, സുവോളജി, സുവോളജി (സ്ട്രക്ചര്‍, ഫിസിയോളജി, ഡെവലപ്‌മെന്റ്, ക്ലാസിഫിക്കേഷന്‍ ഓഫ് അനിമല്‍സ്), ബോട്ടണി, കൗൺസിലിങ്ങ് സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോ ടെക്നോളജി, ഇലക്ട്രോണിക്‌സ്, മൈക്രോബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്‌പെഷ്യലൈസേഷന്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും മെഷീന്‍ ലേണിങ്ങിലും സ്‌പെഷ്യലൈസേഷന്‍), മാത്തമാറ്റിക്‌സ് (മള്‍ട്ടിവേരിയേറ്റ് കാല്‍ക്കുലസ് & മാത്തമാറ്റിക്കല്‍ അനാലിസിസ്, മോഡലിങ്ങ്, സിമുലേഷന്‍ ഫിനാന്‍ഷ്യല്‍ റിസ്‌ക് മാനേജ്‌മെന്റ്), പ്ലാന്റ് സയന്‍സ് (ബയോ ഇന്‍ഫോര്‍മാറ്റിക്‌സോടു കൂടി) എം.എ(കന്നഡ, അറബിക്, ഇംഗ്ലീഷ്, ഇംഗ്ലീഷ് (ഭാഷയും സാഹിത്യവും), ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, അപ്ലൈഡ് ഇക്കണോമിക്‌സ്, ഇക്കണോമിക്‌സ്, ഇക്കണോമിക്‌സ്, ഗവേര്‍ണന്‍സ് & പൊളിറ്റിക്‌സ്, സോഷ്യല്‍ സയന്‍സ് (ഹിസ്റ്ററിയില്‍ സ്‌പെഷ്യലൈസേഷന്‍)
എം.ഫില്‍ ഹിസ്റ്ററി, എം.ബി.എ, എം.സി.എ, എം.എസ്.ഡബ്ലിയൂ, എം.സി.ജെ, എം.റ്റി.റ്റി.എം (മാസ്റ്റര്‍ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്).
ഡിപ്ലോമ കോഴ്‌സുകള്‍ :- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ലേണിങ്ങ് ഡിസെബിലിറ്റി (പി.ജി.ഡി.എല്‍.ഡി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൗസിലിങ്ങ് സൈക്കോളജി (പി.ജി.ഡി.സി.പി), അഫ്‌സല്‍-ഉല്‍-ഉലമ(പ്രിലിമിനറി)
കേരള കാര്‍ഷിക സര്‍വകലാശാല
ബിരുദം മുതല്‍ ഗവേഷണം വരെ. കേരളത്തിലെ ഏക കാര്‍ഷിക സര്‍വകലാശാലയാണ് തൃശൂര്‍ വെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാല. കാര്‍ഷിക-അനുബന്ധ മേഖലകളായ വിള പരിപാലനം, വന പരിപാലനം തുടങ്ങിയ മേഖലകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നിവ ഇവിടെ ഉറപ്പാക്കുന്നു. അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ്, ഫോറസ്ട്രി, കോ-ഓപ്പറേഷന്‍ ബാങ്കിങ്ങ് & മാനേജ്‌മെന്റ്, ആറ് ആര്‍.എ.ആര്‍എസ്, ഏഴ് കെ.വി.കെ, 15 റിസര്‍ച്ച് സ്റ്റേഷനുകള്‍, 16 അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ യൂണിറ്റുകള്‍, ഒരു അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ് കോളജ്, ഒരു വന ശാസ്ത്ര കോളജ് എന്നിവയും അക്കാദമി ഓണ്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷനും ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ ടെക്‌നോളജിയും യൂണിവേഴ്‌സിറ്റിയുടെ ഭാഗമായുണ്ട്.
ഡിഗ്രി കോഴ്‌സുകള്‍ :- ബി.എസ്.സി. (ഓണേഴ്‌സ്) കൃഷി, ബി.എസ്.സി (ഓണേഴ്‌സ്) കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ശാസ്ത്രവും, ബി.എസ് സി (ഓണേഴ്‌സ്) സഹകരണവും ബാങ്കിങ്ങും, ബി.ടെക്. ബയോടെക്‌നോളജി.
ഡിപ്ലോമ കോഴ്‌സുകള്‍ :- അഗ്രികള്‍ച്ചറല്‍ സയന്‍സ്, ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍, മണ്ണിന്റെ ഫലഭൂയിഷ്ഠതയിലും വിള ഉല്‍പാദനത്തിലും അനലിറ്റിക്കല്‍ ടെക്‌നിക്കുകളില്‍ ബിരുദാനന്തര ഡിപ്ലോമ, ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പിയില്‍ ബിരുദാനന്തര ഡിപ്ലോമ, ലാൻഡ്‌സ്‌കേപ്പിങ്ങ്, അലങ്കാര ഉദ്യാന നിര്‍മ്മാണം, സോളിഡ് വേസ്റ്റ് മാനേജ്മെന്റ്.
