പ്രവാസികൾക്കായുള്ള നോർക്ക റൂട്ട്‌സ് പദ്ധതികൾ

no1

n4വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവർക്ക് യാത്രയുമായി ബന്ധപ്പെട്ട ചെലവുകൾ കണ്ടെത്തുന്നതിനും വിദേശ
രാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നേടുന്നതിനും പ്രയോജനപ്രദമായ പദ്ധതിയാണ് നോർക്ക ശുഭയാത്ര. ഈ പദ്ധതിയിലൂടെ ധനകാര്യ സ്ഥാപനങ്ങൾ മുഖേന പലിശ ഇളവോടെ വായ്പ അനുവദിക്കുന്നു. പ്രസ്തുത പദ്ധതിയ്ക്ക് ചുവടെ പറയുന്ന രണ്ടു ഉപപദ്ധതികളാണുള്ളത്.

പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി. (Scheme for Foreign Employability Skilling Assistance) വിദേശ ജോലി നേടുന്നതിനാവശ്യമായ വിദേശ ഭാഷാപരിശീലനം, അതിന്റെ പരീക്ഷാഫീസ്, മറ്റു റഗുലേറ്ററി പരീക്ഷകൾക്കുള്ള പരിശീലനവും പരീക്ഷാഫീസും, പരിശീലനകാലയളവിലെ ഹോസ്റ്റൽ, ഭക്ഷണം തുടങ്ങിയ ജീവിത ചെലവുകൾ കണ്ടെത്തുന്നതിനും, വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് ആവശ്യമായ വിദേശ ഭാഷാപരിശീലന ത്തിനും വായ്പ ലഭ്യമാണ്.

വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി (Scheme for Foreign Employment Travel Assistance) ഇന്ത്യാഗവൺമെന്റിന്റെ ഇ-മൈഗ്രേറ്റ് പോർട്ടലിൽ പേര് പ്രദർശിപ്പിച്ചിട്ടുള്ളതും രജിസ്റ്റർ ചെയ്തതുമായ റിക്രൂട്ടിങ് ഏജൻസികൾ മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് തൊഴിൽ ലഭ്യമായവർക്ക് വിദേശയാത്രയുമായി ബന്ധപ്പെട്ട പ്രാരംഭ ചെലവുകൾ (റിക്രൂട്ടിങ് കമ്പനികൾക്കുള്ള സേവന നിരക്കുകൾ, വിസ സ്റ്റാമ്പിങ് നിരക്കുകൾ, മെഡിക്കൽ പരിശോധന, വിമാന ടിക്കറ്റ്, വാക്സിൻ തുടങ്ങിയവ) കണ്ടെത്തുന്നതിന് വായ്പ ലഭ്യമാണ്.

പദ്ധതി പ്രകാരം പരമാവധി രണ്ടു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന താണ്. വായ്പ തിരിച്ചടക്കേണ്ട പരമാവധി കാലാവധി 36 മാസമാണ്. വായ്പ തവണകൾ കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ ആദ്യത്തെ ആറുമാസത്തെ മുഴുവൻ പലിശയും തുടർന്നുള്ള 30 മാസത്തെ പലിശയിൽ 4% പലിശയും നോർക്ക മുഖേന തിരികെ നൽകുന്നതാണ്.

അറിയാം അംഗമാകാം

ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഉതകുന്നതിനാണ് ഐ.ഡി കാർഡ് സേവനങ്ങൾ. വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് ഐ.ഡി കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് ഐ.ഡി കാർഡ് ലഭിക്കും. മേൽ സേവനങ്ങൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

