കൊച്ചി വാട്ടർ മെട്രോ പുതിയ പാതകളിൽ ജലയാനം
|
ഗതാഗതം>>
മികച്ച സേവനത്തിലൂടെ ജനപ്രീതി ഉറപ്പാക്കി യാത്ര തുടരുകയാണ് സംസ്ഥാന സർക്കാരിന്റെ സ്വന്തം പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ. ജലഗതാഗത മേഖലയിൽ കേരളം തീർത്ത മാതൃകയ്ക്ക് രാജ്യത്തുടനീളം വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. മെട്രോയുടെ കുതിപ്പിന് കരുത്തേകുന്ന മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലന്റ് ടെർമിനലുകൾ ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടർ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതിൽ മാറ്റും. 38 കോടി രൂപയാണ് ആകെ നിർമ്മാണ ചെലവ്.
പൈതൃക സമ്പത്ത് സംരക്ഷണഭാഗമായി വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിർത്തി പൂർണമായും വെള്ളത്തിലാണ് രണ്ട് ടെർമിനലുകളു ആഗോള നിലവാരമുള്ള ജലഗതാഗത സംവിധാനമാണ് നമ്മൾ ഒരുക്കിയിട്ടുള്ളത്. ഇടക്കൊച്ചിയിലും തോപ്പുംപടിയിലും പുതിയ ടെർമിനലുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കടമക്കുടിയിലെ ടെർമിനലിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇവ യാഥാർഥ്യമാകുന്നതോടെ എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, കുമ്പളം, ഇടക്കൊച്ചി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയൊരു ജലഗതാഗത സംവിധാനം രൂപം കൊള്ളും. ഇതൊരു വാട്ടർ സർക്യൂട്ടായി മാറും. 2023-ലായിരുന്നു കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്. ഇതിനോടകം, അരക്കോടിയിലേറെ യാത്രക്കാർ വാട്ടർ മെട്രോ ഉപയോഗിച്ചു എന്നാണ് കണക്കാക്കുന്നത്. വാട്ടർ മെട്രോയുടെ മാതൃകയിൽ സർവീസ് ഒരുക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ടു കൊണ്ട് വിവിധ സംസ്ഥാനസർക്കാരുകളും വിദേശരാജ്യങ്ങളും വരെ കേരളത്തെ നിരന്തരം സമീപിക്കുന്നുണ്ട്. മുംബൈ അടക്കമുള്ള 20 നഗരങ്ങളിൽ വാട്ടർ മെട്രോയുടെ സാധ്യതാപഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. |


നിർമ്മിച്ചിരിക്കുന്നത്. പുതുതായി പണിതതടക്കം ആകെ 12 ടെർമിനലുകളോടെ തലയുയർത്തി നിൽക്കുന്ന വാട്ടർമെട്രോ കൊച്ചി നഗരത്തിന്റെ വാണിജ്യടൂറിസം വികസനത്തിൽ നിറസാന്നിധ്യമായി മാറുകയാണ്. കൊച്ചി നഗരത്തിനും പശ്ചിമകൊച്ചിയിലെ പ്രദേശങ്ങൾക്കും ഇടയിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഉപകരിക്കും. നഗരത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും ജീവിതനിലവാരം കാര്യമായി ഉയർത്താനും കഴിയും.