ബിരുദാനന്തര ബിരുദം :- എം.എസ്.സി. കൃഷി -കാര്‍ഷിക സാമ്പത്തിക ശാസ്ത്രം, കാര്‍ഷിക കാലാവസ്ഥാ ശാസ്ത്രം അഗ്രി കള്‍ച്ചറല്‍ മൈക്രോബയോളജി, കാര്‍ഷിക സ്ഥിതി വിവരക്കണക്കുകള്‍, അഗ്രോണമി എന്റമോളജി, വിപുലീകരണം, ഫ്‌ളോറികള്‍ച്ചര്‍& ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, ഫ്രൂട്ട് സയന്‍സ്, നെമറ്റോളജി, പ്ലാന്റ് ബയോ ടെക്‌നോളജി, സസ്യങ്ങളുടെ പ്രജനനവും ജനിതക ശാസ്ത്രവും, പ്ലാന്റ് പാത്തോളജി, പ്ലാന്റ് ഫിസിയോളജി, തോട്ട വിളകളും സുഗന്ധ വ്യഞ്ജനങ്ങളും, പോമോളജി&ഫ്ളോറികള്‍ച്ചര്‍, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി, സീഡ് സയന്‍സ് ടെക്നോളജി, സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി, വെജിറ്റബിള്‍ സയന്‍സ്, സഹകരണവും ബാങ്കിങ്ങും (കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്), റൂറല്‍ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് മാനേജ്മെന്റ്, റൂറല്‍ മാര്‍ക്കറ്റിങ്ങ് മാനേജ്‌മെന്റ്, എം.എസ്.സി. കമ്മ്യൂണിറ്റി സയന്‍സ്, എംബിഎ അഗ്രി ബിസിനസ് മാനേജ്‌മെന്റ്.
ഡോക്ടറല്‍ ഡിഗ്രികള്‍:- Ph.D.അഗ്രികള്‍ച്ചറല്‍ എക്കണോമിക്‌സ്, അഗ്രികള്‍ച്ചറല്‍ എന്റമോളജി, അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍, അഗ്രികള്‍ച്ചറല്‍ മൈക്രോ ബയോളജി, അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്സ്, അഗ്രോണോമി, ഫ്ളോറി കള്‍ച്ചര്‍&ലാൻഡ്‌സ്കേപ്പ് ആര്‍ക്കിടെക്ചര്‍, ഫ്രൂട്ട് സയന്‍സ്, പ്ലാന്റ് ബയോ -ടെക്‌നോളജി, പ്ലാന്റ് ബ്രീഡിങ് & ജനിറ്റിക്‌സ്, പ്ലാന്റ് പാത്തോളജി, പ്ലാന്റ് ഫിസിയോളജി, പ്ലാന്റേഷന്‍ ക്രോപ്‌സ് & സ്‌പൈസസ്, പോമോളജി & ഫ്ളോറികള്‍ച്ചര്‍, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, റൂറല്‍ മാര്‍ക്കറ്റിങ്ങ് മാനേജ്‌മെന്റ്, സോയില്‍ സയന്‍സ് & അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി, വെജിറ്റബിള്‍ സയന്‍സ്, കമ്മ്യൂണിറ്റി സയന്‍സ്, ഫോറസ്റ്റ് ബയോളജി ആന്‍ഡ് ട്രീ ഇമ്പ്രൂവ്‌മെന്റ് ഫോറസ്റ്റ് പ്രോഡക്ട് ആന്‍ഡ് യൂട്ടിലൈസേഷന്‍, നാച്ചുറല്‍ റിസോഴ്‌സ് മാനേജ്മെന്റ്, സില്‍വികള്‍ച്ചര്‍ ആന്‍ഡ് അഗ്രോഫോറസ്റ്ററി, വൈല്‍ഡ് ലൈഫ് സയന്‍സസ്, ഫാം പവര്‍ & മെഷിനറി, പ്രോസസ്സിങ്ങ് & ഫുഡ് എഞ്ചിനീയറിങ്ങ്, സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിങ്ങ്.
