ഓഫീസുകളിലേക്ക് ഓടിത്തളരേണ്ട

ജനങ്ങള്‍ക്ക് പ്രാമുഖ്യം

  • പൗരകേന്ദ്രീകൃതമായ സേവന പ്രദാനം സാധ്യമാകുന്നു.
  • സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ പരാതികള്‍ എന്നിവ ഓൺലൈൻ ആയി നൽകാം. അക്ഷയ കേന്ദ്രങ്ങള്‍, കുടുംബശ്രീ ഹെല്‍പ് ഡെസ്‌കുകള്‍ എന്നിവ വഴിയും അപേക്ഷകളും പരാതികളും നല്‍കാനാവും.
  • അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് സ്വന്തം ലോഗിനിലും വാട്‌സ് ആപ്പിലും  ഇ-മെയിലിലും ലഭ്യമാകുന്നു.
  • അപേക്ഷകളുടെയും , പരാതികളുടെയും സ്റ്റാറ്റസ് ഓൺലൈൻ ആയി അറിയാന്‍ കഴിയുന്നു.
  • ഇടനിലക്കാര്‍ ഇല്ലാതെ സേവനം ലഭ്യമാകുന്നു.
  • സേവനങ്ങള്‍ സമയബന്ധിതമായി.
  • സേവനാവകാശ നിയമത്തിലും പൗരാവകാശ രേഖയിലും വ്യവസ്ഥ ചെയ്‌തിട്ടുള്ള പ്രകാരം സേവനങ്ങള്‍ ലഭ്യമാകുന്നു.
  • സേവനങ്ങള്‍ ഓൺലൈൻ ആയി സ്വന്തം ലോഗിനിലും വാട്‌സ് ആപ്പിലും ഇ- മെയിലിലും ലഭ്യമാക്കുന്നു. എല്ലാ അറിയിപ്പുകളും മെസേജുകള്‍ വഴി ലഭ്യമാകുന്നു.
  • ഓഫീസുകളില്‍ കയറിയിറങ്ങാതെ സേവനങ്ങള്‍ ലഭിക്കുന്നു.
  • അപേക്ഷാ ഫീസുകള്‍ നികുതികള്‍ മറ്റ് ഫീസുകള്‍ എന്നിവ ഓൺലൈൻ ആയി അടയ്ക്കാന്‍ സാധിക്കുന്നു.
  • ഒരിക്കല്‍ നൽകിയ രേഖകള്‍ സ്വന്തം ലോഗിനില്‍ സൂക്ഷിക്കപ്പെടുന്നതിനാൽ തന്നെ അവ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്നു.
  • സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാന്‍ സാധിക്കുന്നു.
  • സേവനങ്ങള്‍ സ്ഥലകാല പരിമിതികള്‍ ഇല്ലാതെ ലഭ്യമാകുന്നു.
  • സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നു.
  • മൊബൈല്‍ ആപ്പിലൂടെ സേവനങ്ങള്‍ ലഭ്യമാകുന്നു.

സുതാര്യവും അഴിമതിരഹിതവുമായ ഭരണ നിര്‍വഹണം

  • കടലാസ് രഹിത ഓഫീസുകള്‍ യാഥാര്‍ഥ്യം ആകുന്നു.
  • ജനപക്ഷപരവും കാര്യക്ഷമവുമായ ഭരണ സംവിധാനം സംജാതമാകുന്നു.
  • ഏകീകൃതവും നിയമപരവുമായ നടപടി ക്രമങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിലവില്‍ വരുന്നു.
  • സുതാര്യവും അഴിമതിരഹിതവുമായ ഭരണ നിര്‍വഹണം സാധ്യമാകുന്നു.
  • തീരുമാനമെടുക്കല്‍ പ്രക്രിയ ലളിതമാകുന്നു.
  • ജീവനക്കാര്‍ക്ക് ഒറ്റ ലോഗിനിലൂടെ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുവാന്‍ കഴിയുന്നു.
  • വേഗത്തിലും എളുപ്പത്തിലും ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിയുന്നു.
  • നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വർദ്ധിക്കുന്നു.
  • ഫീല്‍ഡ് പരിശോധനയും അന്വേഷണങ്ങളും മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്താന്‍ കഴിയുന്നു.
  • ചുവപ്പുനാട ഇല്ലാതാകുന്നു.
  • ഫയല്‍ കേന്ദ്രീകൃത ഭരണ സംവിധാനത്തില്‍ നിന്നും ഡേറ്റ കേന്ദ്രീകൃത ഭരണത്തിലേക്ക് മാറുന്നു.
  • ജനങ്ങളുടെ ആവശ്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്ന ഭരണ സംവിധാനം ഉണ്ടാകുന്നു.
  • തുല്യനീതി ഉറപ്പാക്കുന്നു.
  • സദ്ഭരണം യാഥാർഥ്യമാകുന്നു.

