വയോസൗഹൃദ ഭരണം

dr.binduഡോ. ആർ. ബിന്ദു
സാമൂഹികനീതിവകുപ്പ് മന്ത്രി

വയോസൗഹൃദഭരണം കൊണ്ട് പ്രതീക്ഷിക്കുന്നത് അനിവാര്യവും സാമൂഹികവുമായ ഇടപെടലുകൾക്ക് ആവശ്യമായ സമ്പ്രദായങ്ങളും, സംവിധാനങ്ങളും സമൂഹത്തിൽ ഉറപ്പുവരുത്തുക എന്നതാണ്. ഇതിനേറ്റവും ആവശ്യം വയോജനങ്ങളുടെ അവകാശങ്ങൾ തിരിച്ചറിയുകയും അവ സംരക്ഷിക്കുകയും ഈ അവകാശങ്ങൾ അവർക്ക് അനുഭവവേദ്യമാക്കുകയുമാണ്. ഇത്തരത്തിൽ വയോജനാവകാശങ്ങൾ, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്ന വയോസൗഹൃദഭരണമാണ് കേരള സർക്കാർ നടപ്പിലാക്കിവരുന്നത്. വയോജനക്ഷേമപദ്ധതികളും പ്രവർത്തനങ്ങളുമായി സാമൂഹികനീതി വകുപ്പും സർക്കാരും ഒപ്പമുണ്ട്.

പുതിയ യുഗത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനനിയമസഭ പാസാക്കിയ കേരള സംസ്ഥാന വയോജന കമ്മിഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വയോജന കമ്മിഷൻ രൂപീകരിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനങ്ങളുടെ ജീവിതപ്രയാസങ്ങൾ സംബന്ധിച്ച് വർധിച്ചുവരുന്ന ആശങ്കകൾ സംസ്ഥാന വയോജന കമ്മിഷൻ അഭിസംബോധന ചെയ്യും. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകളും പരിചയസമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തു ന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തുനടത്തുന്നതിനും അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് കമ്മിഷന് രൂപം നൽകിയത്. കമ്മിഷന്റെ ശിപാർശകൾ സംസ്ഥാനസർക്കാരിന് അയക്കുകയും അതുവഴി ആവശ്യമായ ഇടപെടലിനും തർക്കപരിഹാരത്തിനും സാധ്യമാവുകയും ചെയ്യും.

bസായംകാലത്തിന് തണലാകാൻ കേരളമാതൃക

  • വയോജനസംഖ്യ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വയോജനസംരക്ഷണം കാര്യക്ഷമമാക്കുന്നതിനായി വയോജന കമ്മിഷൻ രൂപീകരിച്ചത്. 27 റവന്യൂ ഡിവിഷനുകളിലും മെയിന്റനൻസ് ട്രിബ്യൂണലുകൾ പ്രവർത്തിച്ചുവരുന്നു.
  • മുതിർന്ന പൗരന്മാർക്ക് ടോൾഫ്രീ ഹെൽപ്പ് ലൈൻ സംവിധാനമായി എൽഡർ ലൈൻ നടപ്പാക്കി.
  • അടിയന്തര സാഹചര്യങ്ങളിൽ വയോജനങ്ങൾക്ക് പരിചരണവും സംരക്ഷണവും ഉറപ്പാക്കുവാനായി വയോരക്ഷ ക്രൈസിസ് മാനേജ്മെന്റ് പദ്ധതി നടപ്പാക്കുന്നു.
  • വയോജന സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആക്കുന്ന വയോജന വെബ് പോർട്ടൽ ആരംഭിക്കുന്നതിന് തുടക്കമായി.
  • വൃദ്ധസദനങ്ങളെ ആധുനികവത്കരിച്ചുകൊണ്ട് എല്ലാ സൗകര്യവുമുള്ള വാസസ്ഥലമാക്കാൻ സെക്കൻഡ് ഇന്നിങ്സ് ഹോം പദ്ധതി നടപ്പാക്കുന്നു.
  • 82 സായംപ്രഭ ഹോമുകൾ പകൽ വീടുകളായി പ്രവർത്തിക്കുന്നു.
  • എല്ലാ നഗരസഭകളിലും തിരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്തുകളിലും വയോമിത്രം പദ്ധതിയിലൂടെ മരുന്നുവിതരണം, ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനം, വയോജന ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു.
  • വയോ അമൃതം പദ്ധതി, മന്ദഹാസം പദ്ധതി തുടങ്ങി നിരവധി ആരോഗ്യ സേവനങ്ങളും നൽകുന്നു.
  • ഓർമ്മക്കുറവുമായി ബന്ധപ്പെട്ട അവസ്ഥകളുള്ള വയോജനങ്ങൾക്കായി ഓർമ്മത്തോണി പദ്ധതി ആരംഭിച്ചു.
  • മുതിർന്ന പൗരർക്കായി പൊലീസിന്റെ 24 X 7 പ്രശാന്തി ഹെൽപ്പ്ലൈൻ -949700035, 9497900045

Spread the love