ഫോറസ്ട്രി:- ബാച്ചിലേഴ്‌സ് ഡിഗ്രി (ഓണേഴ്‌സ്) ഫോറസ്ട്രി, എം.എസ്.സി ഫോറസ്റ്റ് ബയോളജി ആന്‍ഡ് ട്രീ ഇമ്പ്രൂവ്‌മെന്റ്, ഫോറസ്റ്റ് പ്രോഡക്ട് ആന്‍ഡ് യൂട്ടിലൈസേഷന്‍, നാച്ചുറല്‍ റിസോഴ്‌സ് മാനേജ്മെന്റ്, സില്‍വികള്‍ച്ചര്‍ ആന്‍ഡ് അഗ്രോ ഫോറസ്ട്രി, വൈൽഡ് ലൈഫ് സയന്‍സസ് (ജവ.ഉ.കോഴ്‌സുകള്‍ )ഫോറസ്റ്റ് ബയോളജി ആന്‍ഡ് ട്രീ ഇമ്പ്രൂവ്‌മെന്റ്, ഫോറസ്റ്റ് പ്രോഡക്ട് ആന്‍ഡ് യൂട്ടിലൈസേഷന്‍, നാച്ച്വറല്‍ റിസോഴ്സ് മാനേജ്‌മെന്റ്, സിവികള്‍ച്ചര്‍ ആന്‍ഡ് അഗ്രോ ഫോറസ്ട്രി, വൈല്‍ഡ് ലൈഫ് സയന്‍സ്
അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങ്:- ഫാം മെഷീനറി ആന്‍ഡ് എന്‍ജിനീയറിങ്ങ്, പ്രോസസ്സിങ്ങ് ആന്‍ഡ് ഫുഡ് എഞ്ചിനീയറിങ്ങ്, സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിങ്ങ് (പി.എച്ച്.ഡി പ്രോഗ്രാമുകള്‍ – ഫാം പവര്‍ ആന്‍ഡ് മെഷീനറി, പ്രോസസ്സിങ്ങ് ആന്‍ഡ് ഫുഡ് എഞ്ചിനീയറിങ്ങ്, സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിങ്ങ്.
കൊച്ചിന്‍ സര്‍വകലാശാല
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സര്‍വകലാശാലയാണ് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (CUSAT). യൂണിവേഴ്‌സിറ്റി ഓഫ് കൊച്ചിന്‍ എന്നായിരുന്നു ഈ സര്‍വകലാശാല ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.
പ്രവര്‍ത്തനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇവിടത്തെ പ്രവേശനം വര്‍ഷാവര്‍ഷം നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ്. ചില ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കായി അതത് ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവേശന പരീക്ഷകളും നടത്താറുണ്ട്.
സമുദ്ര പരിസ്ഥിതിയുടെ സുരക്ഷിതമായ ഉപയോഗം, ചൂഷണം, സംരക്ഷണം, ഇടപെടല്‍ എന്നിവയെക്കുറിച്ച് പഠിക്കുന്ന സാങ്കേതിക വിദ്യയാണ് ഓഷ്യന്‍ ടെക്നോളജി. ഡിജിറ്റല്‍ മാത്തമാറ്റിക്‌സ്, ഫ്‌ളൂയിഡ് മെക്കാനിക്‌സ്, നേവല്‍ ആര്‍ക്കിടെക്ച്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന കോഴ്‌സുകളിൽ സമുദ്ര ശാസ്ത്രം, മറൈന്‍ ജിയോളജി, മറൈന്‍ ജിയോഫിസിക്‌സ്, മെറ്റീരിയോളജി, എണ്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബയോടെക്‌നോളജി, മൈക്രോബയോളജി, മറൈന്‍ ബയോളജി എന്നീ എം.എസ്.സി കോഴ്‌സുകളും ഉള്‍പ്പെടുന്നു.
കുസാറ്റിലെ 2022ലെ അക്കാദമിക് പ്രോഗ്രാമുകള്‍
ബി ടെക് പ്രോഗ്രാമുകള്‍ (റെഗുലര്‍) (8 സെമസ്റ്ററുകള്‍) :- സിവില്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ്&എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍&ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ്&കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, സേഫ്റ്റി ആന്‍ഡ് ഫയര്‍ എഞ്ചിനീയറിങ്ങ്, മറൈന്‍ എഞ്ചിനീയറിങ്ങ്, നേവല്‍ ആര്‍ക്കിടെക്ച്ചര്‍&ഷിപ്പ് ബില്‍ഡിങ്ങ്, പോളിമര്‍ സയന്‍സ്& എഞ്ചിനീയറിങ്ങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിങ്ങ്, എം എസ്.സി (ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ്) ഇന്‍ ഫോട്ടോണിക്‌സ്, എം.എസ്.സി (ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ്) ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്&ഡാറ്റ സയന്‍സ്), എം.എസ്.സി (ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ്)(ബയോളജിക്കല്‍ സയന്‍സസ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്), ഫൈവ് ഇയര്‍ ബി.ബി.എ, എല്‍.എല്‍.ബി (എച്ച്) പ്രോഗ്രാം ഫൈവ് ഇയര്‍ ബി.കോം, എല്‍.എല്‍.ബി (എച്ച്) പ്രോഗ്രാം ബി വോക്ക് – ബിസിനസ് പ്രോസസ് – ഡാറ്റ അനലിറ്റിക്‌സ്.
