ജ്ഞാനോന്നതിക്ക് പ്രതിജ്ഞാബദ്ധം തുല്യ നീതിക്ക് കാവല്‍
-ഡോ.ആര്. ബിന്ദു
ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി
സംസ്ഥാനത്ത് ജ്ഞാന സമൂഹ സൃഷ്ടിയ്ക്കും തദ്ദേശീയ സാമൂഹിക, സാമ്പത്തിക ഘടനയുടെ വികസനത്തിനും യോജിച്ച വിധത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ രൂപവല്‍ക്കരിക്കുന്നതിനായി ഡോ. ശ്യാം ബി. മേനോന് അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷന് രൂപവല്രിച്ചു. കമ്മിഷന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍വകലാശാലാ വകുപ്പുകളെ വൈജ്ഞാനിക-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ശ്രേഷ്ഠ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കിഫ്ബി സഹായത്തോടെ കൊച്ചി സര്‍വകലാശാലയെ വൈജ്ഞാനിക-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ശ്രേഷ്ഠ സര്‍വകലാശാലയായി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ Let’s Go Digital പദ്ധതി ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യയനം, പഠനം, വിലയിരുത്തല്‍, പരീക്ഷ ഇവയെല്ലാം പൊതുവായ ഒരു ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ കൊണ്ടു വരികയാണ്.
സ്റ്റേറ്റ് അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന് സെന്റര്‍
നാഷണല്‍ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ (NAAC) മാതൃകയില്‍ സംസ്ഥാന തലത്തില്‍ പ്രാദേശിക വൈവിധ്യങ്ങളുടെയും പ്രത്യേകതകളുടെയും അളവു കോലുകള്‍ കൂടി ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തി ഗ്രേഡ് നൽകുന്നതിനായുള്ള സ്റ്റേറ്റ് അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന് സെന്റര്‍ (SAAC) ആരംഭിച്ചു.
സര്‍വകലാശാല ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയും പഠന-ഗവേഷണ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള സര്‍വകലാശാലയില്‍ ഒന്‍പത് നൂതന പഠന വകുപ്പുകള്‍ ആരംഭിക്കുന്നു.
ഫെല്ലോഷിപ്പുകള്‍/ സ്കോളര്‍ഷിപ്പ്
മുഖ്യ മന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ ധന സഹായ പദ്ധതി പ്രകാരം രണ്ടര ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക കുടുംബ വരുമാനമുള്ള, പഠന മികവ് പുലര്‍ത്തിയ ആയിരം വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നല്കി വരുന്നു. പദ്ധതി രാജ്യത്തു തന്നെ ആദ്യമാണ്. നൂതന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിനായി മഹാത്മാ ഗാന്ധി സര്‍വകലാശാല 100 ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ ഫെല്ലോഷിപ്പുകള്‍ നല്കി.
ദേശീയാംഗീകാരം
നാഷണല്‍ ഇന്സ്റ്റിറ്റഷണല് റാങ്കിംഗ് ഫ്രെയിം വര്‍ക്കിന്റെ (എന്‍ഐആര്‍എഫ്) റാങ്ക് പട്ടികയില്‍ രാജ്യത്തെ 100 ഒന്നാം നിര സര്‍വകലാശാലകളുടെ പട്ടികയില്‍ കേരള, എം ജി, കുസാറ്റ്, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇടം നേടി. 100 കോളേജുകളുടെ പട്ടികയില്‍ 19 കോളേജുകള്‍ സ്ഥാനം പിടിച്ചു.
മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്കാരം
വിവിധ സര്‍വകലാശാലകളില്‍ 2020-21 വിദ്യാഭ്യാസ വര്‍ഷത്തില്‍ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നല്കുന്ന പദ്ധതി രാജ്യത്തു തന്നെ ആദ്യമാണ്. മുഖ്യമന്ത്രിയുടെ നവ കേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 2022 സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിയ്ക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നല്കുന്നു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സ്വതന്ത്രമായ പ്രവര്‍ത്തനാവകാശം നിയന്ത്രിക്കാതെ തന്നെ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ‘സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമനവും സേവന വ്യവസ്ഥകളും’ ബില്‍ പാസാക്കി. ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍, അധാപക-രക്ഷകര്‍ അസോസിയേഷന്, വിദ്യാര്‍ഥി പരാതി പരിഹാര സെല്‍, കോളേജ് കൗണ്‍സില്‍, 2013-ലെ The Sexual harassment of Women at Workplace (Prevention, Prohibition & Redressal) അതേ പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി എന്നിങ്ങനെയുള്ള സംവിധാനങ്ങളെല്ലാം സ്വാശ്രയ സ്ഥാപനങ്ങളില്‍ നിയമപരമായി നിര്‍ബന്ധമാക്കി.
ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് ഇന്‍ പോളിടെക്നിക്ക്-(പഠനത്തോടൊപ്പം വരുമാനം) എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉല്പാദന കേന്ദ്രങ്ങളാക്കി മാറ്റി.
സ്നേഹ സാന്ത്വനം
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർക്ക് സ്നേഹ സാന്ത്വനം പ്രകാരം 6941 ഗുണഭോക്താക്കൾക്ക് ആകെ 1007 ലക്ഷം രൂപ ധന സഹായം നൽകി. കേരള സാമൂഹ്യ സുരക്ഷാ മിഷന് വഴി പെന്ഷന് കിട്ടുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധന സഹായം നല്‍കുന്നതിന് തീരുമാനിച്ചു.
ഭിന്നശേഷിക്കാര്‍ക്കൊപ്പം
‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ എന്ന പേരില്‍ എല്ലാ ബ്ലോക്കുകളിലും ‘സഹ ജീവനം’ ഭിന്ന ശേഷി സഹായ കേന്ദ്രങ്ങള്‍ തുറന്നു. 263 ഭിന്ന ശേഷി ബാലകര്‍ക്ക് ‘ഹസ്ത ദാനം’ പദ്ധതിയില്‍ 20,000 രൂപ വീതം ആദ്യ നൂറു ദിനത്തിനകം തന്നെ സ്ഥിര നിക്ഷേപം നല്കി. കോവിഡ് കാല കൈത്താങ്ങായി ഭിന്ന ശേഷിക്കാരായ 534 ലോട്ടറി വില്‍പ്പനക്കാര്‍ക്ക് 5000 രൂപ വീതം ആദ്യ നൂറു ദിനത്തിനകം തന്നെ ബാങ്കുകളിലെത്തിച്ചു.
ഭിന്ന ശേഷി പുനരധിവാസത്തിന് വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കി. നാഡീ പ്രശ്നം കാരണം ചലനമറ്റവര്‍ക്ക് ചികിത്സ എളുപ്പമാക്കുന്ന അഡ്വാൻസ്ഡ് ന്യൂറോ ഫിസിയോ തെറാപ്പി യൂണിറ്റ്, ചലന പ്രശ്നങ്ങൾ ഉള്ളവരുടെയും കായിക താരങ്ങളുടെയും ചലന ക്ഷമത കൂട്ടാന്‍ ഇന്‍സ്ട്രുമെന്റഡ് മോഷന്‍ ആന്‍ഡ് ഗെയ്റ്റ് അനാലിസിസ് ലാബ്, ഭിന്ന ശേഷി സൗഹൃദ വാഹന പദ്ധതിയായ ‘വീല്‍ ട്രാന്‍സ് പ്രൊജക്ട്’ എന്നിവയും ആരംഭിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) നേതൃത്വത്തില്‍ മലയാള അക്ഷര മാലയില്‍ ഏകീകൃത ആംഗ്യ ഭാഷാ ലിപി (ഫിംഗര്‍ സ്പെല്ലിങ്) രൂപ കൽപന ചെയ്തു.
വിജയ മുദ്രകള്‍ ഭാവി രേഖകള്‍
വിദ്യാഭ്യാസ രംഗത്ത് നടത്താനുദ്ദേശിക്കുന്ന നവീകരണങ്ങളുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ക്കുള്ളില്‍ 30 ഓട്ടോണോമസ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കും.
വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യ ശീലം വളര്‍ന്നതിന് ‘EARN WHILE LEARN’ പദ്ധതി സര്‍ക്കാര്‍ കോളേജുകളില്‍ നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തു നിഷ്ഠവും സുതാര്യവുമായ രീതിയില്‍ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കു ചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്ങ് ഫ്രെയിം വര്‍ക്ക് സംവിധാനം രൂപവൽക്കരിക്കുന്നതിനുള്ള നടപടികള്‍.
അധ്യാപികമാരുടെ വസ്ത്ര ധാരണത്തില്‍ മാനേജ്മെന്റുകളുടെ ഇടപെടല്‍ കര്‍ശനമായി വിലക്കി.
കലാലയങ്ങളില്‍ ലിംഗ നീതിയും സാമൂഹിക നീതിയും ഉറപ്പാക്കാനുള്ള ‘സമ ഭാവനയുടെ വർവ കലാശാലകൾ’ പ്രചാരണത്തിന് തുടക്കം കുറിച്ചു.
ലൈംഗികാതിക്രമങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ വൈകാരിക സുരക്ഷ ഉറപ്പാക്കാനുള്ള കൗൺസിലിംഗ് കേന്ദ്രങ്ങള്‍ എല്ലാ ക്യാംപസുകളിലും ആരംഭിക്കാന്‍ നടപടികളെടുത്തു.
കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വയം ഭരണ പദവി.
കോളജ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ പരിപാലനം ലക്ഷ്യമിട്ട് ആരംഭിച്ച ജീവനി പദ്ധതി എല്ലാ കലാലയങ്ങളിലും.
18 വയസ്സു വരെയുള്ള ക്യാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കുള്ള ക്യാന്‍സര്‍ സുരക്ഷാ പദ്ധതി. 8412 കുട്ടികള്‍ക്ക് 300 ലക്ഷം രൂപ അനുവദിച്ചു.
താലോലം പദ്ധതി പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം 19364 കുട്ടികൾക്കായി 199 ലക്ഷം രൂപ ധനസഹായം നൽകി.
ആശ്വാസ കിരണം പദ്ധതി പ്രകാരം 95152 പേര്‍ക്ക് 3965 ലക്ഷം രൂപ 2021-22 സാമ്പത്തിക വര്‍ഷം അനുവദിച്ചു.
ചൂഷണത്തിന് വിധേയരായി അമ്മമാരാകുന്നവര്‍ക്ക് സ്നേഹ സ്പർശം പദ്ധതി; ധന സഹായം ഇരട്ടിയായി വര്‍ധിപ്പിച്ചു.
വയോമിത്രം പദ്ധതിയിലൂടെ 95 പ്രോജക്ടുകളിലായി 278623 ഗുണഭോക്താക്കള്‍ക്ക് 3994 ലക്ഷം രൂപ അനുവദിച്ചു.
അഞ്ച് വയസ്സു വരെ പ്രായമുള്ള ശ്രവണ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി കോക്ലിയാര്‍ ഇംപ്ലാന്റേഷന് സര്‍ജറി.
മാതാപിതാക്കളോ ഇരുവരില്‍ ഒരാളോ നഷ്ടമായതോ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതോ ആയ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് ‘സ്നേഹ പൂര്‍വം’. 935 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു.
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും സമഗ്ര പരിരക്ഷ നൽകുന്ന ‘മിഠായി പദ്ധതി പ്രകാരം 2021-22 സാമ്പത്തിക വര്‍ഷം 1200 ഗുണഭോക്താക്കള്‍ക്കായി 144 ലക്ഷം രൂപ അനുവദിച്ചു.
ആശയ വിനിമയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെ രോഗ നിര്‍ണയത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ ശാല സ്ഥാപിച്ചു.
ട്രാൻസ്ജെൻഡറുകൾക്ക് കരുതല്‍ പദ്ധതി.
കാഴ്ചയില്ലാത്തവർക്കുള്ള സ്മാർട്ട് ഫോണ്‍ ഉപയോഗം സംബന്ധിച്ച് പരിശീലനം നല്‍കുന്നതിനായി കാഴ്ച പദ്ധതി.
ഏതു സാഹചര്യങ്ങളിലും വയോജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ‘എല്‍ഡര്‍ ലൈന്‍’ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (14567) .
