അറിയാം ഭാവിയുടെ പഠന മേഖലകള്‍
അറിയാം ഭാവിയുടെ പഠന മേഖലകള്‍
ഡോ. ടി. പി. സേതുമാധവന്‍
എഡ്യൂക്കേഷന്‍ & കരിയര്‍ കൺസൾട്ടന്റ്
പ്ലസ് ടുവിനു ശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കടക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എളുപ്പത്തില്‍ തൊഴില്‍ ലഭിക്കുന്ന കോഴ്‌സുകളെക്കുറിച്ചറിയാനാണ് താല്‍പര്യം. കോഴ്‌സുകളുടെ കാര്യത്തില്‍ ലോകത്തെമ്പാടും മാറ്റം പ്രകടമാണ്. വ്യവസായ സ്ഥാപനങ്ങളുമായിച്ചേർന്നുള്ള കോഴ്‌സുകൾക്ക് പ്രസക്തിയേറി വരുന്നു. ബിരുദ തലത്തിൽ രണ്ടു കോഴ്‌സുകൾക്ക് പ്രസക്തിയേറി വരുന്നു. ബിരുദ തലത്തില്‍ രണ്ടു മേഖലകള്‍ കൂടിച്ചേർന്നുള്ള മൾട്ടി ടാസ്‌ക്കിങ് കോഴ്‌സുകള്‍ക്കും പ്രിയമേറി വരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ക്ലൈമറ്റ് ചേഞ്ച് & ഇക്കണോമിക്‌സ്, എനര്‍ജി & ഇക്കണോമിക്‌സ് കോഴ്‌സുകൾക്കും ലോകമെമ്പാടും പ്രാധാന്യം ലഭിച്ചു വരുന്നു.
ഉപരി പഠന മേഖല തിരഞ്ഞെടുക്കുമ്പോള്‍
പത്താം ക്ലാസിനു ശേഷവും പ്ലസ് ടുവിനു ശേഷവും ഉപരി പഠന മേഖല തിരഞ്ഞെടുക്കുമ്പോള്‍ വ്യക്തമായ തീരുമാനമെടുക്കണം. പത്താം ക്ലാസ്സിനു ശേഷം ഉപരി പഠന മേഖല കണ്ടെത്തുമ്പോള്‍ വിദ്യാര്‍ഥിയുടെ താല്‍പര്യം, അഭിരുചി, ലക്ഷ്യം, പ്രാപ്‌തി, പഠിക്കാനുദ്ദേശിക്കുന്ന വിഷയത്തിന്റെ പ്രസക്തി, തുടര്‍ പഠന സാധ്യത മുതലായവ വ്യക്തമായി വിലയിരുത്തണം. മാറുന്ന ഉപരി പഠന, തൊഴില്‍ സാധ്യതകള്‍, ആഗോള വിദ്യാഭ്യാസ സാഹചര്യം എന്നിവ മനസ്സിലാക്കിയിരിക്കണം. പത്താം ക്ലാസ്സിനു ശേഷം ഭൂരിഭാഗം വിദ്യാര്‍ഥികളും പ്ലസ് ടുവിനാണ് ചേരുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഡിപ്ലോമ, ഐ.ടി.ഐ കോഴ്‌സുകള്‍ക്ക് താൽപര്യപ്പെടുന്നവരുണ്ട്.
പ്ലസ് ടുവിനു കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്ലസ് ടുവിനു ശേഷമുള്ള തുടര്‍ പഠന സാധ്യത, ലക്ഷ്യം എന്നിവ ശ്രദ്ധാ പൂര്‍വം വിലയിരുത്തണം. പ്ലസ് ടുവിന് ശേഷം പഠിക്കാനുദ്ദേശിക്കുന്ന കോഴ്‌സിനനുസരിച്ച് വിഷയങ്ങള്‍ കണ്ടെത്തണം. ഇതു കൂടാതെ നിരവധി സ്‌കില്‍ അധിഷ്‌ഠിത കോഴ്‌സുകളുമുണ്ട്.
ബിസിനസ്സ് & മാനേജ്മെന്റ്, ബിസിനസ് & സൈക്കോളജി, എന്റര്‍പ്രെന്യൂര്‍ഷിപ് & മാനേജ്‌മെന്റ്, ബിബിഎ/ബിഎ/ബികോം/ബി.എസ്.ഡബ്ലൂ/എല്‍.എല്‍.ബി പ്രോഗ്രാമുകള്‍, ഫാഷന്‍ & ഡിസൈന്‍, മെഷീന്‍ ഡിസൈന്‍, പ്രൊജക്റ്റ് മാനേജ്മെന്റ് എന്നിവയ്‌ക്ക് സാധ്യതകളേറെയുണ്ട്. 2025-ല്‍ ഒരു തൊഴില്‍ മേഖലയില്‍ നിന്നും മറ്റൊന്നിലേക്ക് മാറാനാഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണം വർധിച്ചു വരുന്നു. 74 ശതമാനം പേരാണ് സാധ്യതയുള്ള പുത്തന്‍ തൊഴില്‍ മേഖലകളിലേക്ക് ചേക്കേറാനാഗ്രഹിക്കുന്നത്. ആഗോള തലത്തില്‍ മൂന്നിലൊന്നോളം തൊഴിലാളികളും തൊഴില്‍ മേഖല മാറാനാഗ്രഹിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി എ.ഐ അധിഷ്‌ഠിതമായ മാറുന്ന സ്‌കില്‍ മേഖലകളാണ്.