മൂന്നു വര്‍ഷത്തെ എഞ്ചിനീയറിങ്ങ് ഡിപ്ലോമ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രോഗ്രാമുകള്‍ :- കമ്പ്യൂട്ടര്‍ സയന്‍സ് &എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, സേഫ്റ്റി ആന്‍ഡ് ഫയര്‍ എഞ്ചിനീയറിങ്ങ്, പോളിമര്‍ സയന്‍സ്&എഞ്ചിനീയറിങ്ങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിങ്ങ്,
ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രോഗ്രാമുകള്‍ :- എം.എസ്.സി (മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ സ്‌പെഷ്യലൈസേഷന്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റ സയന്‍സില്‍ സ്‌പെഷ്യലൈസേഷന്‍), ഫോറന്‍സിക് സയന്‍സ്, ഇലക്ട്രോണിക് സയന്‍സ്, ഹൈഡ്രോ കെമിസ്ട്രി, സമുദ്ര ശാസ്ത്രം, മറൈന്‍ ജിയോളജി, മറൈന്‍ ജിയോ ഫിസിക്‌സ്, മെറ്റീരിയോളജി, എണ്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബയോടെക്‌നോളജി, മൈക്രോ ബയോളജി, മറൈന്‍ ബയോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഇക്കണോമെട്രിക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, സീ ഫുഡ് സുരക്ഷയും വ്യാപാരവും), എം വോക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വികസനം, എം.സി.എ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് എം.എ ഹിന്ദി ഭാഷയും സാഹിത്യവും, എം.ബി.എ (മുഴുവന്‍ സമയം) എല്‍.എല്‍.ബി, എല്‍.എല്‍.എം (രണ്ട് വര്‍ഷം), എല്‍.എല്‍.എം (ഐപിആര്‍) – (രണ്ട് വര്‍ഷം), എല്‍.എല്‍.എം (ഐപി) പി.എച്ച്.ഡി (5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം), എല്‍.എല്‍.എം (ഐ.പി.ആര്‍) പി.എച്ച്.ഡി (5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം) മാസ്റ്റേര്‍സ് ഇന്‍ ബയോ എത്തിക്‌സ്
എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍:- എം.ടെക് (മുഴുവന്‍ സമയവും) (16 സ്‌പെഷ്യലൈസേഷനുകള്‍) എം.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് &എഞ്ചിനീയറിങ്ങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ സയന്‍സ്, എംടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് &എഞ്ചിനീയറിങ്ങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങ്, എം.ടെക് ഇന്‍ കമ്പ്യൂട്ടര്‍ എയ്‌ഡഡ് സ്‌ട്രക്‌ചറൽ അനാലിസിസ് ആന്‍ഡ് ഡിസൈന്‍ , എം.ടെക് ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ മൈക്രോവേവ്, റഡാര്‍ എഞ്ചിനീയറിങ്ങ് റോബോട്ടിക്‌സ് & ഇന്റലിജന്റ് സിസ്റ്റംസ് എം.ടെക് ഇന്‍ ഡിഫന്‍സ് ടെക്‌നോളജി, പോളിമര്‍ ടെക്‌നോളജി, ഒപ്‌റ്റോ-ഇലക്‌ട്രോണിക്‌സ് & ലേസര്‍ ടെക്‌നോളജി
ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് (തെര്‍മല്‍ എഞ്ചിനീയറിങ്ങ്) ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി (ആരോഗ്യ സുരക്ഷയിലും പരിസ്ഥിതി മാനേജ്‌മെന്റിലും സ്‌പെഷ്യലൈസേഷന്‍) സിവില്‍ എഞ്ചിനീയറിങ്ങ് (ജിയോ ടെക്‌നിക്കല്‍ എഞ്ചിനീയറിങ്ങ്), സിവില്‍ എഞ്ചിനീയറിങ്ങ് (സ്ട്രക്‌ടറൽ എഞ്ചിനീയറിങ്ങ്), അറ്റ്‍മോസ്‌ഫെറിക് സയന്‍സ്, ഓഷ്യന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി, മറൈന്‍ ബയോ ടെക്‌നോളജി.
