ഭൂപ്രശ്‌നത്തിനും പരിഹാരം
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം >>കെ. രാജന്‍
റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി
തുടര്‍ച്ചയായ രണ്ട് സര്‍ക്കാരുകളും തുടരുന്ന |
|
കേരളത്തിന്റെ സവിശേഷമായ വികസനാനുഭവം ലോകത്തിന് എന്നും അത്ഭുതമാണ്. ലോകത്തിന്റെ വികസന സാഹിത്യത്തിൽ കേരളനാടിന്റെ ആ മികവ് മിന്നി നിൽക്കുകയും ചെയ്യുന്നു. നമുക്കത് അങ്ങേയറ്റം ആവേശവും ആഹ്ലാദവും ആണ്. പല ജനക്ഷേമ, വികസന വിശേഷങ്ങൾക്കിടയിൽ കേരളം ലക്ഷ്യമിടുന്ന ഏറ്റവും ഉന്നതമായ ഒന്നാണ് അതി ദാരിദ്ര്യ നിർമ്മാർജനം. പട്ടിണി കിടക്കുന്നവന്റെ വിശപ്പടക്കൽ മാത്രമല്ല ദാരിദ്ര്യ നിർമ്മാർജനം. അവരുടെ അടിസ്ഥാന, ഭൗതിക മാറ്റമാണ് സംസ്ഥാന സർക്കാർ ഉന്നം വയ്ക്കുന്നത്. ഈ വരുന്ന നവംബർ ഒന്നോടെ അതിദരിദ്രരില്ലാത്ത നാടായി കേരളം മാറും. നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്യമുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും നാട്ടിലെവിടെയെങ്കിലും അതിദരിദ്രരായ കുടുംബങ്ങൾ ഉണ്ടോ എന്ന് ജനകീയ പങ്കാളിത്തത്തോടെ തന്നെ സർവെ നടത്തി. അടിസ്ഥാന വരുമാനത്തിനും ഭക്ഷണത്തിനും ആരോഗ്യത്തിനുമൊപ്പം സുരക്ഷിത വാസസ്ഥലം കൂടി ഒരുക്കിക്കൊടുക്കുക എന്ന ബൃഹദ് പദ്ധതി ആരംഭിച്ചു. 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഈ പട്ടികയിൽ ഭൂമിയും വീടും ആവശ്യമുള്ള 1531 കുടുംബങ്ങളാണ് ഉള്ളത്. നിലവിൽ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടിയായിരുന്നു ഇവർ. വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ഭൂമി കണ്ടെത്തുക എന്ന ദൗത്യം റവന്യൂ വകുപ്പിന്റെ ചുമതലയിലായിരുന്നു.
ഭൂമിയുടെ ലഭ്യത ഇക്കാര്യത്തിൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിൽ ഭൂമി ഉണ്ടെങ്കിലും വാസയോഗ്യമായവ കണ്ടെത്തുക എന്നതാണ് ശ്രമകരം. ഏറിയകൂറും ഒന്നിലേറെ കുടുംബങ്ങൾക്ക് ഒരുമിച്ച് വാസഗൃഹം ഒരുക്കാൻ കഴിയുന്നവയല്ല. ഭൂമിയുടെ ഇനം, പ്രദേശം തുടങ്ങി നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും ഇക്കാര്യത്തിൽ നിലനിന്നിരുന്നു. സർക്കാർ കണ്ടെത്തിയവർക്ക് മുഴുവൻ ഭൂമി ഏറ്റെടുത്ത് നൽകുവാൻ പലവിധ പോംവഴികൾ കണ്ടെത്താനും ആലോചനകൾ നടന്നു. ഇതുപ്രകാരമാണ് വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയും താമസയോഗ്യമായ ഫ്ളാറ്റുകളും ഏറ്റെടുത്ത് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്കായി കൈമാറാൻ നടപടികളെടുത്തത്. പല ജില്ലകളിലും സുനാമി പുനരധിവാസ സങ്കേതങ്ങൾ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയതോടെ അവ തിരിച്ചെടുത്ത് അതിദരിദ്ര നിർമ്മാർജ്ജന പദ്ധതിക്ക് കൈമാറുന്ന നടപടിയും