ടെക്നോളജി രംഗത്താണ് തൊഴിലുകള്‍ ഏറി വരുന്നത്. തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവർ സ്‌കില്‍ കൈവരിക്കാന്‍ ശ്രമിക്കണം. ഇത് അപ് സ്‌കില്ലിങ്ങോ, സ്‌കില്ലുകള്‍ സ്വായത്തമാക്കാനുള്ള റീ സ്‌കില്ലിങ്ങോ ആകാം. മാറുന്ന തൊഴില്‍ മേഖലകള്‍, പുത്തന്‍ പ്രവണതകള്‍, സ്‌കില്‍ വികസന കോഴ്‌സുകൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം. മാറുന്ന സ്‌കില്‍ പ്രവണതകള്‍ 2030 ഓടെ 65 ശതമാനം തൊഴിലുകളെയും ബാധിക്കും.
ലോകത്താകമാനം അതിവേഗം വളരുന്ന തൊഴില്‍ മേഖലകളാണ് പ്രോഗ്രാം അനലിസ്റ്റ്, കൺസൾട്ടന്റ്, പ്രൊജക്റ്റ് മാനേജര്‍ എന്നിവ. എല്ലാ മേഖലകളിലും ഇവരുടെ ആവശ്യമുണ്ട്. സുസ്ഥിര വികസന മേഖലയില്‍ വിദഗ്‌ധരുടെ ആവശ്യകത വര്‍ധിച്ചു വരും. എന്‍വിറോമെന്റ് കൺസൾട്ടന്റ്, എഞ്ചിനീയര്‍, സേഫ്റ്റി മാനേജര്‍ എന്നിവയിൽ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ മാനേജ്മെന്റ്, ഇലക്ട്രിക്ക് വെഹിക്കിള്‍/ഹൈബ്രിഡ് ടെക്നോളജി പൂര്‍ത്തിയാക്കിയവര്‍ക്ക് സുസ്ഥിര വികസന മേഖലയില്‍ പ്രവര്‍ത്തിക്കാം. ഫിസിയോ തെറാപ്പിസ്റ്റ്, നഴ്‌സുമാർ എന്നിവർക്ക് ലോകത്താകമാനം അവസരങ്ങളേറും. എ.ഐ എഞ്ചിനീയര്‍, റിക്രൂട്ടർ, എ.ഐ കൺസൾട്ടന്റ് എന്നിവ മികച്ച തൊഴില്‍ മേഖലകളാകും.
കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍, സെക്യൂരിറ്റി എഞ്ചിനീയര്‍, പ്രോഗ്രാം മാനേജര്‍, പ്ലാനിങ്, സേഫ്റ്റി, അധ്യാപനം, കോച്ചിങ്, സൈക്കോളജി, ഭക്ഷ്യ സംസ്‌കരണം, ഇ-റീറ്റെയ്ല്‍, പാക്കേജിങ്, ബ്രാന്‍ഡിങ്ങ്, കോസ്‌മറ്റോളജി, ക്വാണ്ടം കമ്പ്യൂട്ടിങ്ങ്, ബിസിനസ്സ് ഇക്കഅണോമിക്‌സ്, ഡിസൈന്‍, ക്രീയേറ്റിവിറ്റി, ന്യൂ മീഡിയ, എനര്‍ജി, സേഫ്റ്റി, ജനറ്റിക്‌സ്, മോളിക്യൂലാര്‍ ബയോളജി, ഹോളിസ്റ്റിക് തെറാപ്പി, അഗ്രി ബിസിനസ്സ്, ലോജിസ്റ്റിക്‌സ് മാനേജ്മെന്റ്, ഇന്റലിജന്റ് പ്രോസസ്സ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഇന്റഗ്രേറ്റഡ് നിയമം, അനിമേഷന്‍, ഗെയിമിങ്, വിര്‍ച്വല്‍ റിയാലിറ്റി, അക്കൗണ്ടിങ്, കോമിക്‌സ്, പെറ്റ് കെയര്‍ & മാനേജ്മെന്റ്, പ്രോജക്റ്റ് മാനേജ്മെന്റ്, സംരംഭകത്വം എന്നിവ കൂടുതല്‍ വളര്‍ച്ച കൈവരിക്കും.
പ്ലസ് ടു തലത്തില്‍ പഠിച്ച വിഷയങ്ങള്‍ക്കിണങ്ങിയവ തന്നെ തിരഞ്ഞെടുക്കണമെന്നില്ല. താല്‍പര്യം, അഭിരുചി, കോഴ്‌സിന്റെ പ്രസക്തി, തൊഴില്‍ സാധ്യതകള്‍, ലക്ഷ്യം എന്നിവ വിലയിരുത്തി കോഴ്‌സുകൾ കണ്ടെത്താം. താല്‍പര്യമുള്ള വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മേല്‍ സൂചിപ്പിച്ച മേഖലകളിലേക്ക് കടക്കാനുള്ള നിരവധി ബിരുദാനന്തര, സ്‌കില്‍ വികസന പ്രോഗ്രാമുകളുണ്ട്.
തൊഴിലിനാവശ്യം പുത്തന്‍ പഠന മേഖലകള്‍
രാജ്യത്ത് സര്‍വകലാശാലകള്‍ നാലു വര്‍ഷ ഓണേഴ്‌സ് പ്രോഗ്രാം നടപ്പിലാക്കുമ്പോള്‍ പുത്തന്‍ പഠന മേഖലകള്‍ ഉള്‍പെടുത്തി വരുന്നു. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, കാലാവസ്ഥാ വ്യതിയാനം, ഇന്നവേഷൻ സാങ്കേതിക വിദ്യ എന്നിവ ഉള്‍പ്പെടുത്തണം. സ്‌കില്‍ വികസനം, ഇന്റേൺഷിപ്പ് എന്നിവയ്‌ക്കും, വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള സഹകരണം, ക്യാമ്പസ് പ്ലേസ്മെന്റ്, ഭാഷ, കമ്പ്യൂട്ടർ പ്രാവീണ്യം, പൊതു വിജ്ഞാനം മുതലായവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നു. മാറുന്ന തൊഴില്‍ സാഹചര്യം, ഉപരി പഠന ഗവേഷണ സാധ്യതകള്‍, ഭാവി തൊഴിലുകള്‍, ഭാവി ഇന്നവേഷനുകൾ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ ആവിഷ്‌കരിക്കുന്നത്. തൊഴില്‍ ലഭ്യത വര്‍ധിപ്പിച്ചു, തൊഴിലില്ലായ്‌മ നിരക്ക് കുറയ്ക്കാനാണു ലക്ഷ്യം. ഒപ്പം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജി.ഇ.ആര്‍ അനുപാതവും ഗവേഷണ മികവും വര്‍ധിപ്പിക്കേണ്ടതുണ്ട്.
