ആഗോള അവസരങ്ങളിലേക്ക് സുരക്ഷിതപാത

odepec1

അതിവേഗം ആഗോളവൽക്കരിക്കപ്പെടുന്ന ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ, തൊഴിൽ വൈദഗ്ധ്യം നേടിയ യുവജനങ്ങളുടെ വിദേശരാജ്യങ്ങളിലേക്കുള്ള പ്രയാണം രാജ്യവികസനത്തിന്റെ പ്രധാന ചാലകശക്തിയായി മാറിയിരിക്കുന്നു. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാ
സവും അന്താരാഷ്ട്ര തൊഴിൽമേഖലകളിൽ മത്സരിക്കാൻ കഴിയുന്ന യോഗ്യതകളുമുള്ള കേരളത്തിലെ തൊഴിലാളികൾ, കേരളത്തെ ലോകമെമ്പാടുമുള്ള തൊഴിലുടമകൾക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രമായി ഉയർത്തിയിട്ടുണ്ട്. ഈ ആഗോള ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്നത്, തൊഴിൽനൈപുണ്യ വകുപ്പ് കീഴിലുള്ള കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ODEPC) ആണ്.

വിദേശകാര്യമന്ത്രാലയത്തിന്റെ (MEA)അംഗീകാരത്തോടെ, കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ഇന്ത്യാസർക്കാരിന്റെ നയങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വിദേശ തൊഴിൽ നിയമനങ്ങൾ നടത്തിവരുന്ന റിക്രൂട്ട്മെന്റ് ഏജൻസിയാണ് ODEPC. പ്രൊഫഷണൽ കാര്യക്ഷമതയും പൊതുഉത്തരവാദിത്തവും ഒരുമിപ്പിച്ചുകൊണ്ട്, നൈതികവും സുതാര്യവുമായ അന്താരാഷ്ട്ര റിക്രൂട്ട്മെന്റിന്റെ മാതൃകയായി ODEPC പ്രവർത്തിക്കുന്നു. സുരക്ഷിത കുടിയേറ്റം, നൈപുണ്യ വികസനം, ദീർഘകാല വിദേശ തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട സംസ്ഥാന നയങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പം, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിലും ODEPC നിർണ്ണായക പങ്കുവഹിക്കുന്നു.

ലോകോത്തര റിക്രൂട്ട്മെന്റ്
odepec2സേവനങ്ങൾ

ആരോഗ്യ മേഖല, എഞ്ചിനീയറിങ്, വിദ്യാഭ്യാസം, നിർമ്മാണ വ്യവസായം, എണ്ണവാതക മേഖല, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ഐ.ടി. തുടങ്ങിയ പ്രധാന മേഖലകളിൽ ODEPC വിദേശ തൊഴിലുടമകൾക്ക് സമഗ്രമായ റിക്രൂട്ട്മെന്റ് സേവനങ്ങൾ നൽകുന്നു. അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തൽ, നൈപുണ്യ പരിശോധന, ഇന്റർവ്യൂ ഏകോപനം, ഇമിഗ്രേഷൻ നടപടികൾ, എന്നിവ ഉൾക്കൊള്ളുന്ന ക്രമബദ്ധമായ പ്രക്രിയകൾ ഗുണനിലവാരവും നിയമാനുസൃതതയും ഉറപ്പാക്കിക്കൊണ്ട്ന ടപ്പിലാക്കുന്നതുമൂലം വിദേശതൊഴിൽദാതാക്കൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായി ഒഡെപെക് മാറിക്കഴിഞ്ഞു. വളരെചുരുങ്ങിയ ചിലവിലോ അതുമല്ലെങ്കിൽ സൗജന്യമായോ, വിദേശതൊഴിൽ നേടാൻ ഉദ്യോഗാർഥികൾക്ക് അവസരമൊരുക്കുന്നതു വഴി കേരളത്തിലെ യുവതലമുറകൾക്കിടയിലും ഒഡെപെക് തനതുസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

സർക്കാർസർക്കാർ (G2G) കരാറുകൾ, സ്ഥാപനാതല സഹകരണങ്ങൾ (Institutional collaborations), നേരിട്ടുള്ള തൊഴിലുടമ പങ്കാളിത്തങ്ങൾ (Direct employer partnerships)എന്നിവയിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർഥികളെ വിശ്വാസ്യതയുള്ള വിദേശസ്ഥാപനങ്ങളിലേക്ക് ODEPC വിജയകരമായി നിയോഗിച്ചിട്ടുണ്ട്. ഇതിലൂടെ കേരളത്തിന്റെ ആഗോള തൊഴിൽ സാന്നിധ്യം (Global workforce) കൂടുതൽ ശക്തമാക്കുന്നതിനു ഒഡെപെക് പ്രധാന പങ്കുവഹിക്കുന്നു.

