അറിവുലകം

മാതൃ-ശിശു ആരോഗ്യം
നേട്ടങ്ങൾ തുടർന്ന് കേരളം

മാതൃ-ശിശു ആരോഗ്യത്തിൽ നേട്ടങ്ങൾ കൈവരിച്ച്, ആരോഗ്യസംരക്ഷണ രംഗത്ത് കേരളം ഇന്ത്യയുടെ മാതൃകയാവുന്നു. സുസ്ഥിര വികസനലക്ഷ്യങ്ങളിൽ (എസ്ഡി) ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൽ കേരളത്തിന്റെ മുന്നേറ്റം രാജ്യത്തിനാകെ പ്രചോദനമാണ്.

എല്ലാവർക്കും ആരോഗ്യമുള്ള ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട ‘SDG ഗോൾ 3’ൽ നിർണായക ആരോഗ്യ സൂചകങ്ങൾ കൈവരിക്കുന്നതിൽ കേരളം രാജ്യതലത്തിൽ തന്നെ ഒന്നാമതാണ്. മാതൃമരണനിരക്ക്, അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക്, നവജാതശിശു മരണനിരക്ക് എന്നീ വിഭാഗങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയും തമിഴ്നാടുമാണ് ഐക്യരാഷ്ട്രസഭയുടെ ‘SDG ഗോൾ 3’യിൽ മികച്ച പ്രകടനം നേടിയ മറ്റു സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ 33, തമിഴ്നാട് 54 ആണ് മാതൃമരണ നിരക്ക്. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കിൽ തമിഴ്നാട്ടിൽ 14, മഹാരാഷ്ട്രയിൽ 16 ആണ്.

arivulakam1

പിന്നാക്ക വിഭാഗക്ഷേമം
മത്സരപ്പരീക്ഷാ പരിശീലനം

പിന്നാക്കവിഭാഗ വിദ്യാർഥികൾക്ക് വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനായി എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പദ്ധതി വഴി സർക്കാർ ധനസഹായം നൽകുന്നു.

സഹായം: മെഡിക്കൽ, എഞ്ചിനീയറിങ്ങ് പ്രവേശനപ്പരീക്ഷ-30,000 രൂപ
സിവിൽ സർവീസ്-50,000 ബാങ്കിങ്ങ്-20,000
യുജിസി,നെറ്റ്, ഗേറ്റ് പരീക്ഷാപരിശീലനം-25,000
വാർഷിക വരുമാനപരിധി: 4.5 ലക്ഷം രൂപ
അപേക്ഷ വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി നൽകണം.
പ്രൊഫഷണലുകൾക്ക് സംരംഭം തുടങ്ങാൻ രണ്ട് ലക്ഷം രൂപ വരെ ഈ പദ്ധതി വഴി തന്നെ നൽകും.
സിക്കിൾ സെൽ അനീമിയ ബാധിധർക്ക് ഒരു ലക്ഷം രൂപ വരെ ഗ്രാന്റും.
വിശദവിവരങ്ങൾക്ക്: www.bcdd.kerala.gov.in

arivulakam2സൂപ്പർഹിറ്റായി
കെ എസ് ആർ ടി സി ട്രാവൽ കാർഡും ആപ്പുംരണ്ടു നൂതന സംവിധാനങ്ങളും ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 1,00,961 പേർ. അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ 5 ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെ എസ് ആർ ടി സി ഉടൻ എത്തിക്കുന്നത്. കെ എസ് ആർ ടി സിയുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പ് 1,20,000 പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്.
100 രൂപയാണ് ചാർജ്. റീചാർജ് ചെയ്ത് ഉപയോഗിക്കാം. ഒരു വർഷമാണ് കാലാവധി. കാർഡ് മറ്റൊരാൾക്ക് കൈമാറുന്നതിനും തടസ്സമില്ല. കുറഞ്ഞത് 50 രൂപയ്ക്കും പരമാവധി 3000 രൂപയ്ക്കും കാർഡ് ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും, 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. ഇത് യാത്രക്കാർക്ക് കൂടുതൽ ലാഭകരമാണ്. വിദ്യാർഥികൾക്കുള്ള സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡും താമസിയാതെ ലഭ്യമാവും.