ബിസിനസ്സ്, ടെക്നോളജി, ഡാറ്റ സയന്‍സ് സ്‌കില്ലുകള്‍ക്കാണ് ലോകത്താകമാനം പ്രാധാന്യമേറുന്നത്. അക്കൗണ്ടിങ് കമ്മ്യൂണിക്കേഷന്‍, സംരംഭകത്വം, സാമ്പത്തികം, മനുഷ്യ വിഭവ ശേഷി, ലീഡര്‍ഷിപ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, സെയില്‍സ്, സ്ട്രാറ്റജി & ഓപ്പറേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സ്‌കില്ലുകള്‍ക്കു ആവശ്യകതയേറുന്നു. ഓഡിറ്റിങ്, പീപ്പിള്‍ മാനേജ്മെന്റ്, ബ്ലോക്ക് ചെയിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് എന്നിവ ഇവയിൽപ്പെടുന്നു.
ടെക്നോളജി സ്‌കില്ലുകളില്‍ ക്ലൗഡ് കമ്പ്യൂട്ടിങ്ങ്, കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ്ങ്, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഡാറ്റാബേസ്, മൊബൈല്‍ ഡെവലപ്മെന്റ്, ഓപ്പറേഷന്‍സ് സിസ്റ്റംസ്, സെക്യൂരിറ്റി എഞ്ചിനീയറിങ്ങ്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ സയന്‍സ്, വെബ് ഡെവലപ്മെന്റ് എന്നിവയ്‌ക്ക് പ്രാധാന്യമേറുന്നു. സൈബര്‍ സെക്യൂരിറ്റി, ആന്‍ഡ്രോയിഡ് ഡെവലപ്മെന്റ്, സോഫ്റ്റ് വെയര്‍ ആർക്കിടെക്‌ചർ, അല്‍ഗൊരിതം എന്നിവയ്‌ക്കാണ് സാധ്യതയേറുന്നത്.
ഡാറ്റ സയന്‍സില്‍ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്മെന്റ്, ഡാറ്റ വിഷ്വലൈസേഷന്‍, മെഷീന്‍ ലേണിങ്, മാത്തമാറ്റിക്സ്, പ്രോബബിലിറ്റി & സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗ്രാമിങ്, കമ്പ്യൂട്ടർ ആർക്കിടെക്‌ചർ, ബയോ ഇൻഫർമാറ്റിക്‌സ്, എപിഡെമിയോളജി എന്നിവ ഉൾപ്പെടുന്നു.
ഓപ്പറേഷന്‍സ് മാനേജ്മെന്റ്, ലീഡര്‍ഷിപ് ഡെവലപ്മെന്റ്, സപ്ലൈ ചെയിന്‍ സിസ്റ്റംസ്, ബഡ്‌ജറ്റ് മാനേജ്‌മെന്റ് എന്നിവ വിപുലപ്പെട്ടുവരുന്നു. കമ്മ്യൂണിക്കേഷന്‍, സംരംഭകത്വം, ലീഡര്‍ഷിപ് & മാനേജ്‌മെന്റ്, സ്ട്രാറ്റജി & ഓപ്പറേഷന്‍സ് എന്നിവ ഏറ്റവും കൂടുതലായി ആവശ്യമുള്ള തൊഴില്‍ നൈപുണ്യ മേഖലകളാണ്.
ഫിഷറീസ് നോട്ടിക്കൽ ആന്‍ഡ് എന്‍ജിനീയറിങ് പ്രോഗ്രാമുകള്‍
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആന്‍ഡ് എന്‍ജിനീയറിങ് ട്രെയിനിങ് (CIFNET) പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സാണിത്. ഷിപ്പിങ് കോര്‍പറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കും. 15 -20 വയസ്സാണ് പ്രായപരിധി. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. രണ്ടു വര്‍ഷത്തെ വെസ്സല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൊച്ചി, വിശാഖപട്ടണം. ചെന്നൈ എന്നിവിടങ്ങളിലായി 120 സീറ്റുകളുണ്ട്. അഖിലേന്ത്യാ തലത്തിലുള്ള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cifnet.gov.in
പ്ലസ് ടുവിനു ശേഷം അവസരങ്ങളേറുന്ന ചില മേഖലകള്‍
അനിമേഷന്‍, വിഷ്വല്‍ എഫക്‌ട്‌സ്, ഗെയിമിങ്, കോമിക്‌സ്, ഇതുമായി ബന്ധപ്പെട്ട ടെക്‌നിഷ്യന്‍, സൂപ്പര്‍ വൈസറി, മാനേജീരിയല്‍ തല കോഴ്‌സുകൾ, ഡിസൈന്‍ കോഴ്‌സുകള്‍, മെഷീന്‍ ഡിസൈന്‍, പ്രോഡക്‌ട് ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, ഫിറ്റിങ്, വെന്റിലേഷന്‍, എയര്‍ കണ്ടിഷനിങ്, (HVAC) മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്, പെയിന്റിങ്, (MEP) തലങ്ങളില്‍ ടെക്‌നിഷ്യന്‍, ടൂറിസം
കാര്‍ഷിക മേഖല
അഗ്രി ബിസിനെസ്സ് മാനേജ്മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഭക്ഷ്യ സംസ്‌കരണം, ഫുഡ് ഇ റീറ്റെയ്ല്‍, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍, ബയോ എഞ്ചിനീയറിങ്, റീജനറേറ്റീവ് ബയോളജി, ഡെര്‍മറ്റോളജി, കോസ്‌മറ്റോളജി, ഫിസിയോ തെറാപ്പി, വൺ ഹെല്‍ത്ത്, മൈക്രോ ബയോളജി, ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിങ്, ഓട്ടോമേഷൻ, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ ടെക്നോളജി, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ മാനേജ്മെന്റ്, പ്രെസിഷന്‍ ഫാമിങ്, ഡ്രോൺ ടെക്നോളജി, ജി ഐ എസ്, സോയില്‍ മാപ്പിങ്, ഡാറ്റ സയന്‍സ്, ഫുഡ് ടെക്നോളജി
