ദേശീയ പഠന നേട്ട സര്‍വേയില്‍ കേരളത്തിന് നേട്ടം

ദേശീയ പഠന നേട്ട സര്‍വേയില്‍ കേരളത്തിന് നേട്ടം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയ ദേശീയ പഠന നേട്ട സര്‍വേയില്‍ (എന്‍എഎസ്-നാസ്) ദേശീയ തലത്തില്‍ കേരളത്തിന് മികച്ച പ്രകടനം. 2024ല്‍ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനായി ഭാഷ, ഗണിതം, പരിസര പഠനം (വേള്‍ഡ് എറൗണ്ട് അസ്), ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലാണ് സര്‍വേ നടത്തിയത്.

സംസ്ഥാനത്തെ 1644 സ്‌കൂളുകളില്‍ നിന്നായി 46,737 വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്. ദേശീയ തലത്തില്‍ 74000 സ്‌കൂളുകളിലായി 21.10 ലക്ഷം കുട്ടികൾ സര്‍വെയില്‍ പങ്കെടുത്തു.

സര്‍വേ ഫലം

മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ പ്രകടനത്തില്‍ 2024ല്‍ ഭാഷയില്‍ സംസ്ഥാന ശരാശരി 75ഉം ദേശീയ ശരാശരി 64ഉം ആണ്. കണക്കില്‍ സംസ്ഥാന ശരാശരി 70ഉം ദേശീയ ശരാശരി 60ഉം ആണ്.

ആറാം ക്ലാസ്സുകാര്‍ക്കുള്ള സര്‍വേയില്‍ സംസ്ഥാന ശരാശരി 76, ദേശീയ ശരാശരി 57 ആണ്. കണക്കില്‍ സംസ്ഥാന ശരാശരി 60, ദേശീയ ശരാശരി 46 ആണ്. സയന്‍സില്‍ സംസ്ഥാന ശരാശരി 66 ഉം ദേശീയ ശരാശരി 49 ഉം ആണ്.

2024ല്‍ ഒമ്പതാം ക്ലാസുകാര്‍ക്കുള്ള ഭാഷാ സര്‍വേയില്‍ സംസ്ഥാന ശരാശരി 74, ദേശീയ ശരാശരി 54 എന്നിങ്ങനെയാണ്. കണക്കില്‍ 45, 37 എന്നിങ്ങനെയാണ് സംസ്ഥാന, ദേശീയ ശരാശരി.

പൊതു വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ദേശീയ പഠന നേട്ട സര്‍വേ ഫലം.

ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്
വിദേശ പഠനം ലളിതം

കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് വഴി വിദേശ പഠനത്തിന് അവസരം ലഭിക്കും. ലളിതമായ അപേക്ഷാ നടപടിക്രമമാണ് ഇതിനുള്ളത്.

വിദേശ രാജ്യങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയ്ക്ക് തത്തുല്യമായ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ്, എം.ഫില്‍, പി.എച്ച്.ഡി കോഴ്‌സുകൾ പഠിക്കുന്നതിന് പട്ടികജാതി, പട്ടികവർഗ കോഴ്‌സുകൾ പഠിക്കുന്നതിന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പും സര്‍ക്കാര്‍ ഏജന്‍സിയായ ODEPCയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കാതെ ഫീസ് നേരിട്ട് സ്ഥാപനത്തിലേക്ക് നല്‍കുകയാണ് ചെയ്യുക. ജീവിതച്ചെലവിനുള്ള തുക വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.

ഭാഷാ പ്രാവീണ്യം, അക്കാദമിക് യോഗ്യത, പഠിക്കുന്ന രാജ്യം, സര്‍വകലാശാല എന്നിവയുടെ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഒഡിഇപിസി സ്‌ക്രീന്‍ ചെയ്യും. വിമാന ടിക്കറ്റുകളുടെയും മറ്റ് പേയ്മെന്റുകളുടെയും നടപടികളും വിസ പ്രോസസ്സിങും ODEPC ആണ് ക്രമീകരിക്കുക.

പ്രത്യേകതകള്‍

വാര്‍ഷിക വരുമാനം 12 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുകയായി പരമാവധി 25 ലക്ഷം രൂപ നല്‍കും.

വാര്‍ഷിക വരുമാനം 12-20 ലക്ഷം രൂപയില്‍ വരുന്നവർക്ക് ട്യൂഷന്‍ ഫീസായി 15 ലക്ഷം രൂപയും വിസ, വിമാന നിരക്ക്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, ജീവിത ചെലവ് ഇനത്തില്‍ അഞ്ച് ലക്ഷം രൂപയും ചേര്‍ത്ത് 20 ലക്ഷം രൂപ അനുവദിക്കും.

വാര്‍ഷിക വരുമാനം 20 ലക്ഷം രൂപയ്ക്കു മുകളിലുള്ളവര്‍ക്ക് ട്യൂഷന്‍ ഫീസ് 15 ലക്ഷം രൂപ അനുവദിക്കും.

അപേക്ഷാ നടപടിക്രമം

  • scdd.kerala.gov.in/unnathikerala.org യില്‍ രജിസ്റ്റര്‍ ചെയ്യാം.
  • Register/Login ല്‍ കയറി New Login ൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കുക.

വിലാസം

അഞ്ചാം നില, കാർമൽ ടവേഴ്‌സ്,
കോട്ടൺ ഹിൽ, വഴുതക്കാട്,
തിരുവനന്തപുരം – 695014.
ഫോൺ: +91-471-2329441
+91-471-2329442
+91-471-2329443
+91-471-2329445

ഇ-മെയില്‍ :  info@odepc.in

Spread the love