n5വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർഥികൾക്കായുളള തിരിച്ചറിയൽ കാർഡാണ് സ്റ്റുഡന്റ് ഐ.ഡി കാർഡ്. 2020 ഏപ്രിൽ മുതലാണ് ഇത് നിലവിൽ വന്നത്. വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയ മലയാളി വിദ്യാർഥികൾക്കും നിലവിൽ വിദേശത്ത് പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് പതിനെട്ട് വയസ്സ് പൂർത്തിയാക്കിയിരിക്കണം.
പരിരക്ഷ
അപകടമരണത്തിനു അഞ്ച് ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷയും അപകടം മൂലമുള്ള സ്ഥിരമോ ഭാഗീകമോ ആയ വൈകല്യങ്ങൾക്ക് ആനുപാതികമായി രണ്ടു ലക്ഷം രൂപവരെയും ഇൻഷുറൻസ് പരിരക്ഷ.
യോഗ്യത
വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ മലയാളി വിദ്യാർഥികൾക്കും നിലവിൽ വിദേശത്ത് പഠിക്കുന്നവർക്കും അപേക്ഷിക്കാം. പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കണം.
ആവശ്യമായ രേഖകൾ
പാസ്സ്‌പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ്സ് പേജിന്റെ പകർപ്പുകൾ
വിദേശ പഠനം നടത്തുന്നത് തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ /പഠനത്തിന് പോകുന്നവർ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ രേഖകൾ എന്നിവയുടെ പകർപ്പുകൾ. അപേക്ഷകന്റെ ഫോട്ടോയും ഒപ്പും. രജിസ്ട്രേഷൻ ഫീസ് 408 രൂപ ഓൺലൈനായി അടയ്ക്കാവുന്നതാണ്. സാധുവായ വിസ ഉണ്ടെങ്കിൽ കാലാവധി തീരുന്ന തീയതിക്ക് 3 മാസം മുമ്പ് ഐഡി കാർഡ് പുതുക്കലിനായി അപേക്ഷിക്കാവുന്നതാണ്.
നിർദ്ദിഷ്ട രേഖകളുടെ പകർപ്പുകളും അപേക്ഷാഫീസും ഓൺലൈനായി സമർപ്പിക്കണം.

no3

no4

no5

no6 1

no11

no8

ത്തിനും ഉപയോഗിക്കുന്നതാണ്.
കുടുംബശ്രീ മിഷൻ മുഖാന്തിരം വിതരണം
ചെയ്യുന്ന തുകയുടെ വിനിയോഗം നോർക്ക വകുപ്പ് തല കമ്മിറ്റി അവലോകനം ചെയ്യും.
പ്രവാസി ഭദ്രത – മൈക്രോ
(മൈക്രോ എന്റർപ്രൈസസ് അസിസ്റ്റൻസ് സ്‌കീം)
കേരളാ ബാങ്ക്, കെ.എസ്.എഫ്.ഇ എന്നിവ വഴി സ്വയംതൊഴിൽ വായ്പ ലഭ്യമാക്കും.
പദ്ധതിയുടെ സവിശേഷതകൾ
5 ലക്ഷം രൂപ വരെയുളള വായ്പ.
പദ്ധതി തുകയുടെ 25% പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയായി ലഭിക്കും. ആദ്യ നാലുവർഷം 3% പലിശ സബ്സിഡി.
പദ്ധതി നടത്തിപ്പ്
കേരളാ ബാങ്ക്, കെ.എസ്.എഫ്.ഇ ശാഖകൾ വഴി ഈ വായ്പയ്ക്ക് അപേക്ഷിക്കാം. മേൽപ്പറഞ്ഞ ധനകാര്യസ്ഥാപനങ്ങൾ വഴി അപേക്ഷ സമർപ്പിച്ച് അനുവദിക്കുന്ന വായ്പകൾക്ക് പദ്ധതി തുകയുടെ 25% പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി നൽകും.
കൃത്യമായ തിരിച്ചടവുകൾക്ക് ത്രൈമാസക്കാലയളവിൽ പലിശ സബ്സിഡി നൽകും
സബ്സിഡി വിതരണവും അനുബന്ധ മാന ദണ്ഡങ്ങളും നോർക്ക വകുപ്പ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻസ് പദ്ധതിയുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായിരിക്കും.
പ്രവാസി ഭദ്രത മെഗാ
(സ്പെഷ്യൽ അസിസ്റ്റൻസ് സ്‌കീം)
കെ.എസ്.ഐ.ഡി.സി വഴി നടപ്പിലാക്കുന്ന സംരംഭക പദ്ധതിയിൽ ഗുണഭോക്താക്കളായ പ്രവാസി കേരളീയർക്കു അനുവദിക്കുന്ന വായ്പകൾക്ക് പലിശ സബ്സിഡി നൽകുന്നു. 25 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്കാണ് പലിശ സബ്സിഡി. 8.25% മുതൽ 8.75% വരെ പലിശ ഈടാക്കുന്ന വായ്പകളിൽ 5% മാത്രം ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കി ബാക്കി 3.25% മുതൽ 3.75% വരെ പലിശ ഗുണഭോക്താക്കൾക്ക് പലിശ സബ്സിഡി ഇനത്തിൽ തിരികെ നൽകും.
പദ്ധതി നടത്തിപ്പ്
മടങ്ങി എത്തുന്ന പ്രവാസികൾക്കായി കെ.എസ്.ഐ.ഡി.സി നടപ്പിലാക്കുന്ന സംരംഭകത്വ പദ്ധതിയിലെ ഗുണഭോക്താക്കൾക്കുളള പലിശ സബ്സിഡി ത്രൈമാസക്കാലയളവിൽ നോർക്ക റൂട്ട്സ് മുഖാന്തിരം വിതരണം ചെയ്യും. കെ.എസ്.ഐ.ഡി.സി ഓഫീസുകൾ വഴി ഈ വായ്പയ്ക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
0471- 2770511,518,520,554