ബിരുദാനന്തര ബിരുദത്തിനു ശേഷമുള്ള പ്രോഗ്രാമുകള്‍:- പി.എച്ച്.ഡി, പോസ്റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്/ഹ്രസ്വകാല ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ഫ്രഞ്ച് ഭാഷയിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, ജര്‍മ്മന്‍ ഭാഷയിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പി.ജി ഡിപ്ലോമ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ ജാപ്പനീസ്, പി.ജി.ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍, ജേണലിസം, പി.ജി. ഡിപ്ലോമ ഇന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/ഫ്രഞ്ച്/ജര്‍മ്മന്‍ ജാപ്പനീസ്&അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഹിന്ദി അഡ്വാൻസ്‌ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ ലോ, ക്ലിനിക്കല്‍ റിസര്‍ച്ച്& ബയോ എത്തിക്‌സ്.
കാലിക്കറ്റ് സര്‍വകലാശാല
1968ല്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച സര്‍വകലാശാലയാണ് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്. ഒരു സര്‍ക്കാര്‍ പദ്ധതിയിലൂടെ കേരള സര്‍വകലാശാലയെ വിഭജിച്ചു കൊണ്ടാണ് കാലിക്കറ്റ് സര്‍വകലാശാല രൂപീകരിച്ചത്. വടക്കന്‍ കേരളത്തിലെ പ്രധാന ഇടങ്ങളില്‍ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവ് വളര്‍ത്തുകയാണ് സര്‍വകലാശാലയുടെ പ്രധാന ലക്ഷ്യം. ടൂറിസം&ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ലോജിസ്റ്റിക് മാനേജ്‌മെന്റ്, അക്കൗണ്ടിങ്ങ് ആന്റ് ടാക്‌സ് റീട്ടെയില്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ അക്കൗണ്ടിങ്ങ് ആന്‍ഡ് ടാക്സേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ലൈഫ് സയന്‍സ്, ലൈബ്രറി, ഇന്‍ഫര്‍മേഷന്‍ സയന്‍സ് ലൈഫ് ലോങ്ങ് ലേണിങ്ങ് ആന്റ് എക്സ്റ്റന്‍ഷന്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ ഇവിടെ പഠനത്തിന് അവസരമുണ്ട്.
പ്രധാന കോഴ്‌സുകള്‍
ബിരുദം:- പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, സോഷ്യോളജി, ഫിലോസഫി, ഇസ്ലാമിക് ഫിനാന്‍സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ട്രാവല്‍ & ടൂറിസം മാനേജ്മെന്റ്, ജേണലിസം, മള്‍ട്ടി മീഡിയ, ഗ്രാഫിക് ഡിസൈനിങ്ങ്, അനിമേഷന്‍ വിത്ത് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഫിലിം ആന്‍ഡ് ടെലിവിഷന്‍, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, അഡ്വര്‍ടൈസിങ്ങ് ആന്‍ഡ് സെയില്‍സ് മാനേജ്മെന്റ്, ഫൈന്‍ ആര്‍ട്‌സ്, സംഗീതം, വീണ, വയലിന്‍, മൃദംഗം, ബാച്ചിലര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ്, കൊമേഴ്സ് വിത്ത് ടാക്സേഷന്‍, ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ്, ഹോട്ടല്‍ അഡ്‌മിനിസ്‌ട്രേഷൻ, ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിങ്ങ് ടെക്‌നോളജി, മൈക്രോബയോളജി, പോളിമര്‍ കെമിസ്ട്രി, അക്വാകള്‍ച്ചര്‍, ജിയോളജി, ഫുഡ് ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ബയോകെമിസ്ട്രി, ഹോട്ടല്‍ മാനേജ്മെന്റ്
ബിരുദാനന്തര ബിരുദം:-
ഫിലോസഫി, വുമണ്‍ സ്റ്റഡീസ്, ഇസ്ലാമിക് സ്റ്റഡീസ്, ഫോക്ലോര്‍ സ്റ്റഡീസ്, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, വോക്കല്‍, കംപാരിറ്റീവ് സ്റ്റഡീസ്, മള്‍ട്ടിമീഡിയ, മലയാളം വിത്ത് ജേണലിസം, സോഷ്യോളജി, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ്, ബയോ ഇന്‍ഫമാറ്റിക്സ്, ഗാന്ധിയന്‍ സ്റ്റഡീസ്, പ്ലാന്റ് സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഫിഷ് പ്രോസസിംഗ് ടെക്നോളജി, ഹോം സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോ കെമിസ്ട്രി, റേഡിയേഷന്‍ ഫിസിക്‌സ്, പ്ലാന്റേഷന്‍ ഡെവലപ്‌മെന്റ്, ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, അപ്ലൈഡ് സൈക്കോളജി , കൗണ്‍സിലിങ്ങ് സൈക്കോളജി, ബയോ കെമിസ്ട്രി, അപ്ലൈഡ് ഡിസൈനിങ് ടെക്നോളജി, പോളിമര്‍ കെമിസ്ട്രി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അക്വാകള്‍ച്ചര്‍ ആന്റ് ഫിഷിങ് ടെക്നോളജി, ബയോ പ്രോസസിങ്ങ് എഞ്ചിനീയറിങ്ങ്, സൈബര്‍ സെക്യൂരിറ്റി, കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിങ്ങ്.
