എല്ലാവര്‍ക്കും ഭക്ഷ്യ ഭദ്രത
ജി.ആര്‍.അനില്‍
ഭക്ഷ്യ, പൊതുവിതരണവകുപ്പ് മന്ത്രി
ഈ സര്‍ക്കാര്‍ ചുമതല ഏറ്റെടുത്ത ശേഷം ഭക്ഷ്യ-പൊതു വിതരണ വകുപ്പില്‍ ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനും ഈ രംഗത്ത് നൂതനമായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിനും സാധിച്ചു എന്നത് അഭിമാനകരമാണ്.
മുഴുവന്‍ ഗുണഭോക്താക്കളെയും ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനമാണ് ഇന്ന് കേരളം. എന്‍.എഫ്.എസ്.എ നിയമം പൂര്‍ണ്ണമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് കേരളത്തിലെ 83 താലൂക്കുകളിലും ശാസ്ത്രീയ ഗോഡൗണുകള്‍ നിര്‍മ്മിക്കുക എന്നത് ഭക്ഷ്യ വകുപ്പ് ലക്ഷ്യമാക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നാണ്. ഇ-പോസ് മെഷീനും ത്രാസുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തിവരുന്നു. മുഴുവന്‍ ആളുകള്‍ക്കും മതിയായ ഭക്ഷണം എന്ന ലക്ഷ്യം നേടിക്കഴിഞ്ഞു. എല്ലാവര്‍ക്കും മതിയായ പോഷകം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് നവകേരളം.
കേരളത്തില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരുന്ന 1,24,311 പേര്‍ സ്വമേധയാ സറണ്ടര്‍ ചെയ്‌തു, 3,66,397 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റി വിതരണം ചെയ്‌തു. അനര്‍ഹര്‍ കൈവശം വെച്ചിട്ടുള്ള മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതിന് ഓപ്പറേഷന്‍ ‘യെല്ലോ’ പദ്ധതി നടപ്പാക്കി.
എല്ലാവര്‍ക്കും ഭക്ഷ്യ ഭദ്രത-എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കി. സംസ്ഥാനത്ത് 4,04,195 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തു.
റേഷന്‍ കാര്‍ഡുകള്‍ പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ പി.വി.സി. റേഷന്‍ കാര്‍ഡുകള്‍ നടപ്പിലാക്കി.
വിശപ്പുരഹിത കേരളം-സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ചു.
സംസ്ഥാനത്തെ 139 ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍.
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിപണി ഇടപെടലിന് ശക്തമായ നടപടി. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 2016 ലെ വിലയ്ക്ക് വിതരണം ചെയ്യുന്നു.
റേഷന്‍ കടകള്‍ നവീകരിച്ച് ആധുനിക സൗകര്യങ്ങളോടെ കൂടുതല്‍ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് കെ-സ്റ്റോറുകള്‍ ആരംഭിച്ചു.
ലീഗല്‍ മെട്രോളജി വകുപ്പില്‍ തെര്‍മോമീറ്റര്‍, കാലിബറേഷന്‍, വാട്ടർ മീറ്റര്‍ കാലിബറേഷന്‍, ഫ്ലോ മീറ്റര്‍ കാലിബറേഷന്‍, സ്‌പിഗോമാനോമീറ്റർ കാലിബറേഷന്‍ എന്നീ ലബോറട്ടറികളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
ഓപ്പറേഷന്‍ ക്ഷമത, ഓപ്പറേഷന്‍ ജാഗ്രത പദ്ധതികള്‍ ആരംഭിച്ചു.
സംസ്ഥാനത്ത് നെല്ല് സംഭരണം ഊര്‍ജിതമാക്കി.
2022-23 ല്‍ 7.5 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഒരു കിലോ നെല്ലിന് 28 രൂപ 20 പൈസ ഉറപ്പുവരുത്തി രാജ്യത്തെ ഏറ്റവും ഉയർന്ന വില നൽകുന്ന സംസ്ഥാനമായി കേരളം.