ഊര്‍ജ മേഖല
ഹൈഡ്രജന്‍ എനര്‍ജി, ഗ്രീന്‍ എനര്‍ജി, ക്ലീന്‍ എനര്‍ജി, എഞ്ചിനീയറിങ് കംപ്യൂട്ടർ സയന്‍സ്, ബയോ മെഡിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍, കെമിക്കല്‍, ആർക്കിടെക്‌ചർ,റോബോട്ടിക്, ഡയറി ടെക്നോളജി, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്നോളജി എന്നിവയിൽ തൊഴിലവസരങ്ങളേറും.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഇ-കോമേഴ്‌സ്, അക്കൗണ്ടിങ്, ഹൈബ്രിഡ് ടെക്നോളജി, എഡ്യൂക്കേഷന്‍ ടെക്നോളജി, ന്യൂ മീഡിയ, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്നോളജി, എനര്‍ജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാര്‍ ജിയോ എഞ്ചിനീയറിങ്ങ്, ഡയറക്റ്റ് കാർബൺ ക്യാപ്‌ചർ, സൂപ്പര്‍ സോണിക് എയര്‍ ക്രാഫ്റ്റുകള്‍, പറക്കുന്ന കാറുകള്‍, ഓപ്പൺ റാന്‍ സാങ്കേതിക വിദ്യ, പ്രീഫാബ് കൺസ്‌ട്രക്ഷൻ, ഗ്രീന്‍ കൺസ്‌ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകള്‍, ഹെല്‍ത്ത് കെയര്‍ ടെക്നോളോജിസ്, ബയോ മെഡിക്കല്‍ സയന്‍സ്, മോളിക്യൂലാര്‍ ബയോളജി, ഹെല്‍ത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെല്‍ത്ത് ട്രാക്കറുകള്‍, വ്യക്തിഗത പോഷണം, സ്ലീപ് ടെക്നോളോജിസ്, 3 ഡി പ്രിന്റഡ് ബോ ഇംപ്ലാന്റുകള്‍, സൈക്കോളജി, ഡെവലപ്മെന്റല്‍ സയന്‍സ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ്സ് ഇക്കണോമിക്‌സ്, സ്പേസ് ടൂറിസം, ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് സ്ട്രീമിങ്, മെറ്റാവേര്‍സ്
ടെക്നോളജി, സംരംഭകത്വം, മീഡിയ
2025 ല്‍ എ ഐ തന്നെയാകും താരം. ഐ ടി കമ്പനികള്‍ ജനറേറ്റീവ് എ ഐ പരീക്ഷണത്തില്‍ നിന്നും പദ്ധതി നടത്തിപ്പിലേക്കാണ് പ്രാധാന്യം നൽകുന്നത്. എ ഐ ക്കു വേണ്ടി കോര്‍പ്പറേറ്റുകള്‍ ചെലവാക്കുന്ന തുകയില്‍ ആറിരട്ടി വര്‍ദ്ധനവുണ്ടാകും. ഗൂഗിള്‍ ക്ലൗഡ്, ക്യാപ്‌ജമിനി, ഐ.ബി.എം മുതലായ കമ്പനികള്‍ 2025-ല്‍ കൂടുതല്‍ മുതല്‍ മുടക്കും. അഡ്വാൻസ്‌ഡ് ടെക്നോളജിക്കു പ്രാധാന്യം ലഭിക്കുമ്പോള്‍ ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്നിവയിൽ തൊഴിലവസരങ്ങളേറും. മികച്ച തൊഴിലിലെത്താന്‍ ട്രാൻസ്‌ഫറബിൾ സ്‌കില്ലുകള്‍ അത്യന്താപേക്ഷിതമാകും. മികച്ച ആശയ വിനിമയം, റീസണിങ്, ലോജിക്കല്‍ അനലിറ്റിക്‌സ്, പ്രോബ്ലം സോള്‍വിങ്, ലീഡര്‍ഷിപ്, ടീം വര്‍ക്ക് എന്നിവ ഇതിലുൾപ്പെടുന്നു.
സര്‍ഗ ശേഷിയും പ്രധാനം
ക്രീയേറ്റിവിറ്റി കോഴ്‌സുകളായ ആർക്കിടെക്‌ചർ, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ടെക്നോളജി, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നിവയിൽ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. രാജ്യത്തെ മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് മേഖല പുതു വര്‍ഷത്തില്‍ കരുത്താര്‍ജിക്കും. 2028ഓടെ 8.3 ശതമാനം സി.എ.ജി.ആര്‍ CAGR കൈവരിച്ച് 365000 കോടി രൂപയുടെ വളര്‍ച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ ഇന്ത്യ ഈ രംഗത്ത് ലോകത്ത് എട്ടാം സ്ഥാനത്തെത്തും. ഡിജിറ്റല്‍ അഡ്വര്‍ടൈസിങ് വന്‍ വളര്‍ച്ച കൈവരിക്കും. ഒ.ടി.ടി പ്ലാറ്റുഫോമുകള്‍, ഓൺലൈൻ ഗെയിമിങ്, ജനറേറ്റീവ് എ.ഐ, വീഡിയോ ഓൺ ഡിമാന്‍ഡ് സേവനം എന്നിവ വളര്‍ച്ച കൈവരിക്കും. റീറ്റെയ്ല്‍ രംഗത്ത് 2026 ഓടുകൂടി ഇന്ത്യ കൂടുതല്‍ വളര്‍ച്ച കൈവരിക്കും. ഇതിന് ആനുപാതികമായി ക്രീയേറ്റിവിറ്റി, ഡിസൈന്‍ കോഴ്‌സുകൾ ശക്തിപ്പെടും.