രജിസ്‌ട്രേഷനുകള്‍ ഓൺലൈനായി 

  • സിവില്‍ രജിസ്ട്രേഷന്‍ (ജനന -മരണ വിവാഹ രജിസ്ട്രേഷന്‍) അനായാസം
  • ജനന മരണ രജിസ്ട്രേഷനുകള്‍, പേര് ഉള്‍പ്പെടുത്തലുകള്‍, തിരുത്തലുകള്‍ എന്നിവ ഓൺലൈനായി നടത്താം.
  • ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്നു.
  • വിവാഹ രജിസ്ട്രേഷന്‍ ഓൺലൈനായി ഇ -കെ വൈ സി സംവിധാനം ഉപയോഗിച്ച് നടത്തുവാന്‍ കഴിയുന്നു.
  • ഓഫീസില്‍ ഹാജരാകാതെ സേവനങ്ങള്‍ ലഭ്യമാകുന്നു.
  • സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഓൺലൈനായി പരിശോധിക്കാന്‍ കഴിയുന്നു.

ഉപയോക്തൃ സൗഹൃദം

  • ലളിതമായ യൂസര്‍ മാപ്പിങ്ങ് സംവിധാനം.
  • പെന്‍ നമ്പര്‍ ഉപയോഗിച്ച് കൊണ്ടുള്ള യൂസര്‍ ഐഡന്റിഫിക്കേഷന്‍.
  • സേവനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള യൂസര്‍ മാപ്പിങ്ങ്

കെട്ടിട  നികുതിയും രേഖകളും എളുപ്പത്തില്‍

  • ”എന്റെ കെട്ടിടങ്ങൾ” എന്ന മെനുവിലൂടെ ജനങ്ങള്‍ക്ക് സ്വന്തം കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും ഓൺലൈനായി എടുക്കാം. നികുതികള്‍ ഓൺലൈനായി അടയ്ക്കാം.
  • കെട്ടിട നിർമ്മാണം പൂർത്തീകരിക്കുമ്പോൾ തന്നെ  മറ്റൊരു അപേക്ഷ കൂടാതെ നികുതി നിര്‍ണയം നടക്കുകയും കെട്ടിട നമ്പറും ബില്‍ഡിങ്ങ് സർട്ടിഫിക്കറ്റും ലഭ്യമാവും. ബിൽഡിങ്ങ് സർട്ടിഫിക്കറ്റ് ഓൺലൈൻ ഓലൈന്‍ ആയി ഡൗൺലോഡ് ചെയ്യാം. ഈ സർട്ടിഫിക്കറ്റ് കെട്ടിടത്തിന്റെ കാലപ്പഴക്കം, കെട്ടിടത്തിന്റെ വിലാസം, ഉടമയുടെ വിവരങ്ങള്‍, കൈവശക്കാരന്റെ വിവരങ്ങള്‍, കെട്ടിടത്തിന്റെ നികുതി വിവരങ്ങള്‍, നികുതി ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങള്‍, കെട്ടിടത്തിന്റെ തരം എന്നിവ തെളയിക്കുന്നതിന് ഉപയോഗിക്കാം.
  • സ്വന്തം ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളുടെയടും നികുതികള്‍ ഒരുമിച്ച് അടവാക്കുന്നതിന് കഴിയുന്നു.

ഫയല്‍ തീര്‍പ്പാക്കല്‍

  • ലളിതവും കാര്യക്ഷമവും ഏകീകൃതവുമായ ഫയല്‍ സംവിധാനം.
  • വേഗത്തിലുള്ള ഫയല്‍ തീര്‍പ്പാക്കല്‍ സാധ്യമാകുന്നു.
  • കാര്യക്ഷമവും സമയബന്ധിതവുമായ തീരുമാനമെടുക്കല്‍ പ്രക്രിയ.