ആഗോള നിലവാരമുള്ള
നൈപുണ്യ വികസനം

ദീർഘകാല വിദേശ തൊഴിൽ ഉറപ്പാക്കുന്നതിന് നൈപുണ്യ സജ്ജത (Skill Readiness) അനിവാര്യമാണെന്ന തിരിച്ചറിവോടെ, നൈപുണ്യ വികസനം ODEPC യുടെ റിക്രൂട്ട്മെന്റ് സംവിധാനത്തിന്റെ ഒരു അവിഭാജ്യഘടകമായി തീർന്നിട്ടുണ്ട്. ദേശീയവും അന്താരാഷ്ട്രവുമായ പരിശീലന പങ്കാളികളുമായി സഹകരിച്ച് വിദേശഭാഷാപരിശീലനം, സോഫ്റ്റ് സ്‌കിൽസ് വികസനം, പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു. ഈ പ്രവർത്തനങ്ങൾ തൊഴിലാളികളുടെ തൊഴിൽയോഗ്യത വർധിപ്പിക്കുകയും വിദേശ ജോലികളിൽ സ്ഥിരതയും കരിയർ പുരോഗതിയും ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിലൂടെ കേരളം വിശ്വാസനീയമായ മനുഷ്യവിഭവ സ്രോതസായി ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നു.

പഠന വിദേശസാധ്യതകൾ

പരമ്പരാഗത റിക്രൂട്ട്മെന്റിന് പുറമെ, വിദ്യാർഥികളെയും യുവപ്രൊഫഷണലുകളെയും ലക്ഷ്യമിട്ട് പഠന വിദേശമേഖലയിലും ODEPC ശ്രദ്ധചെലുത്തിയിട്ടുണ്ട്. വിദേശ വിദ്യാഭ്യാസം, ഇന്റേൺഷിപ്പുകൾ, ഹ്രസ്വകാല പരിശീലന പരിപാടികൾ എന്നിവയ്ക്ക് സുരക്ഷിതവും സുതാര്യവും നയപരമായി അംഗീകരിക്കപ്പെട്ട വഴികൾ ഒരുക്കുന്നതിലൂടെ ആഗോള പരിചയം നേടാൻ ഇവ സഹായിക്കുന്നു.

കേരള സർക്കാരിന്റെ പട്ടികജാതിപട്ടികവർഗവകുപ്പിന്റെ കീഴിലുള്ള ‘ഉന്നതി’ എന്ന സ്‌കോളർഷിപ് പ്രോഗ്രാമിന്റെ നടത്തിപ്പ് ഒഡെപെക് ആണ് നിർവഹിക്കുന്നത്. വർഷംതോറും 310 വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി അവരവരുടെ കുടുംബ-വാർഷികവരുമാനമനുസരിച്ച് 25 ലക്ഷം വരെ സ്‌കോളർഷിപ് നൽകുന്ന പദ്ധതിയാണിത്.

വിജയകഥകൾ: വ്യക്തികളിലും
സ്ഥാപനങ്ങളിലും സൃഷ്ടിച്ച മാറ്റം

ODEPC യുടെ പ്രവർത്തനങ്ങളുടെ യഥാർഥ വിജയമാനം അതിന്റെ മനുഷ്യകേന്ദ്രിതമായ സ്വാധീനത്തിലാണ്.

• ആരോഗ്യ മേഖലയിൽ ODEPC മുഖേന നിയമിതരായ നിരവധി നഴ്‌സുമാരും മെഡിക്കൽ പ്രൊഫഷണലുകളും ഇന്ന് യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്നു. സുതാര്യ കരാറുകളും ന്യായമായ വേതനവും സ്തുത്യർഹമായസേവനവും മൂലം പലരും ഉയർന്നപദവികളിലെത്തിയിട്ടുണ്ട്.

• ജർമ്മനി, ഓസ്ട്രിയ, ബെൽജിയം, യുണൈറ്റഡ് കിങ്ഡം (UK) എന്നിവിടങ്ങളിലേക്കുള്ള സൗജന്യ നഴ്സിങ് റിക്രൂ്‌മെന്റ് പ്രോഗ്രാമുകൾ മുഖേന ആയിരക്കണക്കിന് നഴ്സുമാർക്ക് ഒഡെപെക് സുരക്ഷിതമായ ഭാവിയൊരുക്കിയിട്ടുണ്ട്. സൗജന്യമായി വിദേശഭാഷാപരിശീലനം, പ്രതിമാസ സ്റ്റൈപെൻഡ്, സൗജന്യവിസ, സൗജന്യ എയർടിക്കറ്റ്, എന്നിവയാണ് നഴ്സുമാർക്ക് ഒഡെപെക് നൽകിവരുന്നത് (Conditions Apply)

• 2021 മുതൽ വർഷംതോറും ബെൽജിയത്തിലേക്ക് നടത്തുന്ന ‘Arora’ എന്ന നഴ്സുമാരുടെ സൗജന്യ റിക്രൂട്മെന്റ് പ്രോഗ്രാം മുഖേന ഇരുന്നൂറോളം നഴ്സുമാരാണ് ഇതുവരെ ബെൽജിയത്തിലെക്ക് തൊഴിൽ നേടിപോയത്. ഈ പ്രോഗ്രാമിന്റെ 73 നഴ്സുമാർ ഉൾപ്പെടുന്ന അഞ്ചാമത്തെ ബാച്ച് 2026 ജനുവരി മാസം ബെൽജിയത്തിലേക്ക് യാത്രയാകും.