ഇക്കണോമിക്‌സ് & പബ്ലിക് പോളിസി, ഫിനാന്‍സ് & അക്കൗണ്ടിങ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് & അനലിറ്റിക്‌സ്, മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ് & ഡിസിഷന്‍ സയന്‍സസ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ & ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്മെന്റ്, സ്ട്രാറ്റജി & എന്റര്‍പ്രെന്യൂര്‍ഷിപ് എന്നിവ മികച്ച കോഴ്‌സുകളാകും.
ചില തൊഴില്‍ സാധ്യതയുള്ള പ്രോഗ്രാമുകള്‍
ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്നോളജി
ഓട്ടോ മൊബൈൽ എഞ്ചിനീയറിങ്
കോസ്‌മറ്റോളജി
ഹൈബ്രിഡ് എഞ്ചിനീയറിങ്, ഫാഷന്‍ ഡിസൈന്‍
പ്രോഡക്റ്റ് ഡിസൈന്‍
അപ്പാരല്‍ ഡിസൈന്‍
ഫാഷന്‍ കമ്മ്യൂണിക്കേഷന്‍
ആന്‍ഡ്രോയിഡ് ഡെവലപ്മെന്റ്
മൊബൈല്‍ അപ്ലിക്കേഷന്‍,
മൊബൈല്‍ ഹാര്‍ഡ് വെയര്‍
കമ്പ്യൂട്ടർ അപ്ലിക്കേഷന്‍,
ഡാറ്റ സയന്‍സ്,
നോട്ടിക്കൽ സയന്‍സ്
പോർട്ട് മാനേജ്‌മെന്റ്
ലോജിസ്റ്റിക് മാനേജ്‌മെന്റ്
ക്യാബിന്‍ ക്രൂ,
പൗള്‍ട്രി പ്രൊഡക്ഷന്‍ & മാനേജ്മെന്റ്,
ലബോറട്ടറി ടെക്നോളജി, നഴ്‌സിങ്ങ്, ഒപ്‌റ്റോമെട്രി
ഓഡിയോളജി & സ്‌പീച് ലാംഗ്വേജ് തെറാപ്പി
ഫിസിയോതെറാപ്പി
ഡയാലിസിസ് ടെക്‌നീഷ്യന്‍
ടെക്നോളജി
പൈലറ്റ്
ഏവിയേഷന്‍ കോഴ്‌സുകൾ
ഫുഡ് ടെക്നോളജി, കുലിനറി ആർട്‌സ് (പാചക കല), ഹോട്ടൽ മാനേജ്മെന്റ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴ്‌സുകൾ, ബേക്കിങ്, അഗ്രി പ്രോസസ്സിങ്, ഡയറി മാനേജ്‌മെന്റ്, ഡയറി ടെക്നോളജി, ഒക്യുപേഷന്‍ തെറാപ്പി, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, ഫാര്‍മസി, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്, ഡൈ & ടൂള്‍ മേക്കിങ്, റേഡിയോളജി, മെഡിക്കല്‍ റേഡിയോഗ്രാഫര്‍, എക്സ്റേ ടെക്‌നിഷ്യന്‍, ഫിലിം, ടെലിവിഷന്‍ & മീഡിയ കോഴ്‌സുകൾ, എം.ഇ.പി കോഴ്‌സുകൾ, വയര്‍മാന്‍ ലൈസന്‍സിങ്, ഇലക്ട്രീഷ്യന്‍ എന്നിവയ്‌ക്ക് തൊഴില്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടർ സയന്‍സ്, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഓട്ടോമേഷൻ, എഐ, മെഷീന്‍ ലേണിങ്, ബ്ലോക്ക് ചെയിന്‍ ടെക്നോളജി, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സയന്‍സ്, സൈബര്‍ ഫോറൻസിക്‌സ്, വെസ്സല്‍ ഓപ്പറേറ്റര്‍, ലബോറട്ടറി ടെക്‌നിഷ്യന്‍, പെര്‍ഫ്യൂഷന്‍ ടെക്നോളജി, ഒക്യുപേഷന്‍ തെറാപ്പി എന്നിവയിൽ ഡിപ്ലോമ, ബിരുദ പ്രോഗ്രാമുകളുണ്ട്.
ഫുട് വെയര്‍ ഡിസൈന്‍, മാരിടൈം മാനേജ്മെന്റ്, ജിഐഎസ്, ജി.എസ്.ടി, കമ്പ്യൂട്ടർ എയ്‌ഡഡ് ഡിസൈന്‍, സോളാര്‍ എനര്‍ജി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും തൊഴിലവസരങ്ങളുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ വിദേശത്ത് തൊഴില്‍ നേടാം.
കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാനുള്ള ടെക്നോളജി, ഗവേഷണം, കാർബൺ നെറ്റ് സിറോവിലെത്തിക്കാനുള്ള ഗവേഷണം, സുസ്ഥിര സാങ്കേതിക വിദ്യ എന്നിവയിൽ ആഗോള തലത്തില്‍ വന്‍ വളര്‍ച്ച പ്രതീക്ഷിക്കാം. എനര്‍ജി മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ ഹൈഡ്രജന്‍ എനര്‍ജി, ഗ്രീന്‍ എനര്‍ജി, ക്ലീന്‍ എനര്‍ജി എന്നിവ വിപുലപ്പെടും.