n6

സംസ്ഥാനത്തെ നിക്ഷേപസാധ്യതകൾ പ്രവാസി കേരളീയരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് വിവിധ മേഖലകളിൽ നിക്ഷേപിക്കുവാൻ സന്നദ്ധതയുള്ളവർക്ക് കൈത്താങ്ങായി അവർക്കാവശ്യമായ മാർഗ നിർദേശങ്ങൾ, വിവിധ തരത്തിലുള്ള സംരംഭക സഹായങ്ങൾ നൽകുന്നതിനായി നോർക്ക റൂട്ട്സ് ആവിഷ്‌ക്കരിച്ചിട്ടുള്ള നൂതന പദ്ധതിയാണ് നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (NBFC).
ലക്ഷ്യങ്ങൾ
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരികെ എത്തിയ പ്രവാസികളുടെ പരിചയസമ്പത്ത് നമ്മുടെ സംസ്ഥാനത്ത് വിനിയോഗിക്കുന്നതിനും അവരിലൂടെ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുക. ഇതിലൂടെ ഒരു സ്ഥിരവരുമാനം തുടർന്നും ലഭിക്കുന്നതിന് റിട്ടേണീസിനെ പ്രാപ്തരാക്കുക.
പ്രവാസി നിക്ഷേപം ആകർഷിച്ച് അതിലൂടെ പ്രവാസി സംരംഭങ്ങൾ ആരംഭിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
സേവനങ്ങൾ
ബിസിനസ്സ് സംബന്ധിച്ച ആശയ രൂപീകരണത്തിനുള്ള സഹായം.
ബിസിനസ്സ് രജിസ്‌ട്രേഷൻ/ലൈസൻസിങ് സംബന്ധിച്ച വിവരങ്ങൾ ഏകജാലക സംവിധാനം (K-SWIFT) വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗജന്യ സഹായം. ധനകാര്യ സ്ഥാപനങ്ങൾ/ബാങ്കുകൾ നടപ്പിലാക്കുന്ന വായ്പാ പദ്ധതികൾ, നിബന്ധനകൾ സംബന്ധിച്ച വിവരം.

n7

no10

Spread the love