എം.ഫില്‍ :- വുമണ്‍ സ്റ്റഡീസ്, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, കംപാരിറ്റിവ് ലിറ്ററേച്ചര്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, തിയേറ്റര്‍ ആര്‍ട്‌സ്, മ്യൂസിക്, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ബയോ കെമിസ്ട്രി, ഹിന്ദി.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല
സംസ്‌കൃതത്തിന്റെ വിവിധ ശാഖകള്‍, ഭാരത സംസ്‌കാരം, ഭാരതീയ ഭാഷകള്‍, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകള്‍, സാമൂഹ്യ ശാസ്ത്രം എന്നീ മേഖലകളില്‍ വിജ്ഞാനം പകരുക എന്ന ലക്ഷ്യത്തോടെ കാലടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. സംസ്‌കൃത ഭാഷയുടെ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്‌കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും കോഴ്‌സുകളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ബിരുദം മുതല്‍ പി.എച്ച്.ഡി വരെ സംസ്‌കൃതം പഠിക്കാനും തത്വ ശാസ്ത്രം മുതല്‍ കയ്യെഴുത്ത് ശാസ്ത്രത്തില്‍ വരെ ഡോക്ടറേറ്റ് എടുക്കാനും ഇവിടെ അവസരമുണ്ട്.
പ്രോഗ്രാമുകള്‍ :- സംസ്‌കൃത സാഹിത്യം, സംസ്‌കൃതം ജനറല്‍, സംസ്‌കൃതം ന്യായ, സംസ്‌കൃത വേദാന്തം, സംസ്‌കൃത വ്യാകരണം, സംസ്‌കൃതവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും, നൃത്തം (ഭരതനാട്യം & മോഹിനിയാട്ടം), സംഗീതം, ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (B.F.A), സംസ്‌കൃത സാഹിത്യം, (ബിരുദാനന്തര കോഴ്‌സുകള്‍ )സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, സംസ്‌കൃത വേദാന്തം, സംസ്‌കൃതം ജനറല്‍, സംസ്‌കൃതം ന്യായ, മലയാളം, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, താരതമ്യ സാഹിത്യവും ഭാഷാ ശാസ്ത്രവും, അറബിക്. മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്, സംഗീതം, നൃത്തം (ഭരതനാട്യം& മോഹിനിയാട്ടം), തിയേറ്റര്‍, തത്വ ശാസ്ത്രം, ചരിത്രം, സോഷ്യോളജി, വേദപഠനം, സോഷ്യല്‍ വര്‍ക്ക് മാസ്റ്റര്‍, മനഃശാസ്ത്രം, ഭൂമിശാസ്ത്രം, മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്‌പോര്‍ട്‌സ്, മ്യൂസിയോളജി.
എം.ഫില്‍ പ്രോഗ്രാമുകള്‍:- സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, സംസ്‌കൃത വേദാന്തം, സംസ്‌കൃത ന്യായ, സംസ്‌കൃതം ജനറല്‍, വേദപഠനം, ലിംഗ പഠനം, മലയാളം, വിവര്‍ത്തന പഠനം,ഹിന്ദി, ഇംഗ്ലീഷ്, തത്വ ശാസ്ത്രം, ചരിത്രം, മാനുസ്‌ക്രിപ്‌റ്റോളജി, താരതമ്യ സാഹിത്യം, സംഗീതം, സോഷ്യോളജി, ഭൂമി ശാസ്ത്രം, മനഃശാസ്ത്രം, ഉര്‍ദു പി.എച്ച്.ഡി, സംസ്‌കൃത സാഹിത്യം, കാലടി, സംസ്‌കൃത വ്യാകരണം, സംസ്‌കൃത വേദാന്തം, സംസ്‌കൃത ന്യായ, സംസ്‌കൃതം ജനറല്‍, വേദ പഠനം, ലിംഗ പഠനം, തിയേറ്റര്‍, മലയാളം, വിവര്‍ത്തന പഠനം, ഹിന്ദി, ഇംഗ്ലീഷ്, തത്വ ശാസ്ത്രം, ചരിത്രം, കയ്യെഴുത്തു ശാസ്ത്രം, താരതമ്യ സാഹിത്യം, സംഗീതം, നൃത്തം, സോഷ്യോളജി, ഭൂമി ശാസ്ത്രം, മനഃ ശാസ്ത്രം, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, വാസ്തു വിദ്യ, സാമൂഹിക പ്രവര്‍ത്തനം, ആയുര്‍വേദം, ഉര്‍ദു.