ജീവശാസ്ത്രക്കാര്‍ക്ക് ബയോടെക്നോളജി മുതല്‍ മോളിക്യുലാര്‍ മെഡിസിന്‍ വരെ
മോളിക്യൂലര്‍ മെഡിസിന്‍, നാനോ മെഡിസിന്‍, മോളിക്യൂലര്‍ ബയോളജി, ജനറ്റിക്‌സ്, ബയോടെക്നോളജി, അഗ്രിക്കള്‍ച്ചര്‍, ഹോൾട്ടികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് സയന്‍സ്, വെറ്ററിനറി സയന്‍സ് എന്നിവ ബയോളജിയില്‍ താല്‍പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാം.
ബയോ ഇ3 നയം രാജ്യത്ത് പ്രാവർത്തികമാകുന്നതോടെ സാമ്പത്തികം, പരിസ്ഥിതി, തൊഴില്‍ മേഖലയില്‍ രാജ്യത്ത് വന്‍ വളര്‍ച്ച കൈവരിക്കും. ബയോ മാനു ഫാക്ച്ചറിങ്ങില്‍ കൂടുതല്‍ ഊന്നൽ നൽകുന്നത് ബയോടെക്, ജീവശാസ്ത്ര ബിരുദധാരികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഉപകരിക്കും.
ബി.വോക് കോഴ്‌സുകള്‍
നിരവധി ബി.വോക് പ്രോഗ്രാമുകള്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. മികച്ച അറിവ്, തൊഴില്‍ നൈപുണ്യം എന്നിവ പ്രദാനം ചെയ്യുന്ന കോഴ്‌സുകൾ കണ്ടെത്തണം. നിര്‍മ്മാണ മേഖല, ഫാക്‌ടറി നിര്‍മാണം, ഐ ടി, സേവന മേഖലകളില്‍ മികച്ച പ്രോഗ്രാമുകളുണ്ട്. പൈലറ്റ് ട്രെയിനിങ് പ്രോഗ്രാമിന് ചെലവേറുമെങ്കിലും അവസരങ്ങളേറെയാണ്. ലോക്കോ പൈലറ്റ്, സീമെന്‍ വിഭാഗത്തിലും സാധ്യതകളുണ്ട്. പോളി ടെക്‌നിക്കുകള്‍, ഐടിഐകള്‍, ASAP. KDISC, KASE, IIIC എന്നിവിടങ്ങളിൽ മികച്ച സ്‌കില്‍ വികസന പ്രോഗ്രാമുകളുണ്ട്.
പ്രവേശന പരീക്ഷകള്‍
ജെഇഇ മെയിന്‍, അഡ്വാൻസ്‌ഡ്, സിയുഇടി -യുജി, നീറ്റ്- യുജി, ഡിസൈന്‍ കോഴ്‌സുകൾ, വിവിധ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍, CLAT, KLEE തുടങ്ങി നിരവധി പ്രവേശന പരീക്ഷകളുമുണ്ട്.
നീറ്റ് യുജി
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് യുജി ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദ, സിദ്ധ, യൂനാനി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഫിഷറീസ്, ബയോടെക്നോളജി, കോപ്പറേഷന്‍ & ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ബിരുദ കോഴ്‌സുകൾക്ക് പ്രവേശനം. മിലിട്ടറി നഴ്‌സിങ്ങ് കോളേജുകള്‍, കേന്ദ്ര സര്‍വകലാശാലയുടെ കീഴിലുള്ള നഴ്‌സിങ്ങ് കോളേജുകള്‍ എന്നിവിടങ്ങളിൽ ബി.എസ്.സി നഴ്‌സിങ്ങിനായി നീറ്റ് സ്‌കോര്‍ വിലയിരുത്തും. ജിപ്മെര്‍ പുതുച്ചേരിയുടെ കീഴിലുള്ള നഴ്‌സിങ്ങ് കോളേജുകളില്‍ ബി.എസ്.സി നഴ്‌സിങ്ങ് പ്രവേശനം നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, കസ്‌തൂർബസ ഹോസ്‌പിറ്റൽ, സെന്റ് സ്റ്റീഫന്‍സ്, സഫ്‌ദർജംഗ്, ഫ്ളോറെന്‍സ് നൈറ്റിംഗേല്‍ ഇൻസ്റ്റിറ്റ്യൂട്ട്, എഎഫ്എംസിയുടെ കീഴിലുള്ള ആറ് നഴ്‌സിംഗ് കോളേജുകളില്‍ ബി എസ് സി നഴ്‌സിങ്ങ് പ്രവേശനം നീറ്റ് റാങ്ക് വഴിയാണ്. ജിപ്‌മറിൽ അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സ് പ്രവേശനവും നീറ്റ് വഴിയാണ്.
പുത്തന്‍ സാങ്കേതിക വിദ്യകളും സൈബര്‍ സെക്യൂരിറ്റിയും
പുത്തന്‍ സാങ്കേതിക വിദ്യകളായ ഡീപ് ടെക് ആർടിഫിഷ്യൽ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, സ്പേസ് ടെക്, ഫിന്‍ ടെക് എന്നിവയിൽ കൂടുതല്‍ സാധ്യതകളേറും. സൈബര്‍ സെക്യൂരിറ്റി വെല്ലുവിളികള്‍ വര്‍ധിക്കാനിടവരും. ഹൈപ്പര്‍ ഓട്ടോമേഷൻ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, 5ജി എന്നിവ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കും. മെറ്റാേവേഴ്‌സ്, വെബ് 3.0, ക്ലൗഡ് സേവനങ്ങള്‍, എഡ്‌ജ് കമ്പ്യൂട്ടിങ്ങ്, ക്വാന്റം കമ്പ്യൂട്ടിങ്ങ്, ഇ എസ് ജി എന്നിവ വിപുലപ്പെടും. ആർടിഫിഷ്യൽ ഇന്റലിജന്‍സ് അധിഷ്‌ഠിത സൈബര്‍ സെക്യൂരിറ്റിക്ക് സൈബര്‍ ക്രൈം നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ പങ്കു വഹിക്കാന്‍ സാധിക്കും.