• പ്രാവീണ്യമുള്ള ടെക്നീഷ്യൻമാരും തൊഴിലാളികളും, ODEPC സംഘടിപ്പിച്ച നിയമന ഡ്രൈവുകളിലൂടെ സ്ഥിരതയുള്ള വിദേശ തൊഴിൽ നേടി, അവരുടെ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സംഭാവന നൽകുന്നു.

ഈ വിജയകഥകൾ ODEPCയെ ഒരു റിക്രൂട്ട്മെന്റ് ഏജൻസിയെന്നതിലുപരി, സാമൂഹ്യ-സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുന്ന ഒരു സ്ഥാപനമായി ഉയർത്തിപ്പിടിക്കുന്നു.

odepec4ക്ഷേമവും നൈതിക റിക്രൂട്ട്മെന്റും

പ്രവാസിതൊഴിലാളികളുടെ ക്ഷേമംഒഡെപെകിന്റെ ദൗത്യത്തിന്റെ കേന്ദ്രബിന്ദുവാണ്. സുരക്ഷിതവും ഉത്തരവാദിത്വമുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള ദേശീയഅന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൂർണ്ണമായും ഒത്തുചേരുന്ന വിധത്തിലുള്ള സുതാര്യമായ നടപടിക്രമങ്ങൾ, ന്യായമായ റിക്രൂട്ട്മെന്റ് ചെലവുകൾ, തൊഴിൽ സംബന്ധമായ കൃത്യമായ വിവരവിതരണം, ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ ODEPCയെ സ്വകാര്യഏജൻസികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ഒഡെപെകിന്റെ ഉയർച്ചയിൽ
കേരളസർക്കാരിന്റെ പങ്ക്

കഴിഞ്ഞ ദശകത്തിൽ, അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു സ്ഥാപനമായി ഒഡെപെകിനെ മാറ്റാൻ കഴിഞ്ഞത് കേരള സർക്കാരിന്റെ ശ്രദ്ധേയമായ നേട്ടമാണ്. 1977 ൽ സ്ഥാപിതമായ ഒഡെപെക് ഇന്നുവരെ ഏകദേശം 12,500 വിദേശ നിയമനങ്ങൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്, ഇതിൽ ഏകദേശം 40 ശതമാനവും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്താണ് നേടിയത്. ശ്രദ്ധേയമായി, 2016 മുതൽ മാത്രം 4,400 വിദേശനിയമങ്ങളാണ് ഈസ്ഥാപനം മുഖേന നടന്നത്.

odepec5ഈ കാലയളവിൽ, ഗൾഫ് മേഖല, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമെ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ബെൽജിയം, ഉസ്ബെക്കിസ്ഥാൻ, തുർക്കി എന്നിവയുൾപ്പെടെയുള്ള പുതിയതും വികസിതവുമായ തൊഴിൽ വിപണികളിലേക്ക് ODEPC തങ്ങളുടെ റിക്രൂട്ട്മെന്റ് വ്യാപിപ്പിച്ചു. ഈ വൈവിധ്യവൽക്കരണം കേരളത്തിലെ ആഗോള തൊഴിൽ ശക്തിയുടെ ദൃശ്യപരത വർധിപ്പിക്കുകയും വൈദഗ്ധ്യമുള്ള യുവാക്കൾക്ക് ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ തുറക്കുകയും ചെയ്തു.

വിദേശ റിക്രൂട്ട്‌മെന്റിനു പുറമേ, വിദേശ പഠനത്തിനുള്ള സൗകര്യങ്ങളും നൈപുണ്യ വികസന സംരംഭങ്ങളും ഉൾപ്പെടുത്തുന്നതിനായി ODEPC അതിന്റെ വ്യാപ്തി വിപുലീകരിച്ചിട്ടുണ്ട്. ഭാവിയിലേക്കുള്ള ഈ കരുതൽ, സംസ്ഥാനത്തെ യുവാക്കളുടെ ഭാവിസുരക്ഷിതമാക്കുന്നതിനും ആഗോളതലത്തിൽ കഴിവുള്ള മനുഷ്യശക്തിയുടെ വിശ്വസനീയ സ്രോതസ്സായി കേരളത്തെ സ്ഥാപിക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ ശക്തമായ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.

നൈതിക കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും, ആഗോള അവസരങ്ങൾ വിപുലീകരിക്കുകയും, ഉത്തരവാദിത്വമുള്ള വിദേശതൊഴിലിലൂടെ കേരളീയരുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഒഡെപെക്, കേരള സർക്കാരിന്റെ ഫ്ളാഗ്ഷിപ്പ് സ്ഥാപനമായി മാറിയിരിക്കുന്നു.

Spread the love