ഫിഷറീസ് സര്‍വകലാശാല
മത്സ്യബന്ധന-സമുദ്ര ഗവേഷണ ശാസ്ത്ര പഠനത്തിനായി സ്ഥാപിച്ച രാജ്യത്തെ ആദ്യ സര്‍വകലാശാലയാണ് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വ്വകലാശാല (Kerala University of Fisheries and Ocean Studies – KUFOS). 2010 ഡിസംബര്‍ 30ന് സ്ഥാപിച്ച ഈ പഠന കേന്ദ്രത്തിന്റെ ആസ്ഥാനം കൊച്ചിയിലെ പനങ്ങാടാണ്. ഫിഷറീസും അനുബന്ധ വിഷയങ്ങളുമാണ് ഇവിടത്തെ കോഴ്‌സുകള്‍ ലക്ഷ്യമിടുന്നത്. പുനരുല്‍പാദിപ്പിക്കാവുന്ന ജലവിഭവങ്ങളില്‍ നിന്ന് സുസ്ഥിരമായ ജൈവ, പാരിസ്ഥിതിക, സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നതുള്‍പ്പെടെ ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷറീസ് സയന്‍സ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി തുടങ്ങിയ കോഴ്സുകള്‍ പഠിക്കാന്‍ ഇവിടെ അവസരമുണ്ട്.
കോഴ്‌സുകള്‍ :- ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (B.F.Sc), ഫിഷറി എന്‍ജിനീയറിങ്, ബിടെക്. ഇന്‍ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എം.എഫ്.എസ്.സി ഫിഷ് പ്രോസസിങ്ങ് ടെക്നോളജി, എം.എഫ്.എസ്.സി ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് അക്വാറ്റിക് എണ്‍വയോണ്‍മെന്റ് മാനേജ്മെന്റ്, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത് മാനേജ്മെന്റ്, അക്വാകള്‍ച്ചര്‍, ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് ടെക്നോളജി.
പി.എച്ച്.ഡി പ്രോഗ്രാമുകള്‍ :- അക്വാ കള്‍ച്ചര്‍, ഫിഷ് പ്രോസസിങ്ങ് ടെക്നോളജി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, അക്വാറ്റിക് എണ്‍വയോണ്‍മെന്റ് മാനേജ്മെന്റ്, ഫിഷറി എന്‍ജിനീയറിങ്ങ്, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത് മാനേജ്മെന്റ്.
മഹാത്മാഗാന്ധി സര്‍വകലാശാല
1983 ഒക്ടോബര്‍ 2 ന് സ്ഥാപിതമായ മഹാത്മാഗാന്ധി സര്‍വകലാശാല അഥവാ എം.ജി.യൂണിവേഴ്‌സിറ്റി മധ്യ കേരളത്തിലെ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്. എഞ്ചിനീയറിങ്ങ്, ടെക്നോളജി, ലീഗല്‍ സ്റ്റഡീസ്, പെഡഗോഗി, ഫാര്‍മസി, നഴ്സിങ്ങ് തുടങ്ങിയ പ്രൊഫഷണല്‍ വിഷയങ്ങള്‍ക്ക് പുറമെ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് എന്നിവയുടെ ഇന്റര്‍ ഡിസിപ്ലിനറിയിലും പരമ്പരാഗത വിഷയങ്ങളിലും സര്‍വകലാശാല അഫിലിയേറ്റഡ് കാമ്പസുകളില്‍ കോഴ്സുകള്‍ നടത്തി വരുന്നു. ആനിമേഷന്‍&ഗ്രാഫിക് ഡിസൈനിങ്ങ്, ആനിമേഷന്‍&വിഷ്വല്‍ ഇഫക്ട്‌സ്, മള്‍ട്ടിമീഡിയ, ഓഡിയോഗ്രഫി&ഡിജിറ്റല്‍ എഡിറ്റിങ്ങ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമെടുക്കാന്‍ ഇവിടെ അവസരമുണ്ട്.