ധന ഇടപാടുകള്‍ സുതാര്യമാകും

  • തദ്ദേശസ്വയം സ്ഥാപനങ്ങളില്‍ ബജറ്റിന് അനുസൃതം ആയിട്ടുള്ള സാമ്പത്തിക കൈകാര്യ നടപടികള്‍ യാഥാർഥ്യമാകുന്നു.
  • സാമ്പത്തിക ഇടപാടുകള്‍ പൂർണമായും ഓൺലൈനായി മാറുന്നു. ഫീല്‍ഡ് കളക്ഷന്‍ പി ഒ എസ് മെഷീനും ഓൺലൈൻ പെയ്‌മെന്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാം സാമ്പത്തിക ഇടപാടുകളും അതത് സമയത്ത് തന്നെ ജനങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലും ലോഗിനിലും ലഭ്യമാണ്.
  • സാമ്പത്തിക നടപടികള്‍ സംബന്ധിച്ച് എല്ലാ റിപ്പോർട്ടുകളും അതത് സമയത്ത് തന്നെ ജീവനക്കാർക്കും മേലധികാരികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്നു.
  • ജി-സ്പാര്‍ക്ക്, PRICE എന്നീ സോഫ്‌റ്റ്‌വെയറുകളുമായി ഇന്റഗ്രേറ്റ് ചെയ്‌ത് വർക്ക് ചെയ്യുന്നത് മൂലം സാമ്പത്തിക ക്രമക്കേടുകള്‍ ഇല്ലാതാകും ഡേറ്റാ ഇന്റെഗ്രിറ്റി സാധ്യമാവും.
  • കെട്ടിട പെര്‍മിറ്റ്, പ്രോപ്പർടി ടാക്‌സ്, ലൈസന്‍സ് എന്നീ മൊഡ്യൂളുകള്‍ ഇന്റെഗ്രേറ്റ് ചെയ്‌ത് പ്രവർത്തിക്കുന്നതിനാൽ ഡേറ്റാ ഇന്റെഗ്രിറ്റി സാധ്യമാവുന്നു, തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകേണ്ട മുഴുവന്‍ ഡിമാന്റുകളും യഥാസമയം ലഭ്യമാകുന്നു.

വ്യവസായ സൗഹൃദപരം

  • സര്‍ക്കാരിന്റെ നിക്ഷേപ സൗഹൃദ നയത്തിന് അനുസൃതമായി വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍ വേഗത്തിലും സമയബന്ധിതമായും ലഭ്യമാകുന്നു.
  • ലൈസന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കപ്പെടുന്നു.

അനുമതികള്‍ വേഗത്തില്‍

  • ജിഐഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിട നിർമ്മാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു.
  • നോ യുവര്‍ ലാന്‍ഡ് എന്ന മെനുവിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക എന്ന വിവരം പൊതു ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നു.
  • കെട്ടിട നിർമ്മാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ, ചട്ടങ്ങൾ പ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സോഫ്‌റ്റ്‌വെയർ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുന്നതിനാൽ ഫീല്‍ഡ് പരിശോധനകള്‍ ലഘൂകരിക്കപ്പെടുകയും വേഗത്തില്‍ നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാവുകയും ചെയ്യുന്നു.
  • ജനങ്ങള്‍ക്കും ലൈസന്‍സികള്‍ക്കും പെര്‍മിറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓൺലൈനായി ഏതു സമയത്തും പരിശോധിക്കാനാവും.

പരാതി പരിഹാരം കാര്യക്ഷമമാകും

  • ഓൺലൈനായി പരാതികള്‍ നല്‍കാന്‍ കഴിയുന്നു.
  • സംയുക്ത പരാതികളും മാസ് പെറ്റീഷനുകളും നല്‍കാന്‍ സാധിക്കുന്നു.
  • പരാതികളുടെ സ്റ്റാറ്റസ് തല്‍സമയം ലഭ്യമാകുന്നു.
  • പരാതികളുടെ ലൊക്കേഷന്‍ നല്‍കാന്‍ കഴിയുന്നു.
  • പരാതി പരിഹാര നടപടികള്‍ ശാസ്ത്രീയവും കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമാകും.

Spread the love