വിദേശ പഠനം ലക്ഷ്യമെങ്കില്‍
2025-ല്‍ വിദേശ പഠനത്തിന് പ്ലസ് ടുവിനു ശേഷമുള്ള അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാം തിരഞ്ഞെടുക്കുമ്പോഴും, ബിരുദ ശേഷമുള്ള ഗ്രാജുവേറ്റ് പ്രോഗ്രാം കണ്ടെത്തുമ്പോഴും ഭാവി തൊഴില്‍ സാധ്യതകള്‍, ടെക്നോളജി, ഗവേഷണ സാധ്യത, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ പ്രത്യേകം വിലയിരുത്തണം. അപേക്ഷിക്കുന്നതിനു മുമ്പ് സ്ഥാപനങ്ങളുടെ റാങ്കിങ് നിലവാരം മനസ്സിലാക്കിയിരിക്കണം. ചില വിദ്യാര്‍ഥികള്‍ ലോക റാങ്കിങ്ങില്‍ മുന്‍ നിരയിലുള്ള സര്‍വകലാശാലകളിലേക്കു അപേക്ഷിക്കാന്‍ താല്‍പര്യപ്പെടാറുണ്ട്. ഏത് കോഴ്‌സ് ഇന്ത്യയില്‍ പഠിച്ചവര്‍ക്കും താല്‍പര്യമുള്ള മേഖലയില്‍ ഉപരി പഠനം നടത്താനുള്ള അവസരങ്ങള്‍ ലഭിക്കും. അമേരിക്കന്‍ സര്‍വകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 52 ശതമാനവും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ 66.4 ശതമാനവും എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടർ സയന്‍സ് കോഴ്‌സുകളാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നത്.
സോഷ്യല്‍ സയന്‍സ്, മാനേജ്‌മെന്റ്, ബിസിനസ് സ്റ്റഡീസ്, എഞ്ചിനീയറിങ് എന്നിവയ്‌ക്ക് യൂ കെ, ഓസ്ട്രേലിയ എന്നിവ മികച്ച രാജ്യങ്ങളാണ്. ജര്‍മ്മനി ഉൾപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ടെക്നോളജി, എഞ്ചിനീയറിങ് പ്രോഗ്രാമുകള്‍ക്കും കനഡ ലോജിസ്റ്റിക്‌സ്, സയന്‍സ്, ടെക്നോളജി കോഴ്‌സുകള്‍ക്കും മികച്ച രാജ്യങ്ങളാണ്. ലൈഫ് സയന്‍സില്‍ ഉപരി പഠനത്തിന് അമേരിക്കയില്‍ സാധ്യതകളേറെയുണ്ട്. കമ്പ്യൂട്ടർ സയന്‍സ്, ഐ ടി പഠനത്തിനും അമേരിക്ക മികച്ച രാജ്യമാണ്. അമേരിക്കയില്‍ സൈബര്‍ സെക്യൂരിറ്റി കോഴ്‌സുകള്‍ക്കും അനന്ത സാധ്യതകളിന്നുണ്ട്.
പ്രതി വര്‍ഷം 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വിദേശ ക്യാമ്പസുകളിലെത്തുന്നത്. 50,000ത്തോളം മലയാളികളാണ് കേരളത്തില്‍ നിന്നും പ്രതി വര്‍ഷം വിദേശത്തെത്തുന്നത്. കാനഡ, ഓസ്ട്രേലിയ, അമേരിക്ക, യൂകെ, ന്യൂസീലാന്‍ഡ്, അയര്‍ലന്‍ഡ്, ജര്‍മ്മനി എന്നിവയാണ് വിദേശ പഠനത്തിനായി അന്താ രാഷ്ട്ര തലത്തില്‍ വിദ്യാര്‍ഥികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍. 34 ശതമാനം വിദ്യാര്‍ത്ഥികളും കാനഡ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പഠിക്കാനാണ് താൽപര്യപ്പെടുന്നത്. 63 ശതമാനം വിദ്യാര്‍ത്ഥികളും കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കാവുന്ന പോസ്റ്റ് സ്റ്റഡി തൊഴില്‍ വിസ വിലയിരുത്തിയാണ് രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാൽ കാനഡയിലെ കടുത്ത നിയന്ത്രണങ്ങളും യുകെയിലെ സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്നുണ്ട്. വിദേശ പഠനത്തിന് വലിയ തുക മുടക്കി പോകുന്ന വിദ്യാര്‍ഥികള്‍ ഉപരി പഠന, തൊഴില്‍ സാധ്യതകള്‍ വിലയിരുത്താതെ കോഴ്‌സുകൾ തിരഞ്ഞെടുക്കരുത്.
ആസ്ട്രിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ 2025-ല്‍ വര്‍ക്ക് വിസ നയത്തില്‍ മാറ്റം വരുത്തുന്നു. എഞ്ചിനീയറിങ്, ഐടി, സോഫ്റ്റ് വെയര്‍ വികസനം, ഹെല്‍ത്ത് കെയര്‍, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വര്‍ധിച്ചു വരുന്ന തൊഴില്‍ ലഭ്യതയ്ക്കനുസരിച്ചാണ് മാറ്റം വരുത്തുന്നത്. ഈ തൊഴിലുകളില്‍ പ്രതി വര്‍ഷം 45000-70000 ഡോളര്‍ വരെ വരുമാനം ലഭിക്കുകയും ചെയ്യും. ഹെല്‍ത്ത് കെയര്‍, എഞ്ചിനീയറിങ്, ട്രാന്‍സ്‌പോര്‍ട്, വിദ്യാഭ്യാസം എന്നിവയിൽ 110 പുതിയ തൊഴിലുകളാണ് രൂപപ്പെട്ടു വരുന്നത്. വിസ നടപടി ക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്.