പ്രധാന കോഴ്‌സുകള്‍
ബിരുദ കോഴ്‌സുകള്‍ :- ഇംഗ്ലീഷ് വിത്ത് ജേണലിസം, കഥകളി സംഗീതം, കഥകളി വേഷം, സംസ്‌കൃതം, വിഷ്വല്‍ ആര്‍ട്‌സ്, ഫുഡ് ടെക്നോളജി, ഫാഷന്‍ ടെക്നോളജി, ഫിസിയോ തെറാപ്പി, പെയിന്റിങ്ങ്, ആര്‍ക്കിയോളജി&മ്യൂസിയോളജി, ആനിമേഷന്‍&ഗ്രാഫിക് ഡിസൈന്‍, ചെണ്ട, ആനിമേഷന്‍&വിഷ്വല്‍ ഇഫക്ട്‌സ്, അറബിക്, ഓഡിയോഗ്രഫി&ഡിജിറ്റല്‍ എഡിറ്റിങ്ങ്, ഭരതനാട്യം, ഡാന്‍സ്, കോര്‍പ്പറേറ്റ് എക്കണോമിക്‌സ്, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം, മള്‍ട്ടി മീഡിയ, മൃദംഗം, മോഹിനിയാട്ടം, ടൂറിസം മാനേജ്‌മെന്റ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, ഓഫീസ് മാനേജ്‌മെന്റ്, ക്ലിനിക്കല്‍ ന്യൂട്രിഷ്യന്‍, ഇലക്ട്രോണിക്‌സ് വിത്ത് കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്, സൈബര്‍ ഫോറന്‍സിക് തുടങ്ങിയവ.
ബിരുദാനന്തര ബിരുദം :- സൈബര്‍ ലോ ആന്റ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്, ഹ്യൂമന്‍ റൈറ്റ്‌സ്, സിനിമ&ടെലിവിഷന്‍, എം.എ അനിമേഷന്‍, ആന്ത്രോപ്പോളജി, കഥകളി സംഗീതം, ഗാന്ധിയന്‍ സ്റ്റഡീസ്, മദ്ദളം, മോഹിനിയാട്ടം, സിറിയക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ബാങ്കിങ് ഇന്‍ഷ്വറന്‍സ്, സോഷ്യല്‍ വര്‍ക്ക് (എം.ഫില്‍) അപ്ലൈഡ് കെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, പോളിമര്‍ കെമിസ്ട്രി, പ്ലാന്റ് ബയോളജി, മെഡിക്കല്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, മെഡിക്കല്‍ സൈക്യാട്രി (എം.എസ്.ഡബ്ലിയൂ) തുടങ്ങിയ 200ലധികം കോഴ്‌സുകൾ പഠിക്കാന്‍ അവസരമുണ്ട്.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല
ഭാഷാപഠനം നവീനമേഖലകളില്‍ :-
http://malayalamuniversity.edu.in
മലയാള ഭാഷാ പ്രോത്സാഹനത്തിനായി 2012-ല്‍ ആരംഭിച്ച മലയാള സര്‍വകലാശാല കേരളത്തിന്റെ ഭാഷ, സാഹിത്യം, കലകള്‍, സാംസ്‌കാരിക ആവിഷ്‌കാരങ്ങള്‍, ബൗദ്ധിക പാരമ്പര്യങ്ങള്‍ എന്നിവ മനസ്സിലാക്കാനും ജന ജീവിതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും, പുതിയ പരിപ്രേക്ഷ്യങ്ങള്‍ ആവിഷ്‌കരിക്കാനും അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന കോഴ്‌സുകളാണ് കോഴ്സുകളാണ് ഇവിടെയുള്ളത്. ചലച്ചിത്ര രംഗത്തെ പ്രതിഭകളെ കുറിച്ച് പഠിക്കാനും സിനിമാ ചരിത്രം, സിദ്ധാന്തങ്ങള്‍, ലോക സിനിമ, ഇന്ത്യന്‍ സിനിമ, എന്നിവ മനസിലാക്കാനും എം.എ. ചലച്ചിത്ര പഠനം, പരിസ്ഥിതി പഠനം, സോഷ്യോളജി, ചരിത്രം താരതമ്യ സാഹിത്യ- വിവര്‍ത്തന പഠനം എന്നിവയില്‍ ബിരുദ-ബിരുദാനന്തര പഠനത്തിന് ഇവിടെ അവസരമുണ്ട്.
പ്രധാന ബിരുദാനന്തര കോഴ്‌സുകള്‍ :- ഭാഷാ ശാസ്ത്രം, ചലച്ചിത്ര പഠനം, മലയാളം, ഭാഷാ ശാസ്ത്രം, പൈതൃക പഠനം, എം.എ. ജേര്‍ണലിസം&മാസ് കമ്മ്യൂണിക്കേഷന്‍, വികസന പഠനവും തദ്ദേശ വികസനവും, സോഷ്യോളജി, ചരിത്ര പഠനം, ഭാഷാ ശാസ്ത്രം, ഗവേഷണം, സംസ്‌കാര പൈതൃക പഠനം, മാധ്യമ പഠനം, ചലച്ചിത്ര പഠനം, പരിസ്ഥിതി പഠനം, തദ്ദേശ വികസന പഠനം.
(ഈ വിഭാഗത്തില്‍ ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകളെ ഉള്‍പ്പെടുത്തിയിട്ടില്ല)