വടക്കിന്റെ ദൈവകണങ്ങൾ

presood1 1

 

വടക്കൻ ജില്ലകളിലെ സാമൂഹിക ജീവിതത്തിൽ വേർതിരിക്കാനാവാത്ത വിധം ഇഴചേർന്നുകിടക്കുന്ന ഒരനുഷ്ഠാനമാണ് തെയ്യം. പ്രകൃത്യാരാധനയുടെ തുടർച്ചയായി രൂപപ്പെട്ട തെയ്യക്കാവുകൾ വിശ്വാസങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും പ്രകൃതി സംരക്ഷണം പ്രാവർത്തികമാക്കുകയും ജാതിമതാതീതമായ സാമൂഹികസങ്കലനം സാധ്യമാക്കുന്ന സാംസ്‌കാരികകേന്ദ്രങ്ങളായി പരിണമിക്കുകയും ചെയ്തു. അമ്മദൈവസങ്കല്പങ്ങളിലൂടെയും, വീരാരാധനയിലൂടെയും സാധാരണ മനുഷ്യരുടെ ആത്മീയാവശ്യങ്ങളെ ഇത്രയധികം സ്വാധീനശക്തിയോടെ നിറവേറ്റുന്ന മറ്റ് അനുഷ്ഠാനരൂപങ്ങളില്ല. പ്രാചീനകാലങ്ങളിൽ വൃക്ഷങ്ങളെ ആരൂഢമായി കണ്ട് കൊയ്ത്തരിവാൾ വച്ച് മഞ്ഞൾക്കുറിയിട്ട് വിശ്വാസസങ്കേതങ്ങളാക്കി ആരാധിച്ചു തുടങ്ങിയതിന്റെ തുടർച്ചയാണ് ഇന്ന് പല രൂപങ്ങളിലായി പരിവർത്തിക്കപ്പെട്ട തെയ്യക്കാവുകൾ. മനുഷ്യൻ ദൈവമാകുന്ന ഈ അസാധാരണ അനുഷ്ഠാനം അസ്പർശ്യത നിലനിന്നിരുന്ന കാലത്തോടുള്ള പ്രത്യക്ഷ പ്രതിഷേധമായാണ് രൂപപ്പെട്ടതും ഇന്നും വ്യാപരിക്കുന്നതും. വിഭിന്നങ്ങളായ രൂപങ്ങളിലും വ്യത്യസ്തമായ ഭൂമികകളിലും പലതായി നിൽക്കുമ്പോഴും, കീഴാള മനുഷ്യന്റെ ആത്മബോധത്തിന്റെയും ആത്മജ്ഞാനത്തിന്റെയും ആകെത്തുകയായ തെയ്യം ഏത് കാലത്തോടും ഏത് ഭാഷയോടും സംവദിക്കാവുന്നത്ര കരുത്തുള്ള രൂപകമാണ്.
PRASOON2PRASOON4 1
PRASOON6
PRASOON3PRASOON5PRASOON7
Spread the love