കുടുംബശ്രീ സമാനതകളില്ലാത്ത മാതൃക
അതിദാരിദ്ര്യ നിർമ്മാർജനം >>ശാരദ മുരളീധരൻ
മുൻ ചീഫ് സെക്രട്ടറി
ദാരിദ്ര്യ നിർമ്മാർജനം അടിസ്ഥാനലക്ഷ്യമായ |
1998 ൽ ആരംഭിച്ച കുടുംബശ്രീ എന്ന പ്രസ്ഥാനം 27 വർഷമായി ജൈത്രയാത്ര തുടരുകയാണ്. സമാന സ്വഭാവമുള്ള പ്രസ്ഥാനങ്ങളിൽ ഇതൊരു ദേശീയ റെക്കോഡാണ്. ദേശീയതലത്തിൽ സ്വർണജയന്തി സ്വരോസ്ഗർ യോജന (എസ് ജി എസ് വൈ) ആരംഭിച്ച അതേസമയത്താണ് കേരളത്തിൽ കുടുംബശ്രീയും പ്രവർത്തനമാരംഭിക്കുന്നത്. സ്വയംസഹായ സംഘങ്ങളുടെയും സൂക്ഷ്മസംരംഭങ്ങളുടെയും സഹായത്തോടെയുള്ള ദാരിദ്ര്യനിർമ്മാർജനമാണ് ഇരു പ്രസ്ഥാന ങ്ങളുടെയും അടിസ്ഥാനലക്ഷ്യം. യഥാർഥത്തിൽ, കുടുംബശ്രീ അയൽപക്ക ഗ്രൂപ്പുകളിൽ പലതും എസ് ജി എസ് വൈ യുടെ സ്വയംസഹായ ഗ്രൂപ്പുകളായി ക്യാൻവാസ് ചെയ്യപ്പെടുകയും ഗ്രൂപ്പ് സംരംഭങ്ങൾക്കുള്ള സബ്‌സിഡി പിന്തുണ നേടിയെടുക്കുകയും ചെയ്തിരുന്നു. ആ അർഥത്തിൽ, ദേശീയതലത്തിൽ കുടുംബശ്രീയെ എസ് ജി എസ് വൈയുമായി സംയോജിപ്പിച്ചിരുന്നതായി പറയാം. കുടുംബശ്രീയുടെ തനതുപ്രവർത്തന ങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടു മുണ്ട്. 2009-ൽ എസ് ജി എസ് വൈയുടെ കീഴിലുള്ള വായ്പാവിതരണം, പ്രവർത്തനരീതി എന്നിവയെക്കുറിച്ചു പഠിച്ച രാധാകൃഷ്ണ കമ്മിറ്റി ആന്ധ്രാപ്രദേശ് സൊസൈറ്റി ഫോർ എലിമിനേഷൻ ഓഫ് റൂറൽ പോവർട്ടി (എസ്ഇആർപി), കേരള കുടുംബശ്രീ എന്നീ മാതൃകകളാണ് രാജ്യത്ത് ഏറ്റവും സുസ്ഥിരമായത് എന്നു കണ്ടെത്തി.| കുടുംബശ്രീയുടെ മൂന്ന് പ്രത്യേകതകളാണ് അംഗീകരിക്കപ്പെട്ടത് |
- കുടുംബശ്രീ ഒരു സ്വയംസഹായ കൂട്ടായ്മ (എസ്എച്ച്ജിഎൻഎച്ച്ജി) എന്ന തലത്തിൽ മാത്രമല്ല പ്രവർത്തിച്ചത്. അതിന് ഒരു ത്രിതല ഘടന ഉണ്ടായിരുന്നു. എൻഎച്ച്ജി, എഡിഎസ്, സിഡിഎസ് എന്നീ മൂന്ന് നിലകളിലായുള്ള പ്രവർത്തനം കുടുംബശ്രീയെ കൂടുതൽ കരുത്തുറ്റതാക്കി. ഈ ഘടന ആശയവിനിമയം എളുപ്പമാക്കി. അംഗങ്ങൾക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കാനും സംരംഭങ്ങളുടെ വളർച്ച ഉറപ്പാക്കാനുമായി. സർക്കാർ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ നേതൃത്വം, മറ്റ് പ്രധാന പങ്കാളികൾ എന്നിവരിലേക്ക് ആവശ്യങ്ങളെത്തിക്കാനും സഹായകമായി.

- മറ്റ് സംസ്ഥാനങ്ങളിലെ പ്രസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, കൂട്ടായ പരിശ്രമത്തിലുള്ള ഒരു ദൗത്യനിർവഹണം (mission) എന്ന രീതിയിലാണ് കുടുംബശ്രീ പ്രവർത്തിച്ചത്. എണ്ണത്തിന്റെ കണക്കിലല്ല, ലക്ഷ്യപൂർത്തീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നേട്ടങ്ങൾ തിട്ടപ്പെടുത്തിയത്. അയൽക്കൂട്ടങ്ങളുടെ സുസ്ഥിരത, പ്രവർത്തനങ്ങളുടെ പൂർത്തീകരണം, പുത്തൻ സാധ്യതകൾ, ബാങ്കിടപാടിലെ ബുദ്ധിമുട്ടുകൾ തരണംചെയ്യൽ, സൂക്ഷ്മസംരംഭങ്ങളുടെ പ്രായോഗികത, വരുമാനവർധനവിനുള്ള മാർഗങ്ങൾ വിപുലപ്പെടുത്തൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മറ്റുമുള്ള സുതാര്യ ഇടപാടുകൾ എന്നിവയിൽ വലിയ ശ്രദ്ധനൽകാനായി.