ടെക്നോളജി അധിഷ്‌ഠിത സേവന മേഖലയിലാണ് കൂടുതല്‍ തൊഴിലുകള്‍ രൂപപ്പെടുക. എല്ലാ വികസിത രാജ്യങ്ങളിലും സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ് കോഴ്‌സുകൾക്ക് ഉപരി പഠന, ഗവേഷണ, തൊഴില്‍ സാധ്യതകളുണ്ട്.
പത്താംക്ലാസിനു ശേഷം സ്‌കില്‍ അധിഷ്‌ഠിത കോഴ്‌സുകൾ
- ഐടി, ഡിസൈന്‍
- ഓട്ടോ മൊബൈൽ എഞ്ചിനീയറിങ്ങ്
- മറൈന്‍ ഫിറ്റര്‍, ഡിജിറ്റല്‍ മാർക്കറ്റിങ്ങ്
- ഫാഷന്‍ ഡിസൈന്‍
- അനിമേഷന്‍, ബ്യൂട്ടീഷൻ
- ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്
- മൾട്ടി മീഡിയ പെയിന്റിങ്ങ്
- ബിഗ്രാഫിക്‌സ്
- ഇവന്റ് മാനേജ്‌മെന്റ്
- അക്കൗണ്ടിങ്
- കോസ്‌മെറ്റോളജി
- ഹോട്ടൽ മാനേജ്‌മെന്റ്
- ഐടിഐ കോഴ്‌സുകൾ
- ജി എസ് ടി കണസൾട്ടന്റ്, ഡെന്റല്‍ ഡിപ്ലോമ
- ഇലക്ട്രിഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍
- ഇന്റീരിയര്‍ ഡിസൈന്‍
- ഫുഡ് ടെക്നോളജി
- പെയിന്റിങ്
- ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്നോളജി
- ലബോറട്ടറി ടെക്‌നീഷ്യന്‍
- പൗള്‍ട്രി സൂപ്പര്‍ വൈസര്‍
- പ്ലാന്റ് നഴ്‌സറി സൂപ്പര്‍ വൈസര്‍
- ഓഫീസ് ഓട്ടോമേഷൻ
- വീഡിയോ പ്രൊഡക്ഷന്‍, ഫിലിം എഡിറ്റിങ് , മൾട്ടി മീഡിയ ത്രീഡി അനിമേഷന്‍, വിര്‍ച്വല്‍ റിയാലിറ്റി, ഗെയിമിങ്, കോമിക്‌സ്
- ഡയറി ടെക്നോളജി
- റെഫ്രിജറേഷന്‍, എയര്‍ കണ്ടിഷനിങ്
- ഫിഷ് പ്രോസസ്സിങ്, അഗ്രി പ്രോസസ്സിങ്
- ഗ്രാഫ്റ്റിങ്, ഓര്‍ഗാനിക് ഫാര്‍മിങ് ടെക്‌നിഷ്യന്‍
- അഡ്വെര്‍ടൈസിങ്, മാര്‍ക്കറ്റിങ്, ഫോട്ടോഗ്രാഫി, ഡി റ്റി പി ഓപ്പറേറ്റര്‍
- ഡാറ്റ സയന്‍സ്, പ്രോഗ്രാമിങ് ലാംഗ്വേജ്, ഡെന്റല്‍ മെക്കാനിക്‌സ്
- നഴ്‌സിങ്ങ് ഡിപ്ലോമ, പാരാ മെഡിക്കല്‍ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ/ഡിപ്ലോമ
- ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍
- മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സുകളും നിരവധി വൊക്കേഷണല്‍ ട്രെയിനിങ് കോഴ്‌സുകളുമുണ്ട്. ഇവയെല്ലാം ടെക്‌നിഷ്യന്‍, സൂപ്പര്‍വൈസര്‍ തലത്തില്‍ രാജ്യത്തിനകത്തും, വിദേശത്തും തൊഴില്‍ ലഭിക്കാനുപകരിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ വിദേശത്തും വിദഗ്‌ധ തൊഴില്‍ നേടാം
- പോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്‌സ്, ഹോട്ടൽ മാനേജ്‌മെന്റ്, പാചകം, ബേക്കിങ്ങ്, ടിക്കറ്റിങ്, എയർപോർട്ട് മാനേജ്മെന്റ് എന്നിവയിലും നിരവധി കോഴ്‌സുകളുണ്ട്.
- കളമശ്ശേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി തൊഴിലധിഷ്‌ഠിത കോഴ്‌സുകളുണ്ട്.
- പൈലറ്റ്, ക്യാബിന്‍ ക്രൂ, ഏവിയേഷന്‍ മാനേജ്മെന്റ് കോഴ്‌സുകൾ
- എന്‍ എസ് ഡി സി യുടെ നിരവധി സ്‌കില്‍ വികസന കോഴ്‌സുകളുണ്ട്. ഇവയില്‍ അഞ്ഞൂറോളം ജോബ് റോളുകള്‍ നിരവധി സെക്‌ടർ സ്‌കില്‍ കൗൺസിലുകളായുണ്ട്
- കേരള സര്‍ക്കാരിന്റെ അസാപ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലൻസ്, കെഡിഐഎസ്സി (KDISC), ഐ ഐ ഐ സി (IIIC)
- കേരള കാര്‍ഷിക, വെറ്റിനറി, ഫിഷറീസ് സര്‍വകലാശാലകളിലും നിരവധി കോഴ്‌സുകളുണ്ട്