റവന്യൂ വകുപ്പ് കൈകൊണ്ടു. ഇതോടൊപ്പം ‘അവകാശം അതിവേഗം’ യജ്ഞത്തിന്റെ ഭാഗമായി അവകാശ രേഖകൾ കൈമാറുന്നതിനും വകുപ്പിന്റെ പിന്തുണയുണ്ടായി. റവന്യൂ വകുപ്പ് നിലവിൽ മറ്റനേകം പദ്ധതികളുടെ നടത്തിപ്പിലാണ്. അതിനിടയിൽ ശ്രമകരമായ ദൗത്യമാണ് അതിദാരിദ്ര്യ നിർാർജനത്തിനായി ഇപ്പോഴും തുടരുന്നത്. അനിവാര്യമായ ഇടങ്ങളിൽ ഭൂമിയുടെ ഇനം മാറ്റി പദ്ധതിക്ക് അനുയോജ്യമാക്കുന്നന്നതിനുള്ള ഇടപെടലുകൾ നടന്നുവരുന്നുണ്ട്. പതിറ്റാണ്ടുകളായി കുളം, കായൽ, കടൽ എന്നിങ്ങനെയും വിവിധ വകുപ്പുകളുടെയും പേര് ചേർത്തും കിടന്നിരുന്ന പുറമ്പോക്ക് ഭൂമികൾ പരിശോധിച്ച് ഇനം മാറ്റി നൽകിയിട്ടുണ്ട്. ഇനം ചേർക്കപ്പെട്ട കുളമോ, കായലോ കാലങ്ങളായി ഈ ഭൂമിയിൽ ഇല്ല എന്ന് വ്യക്തമാക്കപ്പെട്ട ഇടങ്ങളാണ് ഇനം മാറ്റി വാസസ്ഥലം ആക്കി മാറ്റിയത്. പാറ പുറമ്പോക്കുകൾ സർവെ നടത്തി, പാറയുള്ള ഭാഗം ഒഴിവാക്കി വീടുവയ്ക്കാൻ അനുയോജ്യമാകും വിധം അളന്നു കൈമാറുന്നതിനും തീരുമാനിച്ച് നടപ്പാക്കി വരികയാണ്. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിക്കുള്ള ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിന് 2025 ഏപ്രിൽ 15 ന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിരുന്നു. ഇതനുസരിച്ച് എല്ലാ ജില്ലകളിലും നടപടികൾ പൂർത്തിയാക്കുകയും പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. കേരളം കടന്നുവന്ന വഴി വേറിട്ടതാണ്. പുതിയ കാലവും ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതുമാണ്. പഴയ കാലത്തേക്കാൾ പതിന്മടങ്ങ് ഊർജ്ജത്തോടെ അവയെല്ലാം തരണം ചെയ്ത് നവകേരളത്തിനായുള്ള പുതിയ പാതകൾ തേടുകയാണ് ഈ സർക്കാർ. തുടർച്ചയായ രണ്ട് സർക്കാരുകളും തുടരുന്ന ജനക്ഷേമ പ്രവർത്തനങ്ങളുടെ പട്ടികയിൽ ഏറ്റവും തിളക്കമേറിയതാണ് അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി. ഇതിൽ റവന്യൂ വകുപ്പിനും നിര്‍ണ്ണായകമായ പങ്കു വഹിക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമായി കണക്കാക്കുന്നു. ലോകത്തിന്റെ നെറുകയിൽ ഈ നേട്ടവും തങ്കലിപികളാൽ എഴുതി ചേർത്ത് പുതിയൊരു ചരിത്രം കൂടി രചിക്കും നമ്മൾ. |

ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഏറ്റവും തിളക്കമേറിയതാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി. ഇതില്‍ റവന്യൂ വകുപ്പിനും നിര്‍ണ്ണായകമായ പങ്കു വഹിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമായി കണക്കാക്കുന്നു
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്കുള്ള ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിന് 2025 ഏപ്രില്‍ 15 ന് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിരുന്നു