- കുടുംബശ്രീയിലെ സ്ത്രീകളെ നന്നായി മനസ്സിലാക്കി അവരിലൊരാളായി സംസാരിക്കാൻ കഴിയുന്ന കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്‌സൺമാരെയാണ് പരിശീലനത്തിനും ശേഷിവർധിപ്പിക്കലിനും ആശ്രയിച്ചിരുന്നത്. വിശ്വാസവും ആശ്വാസവും സൃഷ്ടിക്കുന്നതിൽ ഇത് പ്രധാനമായിരുന്നു.വ്യാപകമായി പരിശീലനങ്ങൾ സംഘടിപ്പിച്ചും പുതിയ പരിപാടികളും ആശയങ്ങളും പ്രചരിപ്പിച്ചും കൂട്ടായ ഇടപെടലുകൾ ഉണ്ടാക്കിയും അവർ മുന്നേറി. തരിശുഭൂമിയിലെ കൃഷിയും ക്ഷീരസാഗരവും പോലുള്ള പദ്ധതികളിലും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണ പ്രവർത്തനങ്ങളിലും ഒരുപോലെ കരുത്തായി നിലകൊണ്ടു. സ്ത്രീകൾക്ക് ദീർഘദൂരം യാത്രചെയ്യാനും വീടുകളിൽനിന്നു മാറിനിൽക്കാനുമുള്ള അവസരവും ഈ പരിശീലനങ്ങൾ നൽകി.
|
ആരാണ് അതിദരിദ്രർ?
സാമൂഹിക സാമ്പത്തിക ദുർബലത അഥവാ ദാരി ദ്ര്യം എന്നത് നിരന്തരമായ മാറ്റത്തിന് വിധേയമായി ക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. പൊതുവിൽ ഉള്ള ശേഷികളുടെ അഭാവമാണ് ദാരിദ്ര്യം. എന്നാൽ ഏറ്റവും തീവ്രമായി അത്തരം അവസ്ഥകളെ അഭിമുഖീകരിക്കുന്ന വരാണ് അതിദരിദ്രർ. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്.
|
സാമൂഹികമായും സാമ്പത്തികമായും താഴേത്തട്ടിലുള്ള ആളുകളുടെ ശാക്തീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കുടുംബശ്രീക്ക് സർക്കാർ തലത്തിൽ തുടർച്ചയായി ലഭിക്കുന്ന പിന്തുണയും പ്രധാനമാണ് |
കുടുംബശ്രീയുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് പ്രവർത്തിക്കുന്ന മാതൃക എൻആർഎൽഎം സ്വീകരിച്ചില്ല. ഇതര സംസ്ഥാനങ്ങളിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ശേഷിക്കുറവും സ്ത്രീകൾ സ്വന്തംനിലയിൽ ഉയർന്നുവരുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന പ്രാദേശിക അധികാര ഘടനയിലുള്ള അവിശ്വാസവുമാണ് ഇതിന് പ്രധാന കാരണം. 14-ാമത് കേന്ദ്ര ധനകാര്യ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തു കളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും വലിയ വിഭവകൈമാറ്റത്തിന് സാധ്യത ഒരുങ്ങി. സിഎഫ്‌സി ഗ്രാന്റുകൾ ഉപയോഗിച്ച് തൊഴിലുറപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സ്ത്രീകളെ പ്രാദേശിക വികസന മാതൃകയിൽ സജീവമാക്കാനുമുള്ള സാധ്യതയിലേക്ക് നയിച്ചു. ഇത് കുടുംബശ്രീക്ക് കൂടുതൽ ദൃശ്യത നൽകി.
NRLM ന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ താഴേക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചു. പ്രത്യേക കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ-മെന്റർമാർ വഴിയാണ് ഇത് നടപ്പിലാക്കിയത്. പഞ്ചായത്തീരാജ് സംയോജനത്തിനും മൈക്രോ ബിസിനസുകൾ (കാർഷികേതര ഉപജീവനമാർഗങ്ങൾ) കൈകാര്യം ചെയ്യുന്നതിനും കുടുംബശ്രീയെ NRO ആയി നിയോഗിച്ചു. അതേസമയം ആന്ധ്രാപ്രദേശ്/തെലങ്കാനയിലെ SERP ആയിരുന്നു പുതിയ മേഖലകളിൽ സ്വയംസഹായ ഗ്രൂപ്പുകളെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന NRO, പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സ്വയംസഹായ ഗ്രൂപ്പുകളും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിൽ കുടുംബശ്രീയുടെ പ്രവർത്തനപരിചയം നിർണ്ണായകമായി.
അക്കാലത്ത് തദ്ദേശീയ ബിസിനസുകളും സൂക്ഷ്മസംരംഭങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ പരിഹാരംകണ്ടെത്തുന്നതിനായി തന്ത്രപരമായ പരീക്ഷണങ്ങൾ നടത്തിയ ഏക സംസ്ഥാനം കേരളമായിരുന്നു. ചെറുകിട സംരംഭകരെ വികസിപ്പിക്കാൻ, പ്രത്യേകിച്ച് വനിതാ സ്വയംസഹായ സംഘങ്ങളിൽ നിന്നുള്ളവരെ സഹായിക്കുന്നതിന് കമ്മ്യൂണിറ്റി മെന്റർമാരായ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ (MEC) ഉപയോഗിക്കാമെന്ന ആശയവും കുടുംബശ്രീ NRLM-ന് നൽകിയ സംഭാവനയാണ്. NRLMന്റെ NRO ആയി അംഗീകരിക്കപ്പെട്ടശേഷം 25 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കുടുംബശ്രീ പിന്തുണ നൽകി.


ആളുകളുടെ ശാക്തീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന കുടുംബശ്രീക്ക് സർക്കാർ തലത്തിൽ തുടർച്ചയായി ലഭിക്കുന്ന പിന്തുണയും പ്രധാനമാണ്