പ്രാചീന ചേര ശിലാലിഖിതം കണ്ടെത്തി
പുരാവസ്തുവകുപ്പിന് അഭിമാനം

മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി 9-ാംനൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരിൽ മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. arivulakam5മലപ്പുറം മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് കല്ലെഴുത്ത് കണ്ടു കിട്ടിയത്. ക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു മുമ്പിൽ, മുറ്റത്ത്, പ്രദക്ഷിണ വഴിയിൽ പാകിയ കല്ലിലാണ് ഈ രേഖയുള്ളത്.

അക്ഷരങ്ങൾ ഏറെയും തേഞ്ഞു മാഞ്ഞ നിലയിലാണ്. സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ ആരംഭിക്കുന്ന ലിഖിതത്തിൽ പെരുമാളിന്റെ പേര് കൃത്യമായി വായിച്ചെടുക്കാമെങ്കിലും ഭരണവർഷം സൂചിപ്പിക്കുന്ന ഭാഗം അവ്യക്തമാണ്. കോതരവിപ്പെരുമാളിന്റെ ഭരണകാലത്ത് ക്ഷേത്രത്തിൽ ചെയ്ത ഏതോ വ്യവസ്ഥയാണ് ലിഖിതപരാമർശം. ഇത് വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളൻ മൂഴിക്കള വ്യവസ്ഥ ലംഘിച്ചവരാകും എന്ന് കല്ലിന്റെ താഴേ ഭാഗത്ത് വ്യക്തമായി വായിച്ചെടുക്കാനാകും.

കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം
ഓഫീസറായ കെ. കൃഷ്ണരാജാണ് ലിഖിതം തിരിച്ചറിഞ്ഞ് മുദ്രപ്പകർപ്പ് തയ്യാറാക്കിയത്.

കോതരവിപ്പെരുമാളിന്റേതായി 10 ലിഖിതങ്ങളാണ് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. പതിനൊന്നാമത്തേതാണ് തൃക്കലങ്ങോടുനിന്ന് കൈവന്ന ഈ രേഖയെന്ന് ലിഖിതം പരിശോധിച്ച പ്രമുഖ ലിപിപണ്ഡിതൻ ഡോ. എം. ആർ. രാഘവവാരിയർ അഭിപ്രായപ്പെട്ടു.

കലിഗ്രഫി ദിനം
ചിത്രചാരുതയിൽ
അക്ഷരകല

ഒരു ചിത്രം വരയുന്ന മനോഹാരിതയോടെ അക്ഷരങ്ങളെ വിന്യസിക്കുന്ന കലയാണ് കലിഗ്രഫി. കൈയെഴുത്തിൽ നിന്ന് രൂപപ്പെടുന്ന അക്ഷരചിത്രകല.

arivulakam4

ആഗസ്റ്റിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ലോ കലിഗ്രഫി ദിനം. ഇതോടനുബന്ധിച്ചാണ് ലളിതകലാ അക്കാദമിയും INSX ഫൗണ്ടേഷനും സംയുക്തമായി ഇന്റർനാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ (ഐ സി എഫ് കെ)കലിഗ്രഫി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലിഗ്രാഫർമാർ പങ്കെടുക്കുന്ന മേളയിൽ വൈവിധ്യമാർ ശൈലികളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നു. കലിഗ്രഫി പഠനത്തിനും നൈപുണ്യ വികസനത്തിനും അവസരങ്ങൾ നൽകു വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, തത്സമയ പ്രകടനങ്ങൾ എന്നിവ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു. മലയാളം, ദേവനാഗരി, ഇംഗ്ലീഷ്, ഉറുദു കലിഗ്രഫികളും വ്യത്യസ്ത ലിപികളും മേളയിൽ പ്രദർശിപ്പിക്കും. കൊച്ചി ദർബാർ ഹാളിൽ ഒക്ടോബർ 2 – 5 നടക്കുന്ന ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു.

Spread the love